Chapter Title : റോക്കി 4 [സാത്യകി]
നിമിഷം ചിന്ത ഒന്ന് വഴി പിഴച്ചെങ്കിലും മുമ്പ് ഇതേ സാഹചര്യത്തിൽ അർജുൻ തന്നോട് കാണിച്ച മര്യാദ ഓർത്തു അവൾ കൈ മെല്ലെ വിടുവിച്ചിട്ട് എഴുന്നേറ്റു.
ഞാൻ പിന്നെ കണ്ണ് തുറന്നത് പിറ്റേന്ന് ഒരുപാട് വൈകി ആണ്. സമയം ഏകദേശം ഉച്ച ആകാറായി കാണണം. തലേന്നത്തെ കളിയുടെ ക്ഷീണവും വെള്ളമടിച്ചു ബോധം ഇല്ലാത്ത ഉറക്കവും എല്ലാം കാരണം എഴുന്നേൽക്കാൻ താമസിച്ചു.. എണീറ്റപ്പോൾ തന്നെ നല്ലത് പോലെ വിശക്കാൻ തുടങ്ങി. വീട്ടിൽ ആണേൽ ഒന്നും ഉണ്ടാക്കിയിട്ടും ഇല്ല. എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ അത് വേണ്ടന്ന് വച്ചു. സമയം പോകും. കോളേജിൽ ചെന്നു ഇഷാനിയെ കാണേണ്ടത് ആണ്. അവളുടെ മുഖത്ത് നിന്നും ഇഷ്ടം ആണെന്ന് കേൾക്കണ്ടതാണ്.. ഞാൻ അതോർത്തു എന്റെ കാലി വയറിനെ ആശ്വസിപ്പിച്ചു. പെട്ടന്ന് റെഡി ആയി വെളിയിൽ ഇറങ്ങിയപ്പോൾ ആണ് ബൈക്ക് ഇവിടെ ഇല്ല. പിന്നെ അതെവിടെ പോയി.. ഇന്നലെ ഇവിടെ എങ്ങനെ വന്നെന്ന് ഞാൻ മറന്നിരുന്നു.. തല ഒന്ന് പുകച്ചപ്പോൾ കൃഷ്ണ ആണ് ഇന്നലെ എന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് ഓർമ വന്നു. അവൾ എന്നെ ഹോട്ടലിൽ നിന്നാണ് പിക്ക് ചെയ്തത്. അപ്പോൾ ബൈക്ക് ഹോട്ടലിൽ ആണ്. കീ ഭാഗ്യത്തിന് പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു.
ഞാൻ ധൃതി വച്ചു റോഡിൽ ഇറങ്ങി. ബസ് ഒന്നും നോക്കി മിനക്കെട്ടില്ല, ഒരു ഓട്ടോ വന്നപ്പോ അതിൽ കൈ കാണിച്ചു കയറി ഹോട്ടലിൽ പോയി ഇറങ്ങി. വിശപ്പ് നല്ലവണ്ണം എന്നെ പരീക്ഷിക്കുന്നുണ്ട് എങ്കിലും ഉള്ളിൽ എരിയുന്ന വിശപ്പിനും മേൽ ഞാൻ നെഞ്ചിൽ എരിയുന്ന പ്രണയത്തിനു സ്‌ഥാനം കൊടുത്തു. അവളെ
💬 Comments
View all comments