Chapter Title : റോക്കി 4 [സാത്യകി]
മുഴുവൻ ബോധത്തിൽ അല്ല ഇപ്പോൾ. ഇപ്പോൾ ഇവൾ പറയുന്നത് കേട്ട് കിസ്സ് അടിച്ചാൽ അതൊരു തരത്തിൽ ചതിയാണ്.. അതറിയാമെങ്കിലും ഈ ഒരു അവസ്‌ഥയിൽ എനിക്ക് പോലും കണ്ട്രോൾ പോകുന്ന പോലെ.. ഞാൻ അവളുടെ തലയിൽ മെല്ലെ പിടിച്ചു മുഖം എന്നിലേക്ക് അടുപ്പിച്ചു. അവൾ അനുസരണയോടെ കണ്ണടച്ചു എന്റെ നേർക്ക് നീങ്ങി വന്നു.. കണ്ണിന് തൊട്ട് താഴെയായി കവിളിൽ ഒരുമ്മ... ഇഷാനിക്ക് ജീവിതത്തിൽ ആദ്യമായ് കിട്ടുന്ന ചുംബനം
ഉമ്മ കിട്ടി കഴിഞ്ഞു അവൾ കണ്ണ് തുറന്നു. ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. അവളുടെ മുഖത്ത് എന്തോ ഒരു നിരാശ ഉണ്ടായിരുന്നു.. അതെന്തിനാണ് എന്നെനിക്ക് മനസിലായില്ല
'കിട്ടിയില്ലേ...?
ഞാൻ ചോദിച്ചു
'ഇങ്ങനെ അല്ല..'
അവൾ ഉദ്ദേശിച്ചത് ഇതല്ല എന്ന് അവൾക്ക് പറയണം എന്നുണ്ട്.. പക്ഷെ അതെങ്ങനെ പറയണം എന്ന് അവൾക്ക് നിശ്ചയം ഇല്ലായിരുന്നു
'ഉമ്മ അല്ലേ ചോദിച്ചത്.. അത് തന്നല്ലോ..'
ഞാൻ പറഞ്ഞു
'ഇത് പോലെ അല്ല.. ഇന്ന് പാർക്കിൽ വച്ചു ആ പിള്ളേർ കിസ്സ് ചെയ്തില്ലേ..? അത് പോലെ വേണം..'
അവൾ ചെറിയൊരു നാണത്തോടെ പറഞ്ഞു
'ഓ.. അപ്പോൾ അവിടുന്നാണോ ഈ ഉമ്മയുടെ പൂതി കിട്ടിയത്..? അതിനി പിന്നെ തരാം..'
'നോ.. ഇപ്പോൾ.... ഞാൻ അതാ ചോദിച്ചേ..'
അവൾ പിന്നെയും വാശി പിടിക്കാൻ തുടങ്ങി
' ഇഷാനി വാശി പിടിക്കല്ലേ.. അതിപ്പോ നടക്കില്ല..'
ഞാൻ പറഞ്ഞു
' അപ്പോൾ നീ തരില്ല...?
അവൾ എന്തോ ഉറപ്പിച്ച മട്ടിൽ എന്നോട് ചോദിച്ചു
'ഇപ്പോൾ എന്തായാലും ഇല്ല..'
ഞാനും ഉറച്ച മറുപടി കൊടുത്തു
എന്റെ മറുപടി കിട്ടിയതും ഇഷാനി എന്റെ മുഖത്ത് രണ്ട് കൈയും ചേർത്ത് പിടിച്ചു അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു.. എനിക്ക് എന്തെങ്കിലും മനസിലാകുന്നതിനു മുമ്പ് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ തൊട്ടു. ഇഷാനി എന്റെ മുഖം കൂടുതൽ അവളിലേക്ക് അമർത്തി.. ഞങ്ങളുടെ ചുണ്ടുകൾ ഒട്ടിച്ചു വച്ചത് പോലെ തൊട്ടിരുന്നു.. ഒന്ന് എതിർക്കാൻ പോലും സാധിക്കാത്ത വിധം ഞാൻ നിസ്സഹായനായിരുന്നു.. നെഞ്ചിൽ ഒരു പൂത്തിരി വിടരുന്ന പോലെ ഒരു ഫീൽ... ശരീരം അപ്പൂപ്പൻ താടി പോലെ ഭൂമിയിൽ നിന്നും ഭാരമില്ലത്തെ ഉയരുന്നത് പോലെ... നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ഒരു ചുംബനം എന്റെ തലച്ചോറിലെ സകലമാന ചിന്തകളുടെയും അടിവേര് പിഴുതെറിഞ്ഞു ഉള്ള് ശൂന്യമാക്കി...
എന്റെ ചുണ്ടിൽ നിന്ന് അവൾ ചുണ്ടുകൾ പിൻവലിക്കുമ്പോളും ഞാൻ ബോധമണ്ഡലത്തിൽ എത്തിയിരുന്നില്ല.. നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന, തീർത്തും അവിചാരിതമായ ഒരു ചെറിയ ചുംബനത്തിന് എന്ത് കൊണ്ടാണ് ഞാൻ ഇത്രയും ഫീലടിക്കുന്നത്...? ഒരുപക്ഷെ നാളുകളായി ഞാൻ ഒരുപാട് മോഹിച്ച കാര്യം പെട്ടന്ന് സംഭവിച്ചപ്പോൾ ഉണ്ടായ വികാരവേലിയേറ്റം ആയിരിക്കും...
'നിനക്കല്ലേ തരാൻ മടി.. എനിക്ക് തരാമല്ലോ...!
അവൾ കള്ളച്ചിരിയോടെ പറഞ്ഞു
'എന്ത്..
💬 Comments
View all comments