0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 15317

നിന്നത് എന്റെ ഭാഗത്തു തെറ്റ് ഉള്ളത് കൊണ്ടോ, ഞാൻ ഒരു ഉണ്ണാക്കൻ ആയത് കൊണ്ടോ അല്ല.. നിന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാണ്..'

എന്റെ കൈകൾ അവളുടെ മുതുകിൽ വരിഞ്ഞു മുറുകി. അവൾക്ക് അനങ്ങാൻ പറ്റാതെയായി.. അവളുടെ കണ്ണിലെ രോഷം ഒക്കെ പെട്ടന്ന് അണഞ്ഞു.. ഇപ്പോൾ അതിൽ ഒരു പെണ്ണിന്റെ നിസ്സഹായത മാത്രം..

'എന്തായാലും രണ്ടടി കിട്ടിയത് അല്ലേ അത് ചുമ്മാതെ ആവണ്ട..'

ഒന്ന് എതിർക്കാൻ പോലും ഇഷാനിക്ക് അവസരം കൊടുക്കാതെ അവളുടെ ചുണ്ടുകൾ ഞാൻ കവർന്നെടുത്തു.. ഇഷാനി ചുണ്ടുകൾ തുറക്കാതെ കൂട്ടിപ്പിടിച്ചു എങ്കിലും അത് തന്നെ എനിക്ക് ധാരാളം ആയിരുന്നു. എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ഇഴഞ്ഞു.. ഇഷാനി പ്രതിരോധിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല. ഒടുവിൽ അവളുടെ പ്രതിരോധം ഇല്ലാതെ ആയി.. വാടിയ പൂവിനെ പോലെ അവളെന്റെ കൈകൾക്ക് ഉള്ളിലായി. പക്ഷെ അപ്പോളും അവളുടെ ചുണ്ടുകൾ ബലം പിടിച്ചു തന്നെ നിന്നിരുന്നു..

കുറച്ചു സെക്കന്റ്‌കൾ മാത്രമേ എന്റെ പരാക്രമം നീണ്ടു നിന്നുള്ളു. പക്ഷെ അത് ഒരിക്കലും ഞാൻ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യം ആയിരുന്നു. അപ്പോളത്തെ ദേഷ്യത്തിൽ പെട്ടന്ന് സംഭവിച്ചു പോയതാണ്.. അതും അവളുടെ ഉള്ളിൽ എന്നോട് ഇഷ്ടം ഉള്ളത് അറിയാവുന്നത് കൊണ്ടും. എന്തിരുന്നാലും അവളോട് അപ്പോൾ കാണിച്ചത് പോക്രിത്തരം ആയി പോയി. പക്ഷെ അതിന് അപ്പോൾ മാപ്പ് പറയാൻ ഞാൻ നിന്നില്ല. ഒരു ജഡത്തെ പോലെ അവൾ കണ്ണടച്ചു നിക്കുന്നത് നോക്കി ഞാൻ അവിടെ നിന്നും ഇറങ്ങി പോയി. പിന്നെ അവളെ ഞാൻ കണ്ടില്ല. പിറ്റേന്ന് അവൾ കോളേജിലും വന്നില്ല..

എന്നെ അഭിമുഖീകരിക്കാൻ അവൾക്ക് മടി ഉള്ളത് കൊണ്ട് രണ്ട് ദിവസം ലീവ് എടുത്തത് ആണെന്ന് കരുതി. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ഞാൻ കരുതിയത് പോലെ അവൾ കോളേജിൽ വന്നു. അപ്പോളേക്കും ഞാൻ ചെയ്ത തെറ്റിന്റെ ആഴം എനിക്ക് മനസിലായിരുന്നു. അവൾ എന്റെ അടുത്ത് കാണിച്ചത് ശരിയല്ല, പക്ഷെ ഞാൻ ഒരിക്കലും തിരിച്ചു അങ്ങനെ ആകരുതായിരുന്നു പ്രതികരിക്കേണ്ടത്.. തിരിച്ചു രണ്ടെണ്ണം കൊടുത്തിരുന്നേൽ അതിനും ഒരു അന്തസ്സ് ഉണ്ടായിരുന്നു.. എന്ത് തന്നെ ആയാലും അവളോട് മാപ്പ് പറയാൻ ഞാൻ തീരുമാനിച്ചു..

ഉച്ച കഴിഞ്ഞു ഒരു പീരീഡ് ഫ്രീ ആയപ്പോൾ അവൾ എങ്ങോട്ട് എങ്കിലും മാറുമെന്ന് ഞാൻ കരുതി. അപ്പോൾ അവളെ തനിച്ചു കിട്ടുമെന്ന് ഞാൻ കരുതി.. പക്ഷെ അവൾ എങ്ങും പോയില്ല. ഏറ്റവും പിറകിലായി ഡെസ്കിൽ തല വച്ചു അവൾ കിടന്നു.. വേറെ അവസരം നോക്കി ഇരിക്കാൻ ക്ഷമ ഇല്ലാത്തത് കൊണ്ട് അവിടെ വച്ചു തന്നെ സംസാരിക്കാം എന്ന് ഞാൻ തീരുമാനിച്ചു

'ഹലോ..?

അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു

'ഞാൻ ഇവിടെ ഇരുന്നോട്ടെ..?

അവളിൽ നിന്ന്

💬 Comments

View all comments