Chapter Title : റോക്കി 4 [സാത്യകി]
പിണങ്ങിയത് പോലെ പറഞ്ഞു
'കുറച്ചു മുന്നേ സ്നേഹം ആയിരുന്നു.. ഇപ്പോൾ ദേഷ്യം ആയോ എന്നോട്..?
ഞാൻ ചോദിച്ചു
'ഞാൻ ഒരുമ്മ ചോദിച്ചിട്ട് തന്നില്ലല്ലോ.. അത്രയും സ്നേഹം അല്ലേ എന്നോട് ഉള്ളു..'
'അങ്ങനെ പറയാതെ.. ഞാൻ നാളെ നേരം വെളുത്തു കഴിഞ്ഞു എത്ര ഉമ്മ വേണേൽ തരാം.. ഇപ്പോൾ പറ്റില്ല..'
'നിനക്ക് നിന്റെ ലച്ചുവിന് കൊടുക്കാമല്ലോ അതും എന്റെ കണ്മുന്നിൽ വച്ചു.. ഞാൻ ഒരെണ്ണം ചോദിക്കുമ്പോ അല്ലേ ബുദ്ധിമുട്ട്..'
അവൾ ദേഷ്യത്തോടെ സംസാരിച്ചു
'അത്.. അത് അന്ന് അവളല്ലേ പെട്ടന്ന് കേറി ഉമ്മ വച്ചത്. ഞങ്ങൾ നീ അവിടോട്ട് വരുന്നത് കണ്ടു കൂടിയില്ല. പിന്നെ നീ ആണേൽ ഇപ്പോൾ സ്വബോധത്തിലും അല്ല.. നീ എത്ര കണ്ടു ചോദിച്ചാലും ഞാൻ തരില്ല..'
ഞാൻ കട്ടായം പറഞ്ഞു.
'അങ്ങനെ ആണല്ലോ.. നീ നിന്റെ ഉമ്മ അവൾക്ക് കൊടുത്താൽ മതി.. ഞാൻ പോവാ..'
ഇഷാനി ദേഷ്യപ്പെട്ടു എഴുന്നേറ്റു. ബോഡി ചെറുതായ് കുഴയുന്നുണ്ട്. അവൾ ബാഗ് എടുത്തു ഡോറിന് അടുത്തേക്ക് നടന്നു
'എവിടെ പോകുവാ..?
ഞാൻ അവളുടെ മുന്നിൽ വട്ടം കയറി നിന്ന് കൊണ്ട് പറഞ്ഞു
'ഞാൻ വീട്ടിൽ പോകുവാ.. നീ മാറി നിക്ക്..'
അവൾ ദേഷ്യത്തിൽ സംസാരിച്ചു
'മഴ ഒന്ന് കുറഞ്ഞു പോലുമില്ല. മഴ തോരുമ്പോ കൊണ്ട് വിടുമല്ലോ.. പിന്നെ എന്താ...?
'എനിക്ക് ഇപ്പോൾ പോണം..'
അവൾ വാശി പിടിച്ചു
'ഒന്നാമത് മഴ. പിന്നെ ഇപ്പോൾ ബസ് ഒക്കെ കണക്കാ ഈ സമയം. പോരാത്തതിന് നീ ഡ്രിങ്കും. ഇപ്പോൾ നീ പോകണ്ട..'
'ഞാൻ പോകും..'
എന്നെ തള്ളി മാറ്റിയിട്ടു മുന്നിലേക്ക് പോകാൻ നിന്ന അവളെ ഞാൻ തടഞ്ഞു കെട്ടി വരിഞ്ഞു താഴെ ഇരുത്തി.
'എന്റെ പൊന്ന് ഇഷാനി അല്ലേ.. ചുമ്മാ ബഹളം ഉണ്ടാക്കാതെ..'
'എനിക്ക് പോണം. നിന്റെ അടുത്ത് എനിക്കിനി നിക്കണ്ട..'
'ഒരുമ്മ തരാത്തതിന് ആണ് ഈ പിണങ്ങി പോകുന്നത്.. അപ്പോൾ തന്നെ അറിയാമല്ലോ നീയെത്ര കിറുങ്ങി ആണ് നിൽപ്പെന്ന്..'
ഞാൻ പറഞ്ഞു
'പോകും.. നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല..'
ഇഷാനി കുട്ടികളെ പോലെ ചിണുങ്ങി പറഞ്ഞു
'ഇഷ്ടം ഇല്ലെന്നോ....? നീ ഇപ്പോൾ ഡ്രങ്ക് ആയ കൊണ്ടല്ലേ.. അല്ലേൽ നിന്നെ ഞാൻ ഇപ്പോൾ കടിച്ചു തിന്നേനെ.. അത്രക്ക് ഇഷ്ടം ആ..'
'നീ ഒന്നും പറയണ്ട. ഞാൻ പോകും..'
ഇഷാനി എന്റെ കയ്യിൽ കിടന്നു കുതറാൻ ശ്രമിച്ചു
'ശരി.. ഉമ്മ തരാം.. ഒരൊറ്റ തവണ.. പക്ഷെ അത് പറഞ്ഞു നാളെ എന്നെ തിന്നാൻ വരരുത്..'
ഒടുവിൽ ഞാൻ സമ്മതിച്ചു കൊടുത്തു
'ഇല്ല.. സത്യം...'
അവൾ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് കൂടുതൽ അടുത്തു.. കണ്ണുകൾ അടച്ചു അവൾ ചുംബനത്തിനായി കാത്തിരുന്നു.. എന്റെ മനസ്സ് വല്ലാത്തൊരു ആശങ്കയിൽ ആയിരുന്നു. ഇവൾ
💬 Comments
View all comments