Chapter Title : റോക്കി 4 [സാത്യകി]
മറുപടി ഒന്നും വരാത്തത് കൊണ്ട് ഞാൻ തന്നെ സംസാരിച്ചു തുടങ്ങി
'ഇഷാനി... സോറി.. റിയലി അയാം സോറി..! ഞാൻ നിന്നോട് ഒരിക്കലും അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു..'
ഞാൻ സംസാരിക്കുമ്പോ എല്ലാം അവൾ ഞാൻ അടുത്തുണ്ട് എന്ന് പോലും അറിയാത്ത രീതിയിൽ തല ഡെസ്കിൽ വച്ചു കണ്ണടച്ചു കിടക്കുകയായിരുന്നു.. ഞാൻ പറയാൻ ഉള്ളത് മുഴുവൻ പറഞ്ഞിട്ടും അവളിൽ നിന്നൊരു പ്രതികരണവും ഉണ്ടായില്ല
'എന്നോട് ഒന്നു ദേഷ്യപ്പെടാൻ എങ്കിലും നിനക്ക് ഒന്ന് വായ തുറന്നൂടെ..? എന്നോട് അത്രക്ക് വെറുപ്പായോ നിനക്ക്..?
ഞാൻ സങ്കടത്തോടെ ചോദിച്ചു. അവൾ മെല്ലെ എഴുന്നേറ്റ് ഇരുന്നു. അവളെന്നെ നോക്കാതെ ആണ് സംസാരിച്ചത്
'നീ അല്ല ഞാൻ ആണ് സോറി പറയേണ്ടത്.. ഞാൻ നിന്നെ തല്ലാൻ പാടില്ലായിരുന്നു..'
അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവൾക്ക് പനി ഉണ്ടോ എന്ന് എനിക്ക് സംശയം ആയി. ഞാൻ തൊട്ട് നോക്കാൻ പോയില്ല. എന്തായാലും അവൾ എന്നെ മനസ്സിലാക്കിയല്ലോ..
'ഹേയ്.. അത് എനിക്ക് കിട്ടേണ്ടത് ആയിരുന്നു. ഞാൻ ശരിക്കും നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തന്നെ ആണ് അങ്ങനെ പറഞ്ഞത്.. പക്ഷെ നീ അടിച്ചപ്പോൾ എനിക്ക് എന്തോ പെട്ടന്ന് ദേഷ്യം ആയി.. അതാ അങ്ങനെ ഒക്കെ..'
'നീ പറഞ്ഞത് ഒന്നും തെറ്റ് അല്ലായിരുന്നു. അതാണ് സത്യം എന്ന് എനിക്ക് അറിയാമായിരുന്നു.. അത് അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആയത് കൊണ്ടാണ് ഞാൻ ആ ദേഷ്യം നിന്നിൽ തീർത്തത്.. സോറി..'
അവളെന്റെ മുഖത്ത് നോക്കാതെ അത് പറഞ്ഞു
'പറഞ്ഞല്ലോ നീ എന്നോട് സോറി പറയണ്ട കാര്യം ഇല്ലെന്ന്.. എന്നോട് ഇനി ദേഷ്യം ഒന്നും ഇല്ലല്ലോ..?
ഞാൻ ഒരല്പം അവളോട് ചേർന്നു ഇരുന്ന് കൊണ്ട് ചോദിച്ചു. അതിന് മറുപടി പറയുന്നതിന് മുമ്പ് അവൾ ഒരല്പം പിന്നിലേക്ക് നീങ്ങി ഇരുന്നു..
'അർജുൻ നമ്മളിനി സംസാരിക്കുന്നത്... അത്.. അത് എനിക്ക് ബുദ്ധിമുട്ട് ആണ്..'
'എന്താ നിനക്ക് പറ്റിയത്.. ഞാനിനി ആ കാര്യം എടുത്തു ഇടില്ല.. പ്രോമിസ്..'
'നീ പറഞ്ഞത് സത്യം ആണ് അർജുൻ.. ഞാനൊരു വൃത്തികെട്ടവൾ ആണ്.. നീ എന്റെ അടുത്ത് ഇനി സംസാരിക്കുമ്പോ എല്ലാം എനിക്ക് അത് വീണ്ടും വീണ്ടും ഓർമ വരും..'
അവൾ നിസ്സംഗതയോടെ പറഞ്ഞു
'എന്റെ പൊന്ന് ഇഷാനി, ഞാൻ അത് ആ ദേഷ്യത്തിൽ പറഞ്ഞത് അല്ലേ നീ പറഞ്ഞതിന്റെ ബാക്കി.. അത് നീ സീരിയസ് ആയി എടുക്കാതെ..'
'അല്ല.. നീ അങ്ങനെ ആയിരിക്കും പറഞ്ഞത്. പക്ഷേ അതാണ് സത്യം. ഞാനൊരു വൃത്തികെട്ടവൾ ആണ്. അതെത്രയായാലും എന്നിൽ നിന്ന് പോവില്ല. പ്ലീസ് ലീവ് മീ അലോൺ...'
അവൾ ഒരു അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു
'ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഇത്ര ഫീൽ ആയോ..? അത്രക്ക് ഒക്കെയേ ഉള്ളായിരുന്നോ നമ്മൾ....?
ഞാൻ
💬 Comments
View all comments