0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14946

വരുമെന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്തു. എന്നാൽ മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും അവൾ വന്നില്ല. എനിക്കെന്തോ ഉള്ളിൽ ഒരു പന്തികേട് പോലെ തോന്നി. അവൾ സാധാരണ ഇത്രയും ക്ലാസ്സ്‌ ഒന്നും മിസ്സ്‌ ചെയ്യുന്നതല്ല. റിപ്ലൈ പോലും ഇല്ലാതെ ഇത്രയും ദിവസം ഇരിക്കുകയുമില്ല. ഇന്നൂടെ അവൾ വന്നില്ലേൽ വൈകിട്ട് അവളുടെ നാട്ടിലേക്ക് വച്ചു പിടിക്കും എന്ന് മനസ്സിൽ ഉറപ്പിച്ച അന്ന് അവൾ വന്നു. അവളുടെ ആകെ മൊത്തത്തിൽ ഉള്ള ഫോർമാറ്റിൽ നിന്ന് തന്നെ പുള്ളിക്കാരി അത്ര നല്ല മൂഡിൽ അല്ല എന്ന് എനിക്ക് മനസിലായി. പ്രത്യേകിച്ച് എന്നോട്.. ഞാൻ രണ്ട് മൂന്ന് വട്ടം പോയി അങ്ങോട്ട്‌ മിണ്ടിയിട്ടും അവൾക്ക് ആ മൈൻഡ് തിരിച്ചില്ല.. നല്ലപോലെ ദേഷ്യം വന്നെങ്കിലും ഞാൻ ദേഷ്യം കാണിച്ചില്ല. ഒറ്റയ്ക്ക് മുകളിലെ ആളൊഴിഞ്ഞ റൂമിൽ അവളെ കിട്ടിയപ്പോ ഞാൻ ചോദിച്ചു

'ഞാൻ നിന്റെ വല്ലതും ചെത്തിക്കൊണ്ട് പോയോ..? നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം..?

'ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ..?

ഒടുവിൽ അങ്ങനെ എങ്കിലും അവൾ ഒന്ന് മര്യാദക്ക് മറുപടി തന്നു

'പിന്നെ ഇതൊക്കെ എന്താ..? ഞാൻ എത്ര വട്ടം മിണ്ടാൻ വന്നു.. നീ മൈൻഡ് പോലും ചെയ്യുന്നില്ല..'

'എനിക്ക് ഒട്ടും സുഖമില്ല. അതാണ്..'

അവൾ ഒഴികഴിവ് പറഞ്ഞു

'എന്ത് സുഖമില്ല..? നീ ഇത്രയും ദിവസം ലീവ് എടുത്തു നാട്ടിൽ പോയത് എന്തിനാ..? അവിടെ എന്തായിരുന്നു..?

ഞാൻ ചോദിച്ചു

'ഒന്നുമില്ല. വെറുതെ പോയി..'

അവൾ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

'പറയാൻ പറ്റാത്തത് ആണേൽ പറയണ്ട..'

അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ വീണ്ടും ഓരോന്ന് ചോദിക്കും എന്നറിയാവുന്ന കൊണ്ട് അവൾ അവിടെ നിന്ന് പോകുവാൻ എഴുന്നേറ്റു

'അന്ന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് കൊണ്ടാണോ നിനക്ക് എന്നോട് മിണ്ടാൻ പ്രയാസം..?

അവളെ കൊണ്ട് സീരിയസ് ആയി എന്തെങ്കിലും സംസാരിപ്പിക്കാതെ എനിക്ക് മനസമാധാനം കിട്ടില്ല. പക്ഷെ ഞാൻ ചോദിച്ചതിന് ഒരു നോട്ടം മാത്രം നൽകി അവൾ നടന്നു നീങ്ങി

'ഞാൻ അതൊന്നും കാര്യമായി എടുത്തിട്ടില്ല.. ഫിറ്റ്‌ ആയപ്പോൾ വരുന്ന ലൂസ് ടോക്ക് പോലെയേ കണ്ടിട്ടുള്ളു...'

ഞാൻ വീണ്ടും ശ്രമിച്ചു. ഇത്തവണ അവൾ കേൾക്കാത്ത രീതിയിൽ നടന്നു പോയി. എന്റെ വാശി ഇരട്ടിയായി. ഇവളെ കൊണ്ട് മിണ്ടിച്ചിട്ട് തന്നെ ബാക്കി കാര്യം

'പക്ഷെ ആ കിസ്സ്... അത് ഞാൻ ശരിക്കും സീരിയസ് ആയാണ് എടുത്തത്...'

ഞാൻ ഒരു വഷളൻ രീതിയിൽ പറഞ്ഞു. പെട്ടന്ന് ബ്രേക്ക് ഇട്ടത് പോലെ ഇഷാനി നിശ്ചലയായി. എന്താണ് പറഞ്ഞത് എന്നുള്ള ഭാവത്തിൽ അവൾ ഒരല്പം സീരിയസ് ആയിട്ട് എന്നെ നോക്കി

'ദാറ്റ്‌ വാസ് ഗുഡ്..'

ഞാൻ പിന്നെയും ചൊറിയാൻ ശ്രമിച്ചു

'എന്താ നീ ഉദ്ദേശിക്കുന്നത്..?

ഇഷാനി മുഖം കുറച്ചു

💬 Comments

View all comments