0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14933

ഫോൺ പോലെ അവൾ കണ്ണ് തിരുമ്മി ആലോചിച്ചു. ഇന്നലെ മഴയത്തു ഇവിടെ വരെ വന്നിരുന്നു അർജുനുമായി സംസാരിച്ചത് വരെ അവൾക്ക് ഓർമ കിട്ടി. അത് കഴിഞ്ഞു ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ താൻ അരുതെന്ന് കരുതിയ എന്തോ സംഭവിച്ചത് പോലെ ഇഷാനിയുടെ ഉള്ളിൽ ഒരു വല്ലായ്മ തികട്ടി വന്നു

'ബെഡ് കോഫി പതിവ് ഉണ്ടോ..? അതോ ഫ്രഷ് ആയിട്ട് ആണോ..?

അർജുൻ വീണ്ടും ചോദിച്ചു. ഇഷാനിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ല. പെട്ടന്ന് എന്തോ തോന്നിയിട്ടെന്ന പോലെ അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. മുഖം വെള്ളം തളിച്ചു കഴുകുമ്പോളും അവൾക്ക് ഇന്നലെ നടന്ന സംഭവങ്ങളിൽ വിശ്വാസം വന്നില്ല.. അതെല്ലാം ഇനി സ്വപ്നം ആയിരുന്നോ..? മുഖത്ത് തണുത്ത വെള്ളം വീണിട്ടും തനിക്ക് എല്ലാം ഓർമയിൽ വരുന്നുണ്ട്.. എല്ലാം നടന്നത് പോലെ തന്നെ.. അപ്പോൾ അതൊന്നും സ്വപ്നം അല്ല. ഇഷാനി തിരിച്ചറിഞ്ഞു

കോഫി ഗ്ലാസ്സിൽ എടുത്തു അവളുടെ അടുത്തേക്ക് വരുമ്പോൾ ആണ് ഇഷാനി ധൃതിയിൽ ബാഗ് എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങുന്നത് അർജുൻ കണ്ടത്

'നീയെന്താ ഒന്നും മിണ്ടാതെ പോകുന്നത്..? ദേ കോഫി കുടിക്ക് ആദ്യം..'

ഞാൻ അവൾക്ക് മുന്നിൽ കയറി നിന്ന് കോഫി നീട്ടി കൊണ്ട് പറഞ്ഞു

'വേണ്ട..'

എന്റെ മുഖത്ത് നോക്കാതെ ഇഷാനി പറഞ്ഞു. മുന്നിൽ നിന്ന എന്നിൽ നിന്നും ഒഴിഞ്ഞു മാറി അവൾ വീണ്ടും പുറത്തേക്ക് പോകാൻ തുനിഞ്ഞു

'എന്നാൽ നിക്ക്.. ഞാൻ കൊണ്ട് പോയി വിടാം..'

ഞാൻ കോഫി ജനൽപ്പടിയിൽ വച്ചിട്ട് പറഞ്ഞു

'വേണ്ട.. ഞാൻ പൊക്കോളാം..'

അവൾ എന്തോ ഒരു വികാരവും ഇല്ലാത്ത സ്വരത്തിൽ പറഞ്ഞു. ഞാൻ അധികം നിർബന്ധിക്കാൻ പോയില്ല. തലേന്നത്തെ പെർഫോമൻസിന്റെ ഓർമ കിട്ടിയപ്പോൾ ഉള്ള ചളിപ്പ് ആണ് അതെന്ന് എനിക്ക് തോന്നി. കോളേജിൽ വരുമ്പോൾ അതെല്ലാം എണ്ണി എണ്ണി അവളെ വാരണം എന്ന് ഞാൻ മനസ്സിൽ കരുതി..

ആ പ്രതീക്ഷയിൽ ആണ് ഞാൻ കോളേജിലേക്ക് പോയത്. പക്ഷെ അവളെ അവിടെ ഞാൻ മിസ്സ്‌ ചെയ്തു. അന്ന് അവൾ വന്നതേ ഇല്ല. ഞാൻ ഫോണിൽ ട്രൈ ചെയ്തെങ്കിലും നോ റിപ്ലൈ.. വൈകിട്ട് വെറുതെ അവളുടെ ഷോപ്പിൽ ഒന്ന് പോയി നോക്കിയപ്പോൾ അവിടെയും അവൾ വന്നിട്ടില്ല. എന്നെ അവിടുത്തെ ചേച്ചിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അവളെവിടെ എന്ന് സാധാരണ പോലെ തിരക്കി. അവൾ രണ്ട് ദിവസം ലീവ് പറഞ്ഞു എന്നും നാട്ടിൽ പോയി എന്നും അവിടെ നിന്നുമാണ് ഞാൻ അറിഞ്ഞത്. അവളുടെ വീടിന് അടുത്തൂടെ പോയപ്പോൾ അവൾ അവിടെ ഇല്ല എന്ന് തന്നെ എനിക്ക് തോന്നി. എന്നാലും അവൾ പെട്ടന്ന് എന്തിനാണ് നാട്ടിൽ പോയത്..? എന്തെങ്കിലും എമർജൻസി ഉണ്ടായി കാണുമോ..? എനിക്ക് ഒന്നും മനസിലായില്ല

രണ്ട് ദിവസം കഴിഞ്ഞു അവൾ

💬 Comments

View all comments