Chapter Title : റോക്കി 4 [സാത്യകി]
അന്ന് എനിക്ക് ഹോപ്പ് തരുന്ന പോലെ ഒക്കെ സംസാരിച്ചത്..?
ഞാൻ ന്യായമായ സംശയം ചോദിച്ചു
'അത് നിന്നെ ഒന്ന് ചൂടാക്കാൻ അല്ലേ. അതോണ്ട് അല്ലേ നീ കളിക്കാൻ ഇറങ്ങിയതും നമ്മൾ ജയിച്ചതും...'
'നീ സീരിയസ് ആയിട്ടാണോ ഈ പറയുന്നത്..? അതോ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറയുന്നതാണോ..?
ഞാൻ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു
'സീരിയസ് ആയിട്ടാടാ.. സത്യത്തിൽ നമ്മൾ ജയിക്കും എന്ന് ഞാൻ കരുതിയില്ല.. നീ നല്ലപോലെ കളിക്കണം എന്ന ഉദ്ദേശത്തിൽ പറഞ്ഞതാ..'
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു
'ശെരി.. ആയിക്കോട്ടെ..'
ഞാൻ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് അവളിൽ നിന്നും തിരിഞ്ഞു നടന്നു
'പിണങ്ങി പോവാണോ..?
ഇഷാനി എന്റെ പിന്നാലെ വന്നു ചോദിച്ചു
'ഇനി മേലാൽ നീ എന്നോട് മിണ്ടാൻ വന്നേക്കല്ല്.. നിന്നെ എനിക്ക് കാണുന്ന പോലും ഇഷ്ടം അല്ല..'
പല്ല് കടിച്ചെന്ന പോലെ ദേഷ്യത്തിൽ കൈ ചൂണ്ടി ഞാൻ പറഞ്ഞു.. എന്റെ ദേഷ്യം ശരിക്കും മനസിലായത് കൊണ്ട് അവൾ അവിടെ പെട്ടന്ന് പ്രതിമ കണക്കെ നിശ്ചലമായി നിന്നു.. അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ഞാൻ തിരിച്ചു നടന്നു. ഞാൻ ദേഷ്യപ്പെട്ടത് കൊണ്ടാവാം പിന്നെ അവൾ പിന്നിൽ നിന്നും വിളിച്ചില്ല. ഞാൻ രോഷത്തോടെ കോളേജിനു പുറത്ത് ഒരു ഹോട്ടലിലേക്ക് ആണ് പോയത്. അവളെ കാണാനായി ആഹാരം പോലും കഴിക്കാതെ വന്നതാണ് നേരെ. എന്നിട്ട് അവൾ കാണിച്ചത് ഓർത്തപ്പോ എനിക്ക് എന്നെ കൂടാതെ ദേഷ്യം വന്നു. ആ ദേഷ്യത്തിൽ രണ്ട് ബിരിയാണി ആണ് ഞാൻ അകത്താക്കിയത്...
അവൾ പറഞ്ഞതൊക്കെ കാര്യം ആയിട്ടാണോ
💬 Comments
View all comments