Chapter Title : റോക്കി 4 [സാത്യകി]
പോയി വൈകിട്ട് കാണാമെന്ന എന്റെ മോഹവും ഉപേക്ഷിക്കേണ്ടി വന്നു. ഒരു രാത്രി വെളുത്താൽ നാളെ അവളെ കാണാമല്ലോ. അവളുടെ മുഖത്ത് നിന്ന് അത് കേൾക്കാമല്ലോ.. അത്രയും നേരം കൂടി ക്ഷമിക്കാൻ ഞാൻ എന്റെ മനസിനോട് പറഞ്ഞു. കോളേജിൽ നിന്ന് ആഘോഷങ്ങൾ പറിച്ചു നട്ടത് ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ആണ്. കോളേജിലെ സ്പോർട്സ് കോട്ട കൊണ്ട് ഇത് താങ്ങില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അത് അന്വേഷിച്ചു ചെന്ന്. എന്നാൽ ഈ കാര്യത്തിൽ എന്നെ കൊണ്ട് പൈസ ഇടീക്കൻ അവർ ഒരുക്കം അല്ലായിരുന്നു. ഇത് ഞങ്ങൾക്ക് വേണ്ടി കോളേജ് സ്പോർട്സ് വിംഗ് നടത്തുന്ന ചിലവാണ്. വരുക, അടിക്കുക, ബോധം കെടുക എന്നതിൽ ഉപരി വേറൊന്നും ഞാൻ ചെയ്യണ്ട എന്ന് നിർദേശവും കിട്ടി. അത് തന്നെ നടക്കട്ടെ എന്ന് കരുതി ഞാൻ സ്ഫടികകുപ്പികളിലേക്ക് മദ്യം കമിഴ്ത്തി.
അടിച്ചു അടിച്ചു ചെറുതായ് ആടുന്ന ലെവലിൽ എത്തിയപ്പോൾ ആണ് കൃഷ്ണയെ ഞാൻ കാണുന്നത്.. അപ്പോൾ അവളൊക്കെ കൂടിയാണ് ഈ ചിലവ് വഹിക്കുന്നത്. അല്ലാതെ സ്പോർട്സ് വിംഗ് ന് ഇതിനുള്ള കപ്പാസിറ്റി ഇല്ലെന്ന് എനിക്ക് അറിയാമല്ലോ..
'നീ ഇവിടെ ഉണ്ടായിരുന്നോ..? ഞാൻ ഇപ്പോളാ കണ്ടേ..'
ഞാൻ കൃഷ്ണയോട് പറഞ്ഞു
'ഉണ്ടായിരുന്നു. പുറത്തായിരുന്നു. നിങ്ങൾ അടിച്ചു പൊളിക്കട്ടെ എന്ന് കരുതി..'
'എല്ലാരും ഉണ്ടേൽ അല്ലേ ഒരു രസമുള്ളൂ.. ഇവന്മാർ ഒക്കെ അടിച്ചു ഓഫ് ആയി.. നീ വേണേൽ ഒരു കമ്പിനി താ..'
ഞാൻ ഗ്ലാസ് ഒരെണ്ണം അവൾക്ക് നേരെ നീട്ടി
'വേണ്ട. ഞാൻ അടിക്കുന്നില്ല..'
കൃഷ്ണ അത് നിരസിച്ചു
'നിർത്തിയോ..?
അവൾ വെള്ളമടി
💬 Comments
View all comments