Chapter Title : റോക്കി 4 [സാത്യകി]
അപ്പോളേ പറഞ്ഞില്ലേ മൈരേ നീ ഉണ്ടേൽ നമ്മൾ കപ്പ് അടിക്കുമെന്ന്..'
ഓടി വന്നു ഫൈസി എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. ഈ കോളേജിൽ ഇപ്പോൾ ഞാൻ കഴിഞ്ഞാൽ ഏറ്റവും അധികം സന്തോഷിക്കുന്നത് അവനാകും.. അത്രക്ക് അവൻ ആശിച്ചിട്ടുണ്ട് ഈ കപ്പ്. കളിച്ചു നേടാൻ പറ്റിയില്ല എങ്കിലും ഞങ്ങൾ കപ്പ് അടിക്കുന്നത് കണ്ടപ്പോ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഞാൻ കാരണം ഒന്നുമല്ല കപ്പടിച്ചത് എന്ന് എനിക്ക് പറയാൻ തോന്നിയെങ്കിലും അവന്റെ കെട്ടിപ്പിടുത്തതിന്റെ ഊഷ്മളതയിൽ ഞാനത് പറഞ്ഞില്ല
പക്ഷെ ഞാനത് പറഞ്ഞത് ആഘോഷങ്ങൾ ഞങ്ങളുടെ ഡ്രസിങ് റൂമിൽ ഞങ്ങൾ ഇരിക്കുമ്പോ ആണ്. ഞാനാണ് കളിയിലെ താരം എന്ന നിലയ്ക്ക് സംസാരം ഉയർന്നു വന്നപ്പോൾ ആണ് എനിക്കത് പറയേണ്ടി വന്നത്
'ഞാൻ വിനയം പറയുവോന്നുമല്ല.. നിങ്ങൾക്ക് എന്നെ അറിയാമല്ലോ..? ഈ കളി നമ്മൾ ആരെക്കാളും നന്നായി കളിച്ചതും ഈ വിജയത്തിന്റെ ക്രെഡിറ്റും അച്ചുവിന് ഉള്ളതാ.. അവൻ ഇല്ലായിരുന്നേൽ ഇന്ന് പത്തു ഗോൾ അടിച്ചാൽ പോലും നമ്മൾ ജയിക്കില്ലായിരുന്നു..'
ഞാനത് ശരിക്കും മനസിൽ തട്ടി പറഞ്ഞതായിരുന്നു. വെറുമൊരു പുകഴ്ത്തൽ ആയിരുന്നില്ല. രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിൽ എത്തിച്ചത് ഞാനാണ് എന്നത് സത്യം തന്നെ. പക്ഷെ കളിയുടെ പല സ്റ്റേജിലും ഞാൻ ഒരുപാട് പിഴവുകൾ വരുത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ഏറ്റവും മികച്ചു നിന്നത് ഞങ്ങളുടെ ഗോളി അച്ചു മാത്രം ആയിരുന്നു. അവൻ ഇല്ലായിരുന്നു എങ്കിൽ ഇപ്പോൾ ഞങ്ങളുടെ ഡ്രസിങ് റൂമിന്റെ നടുവിൽ ഒരു മേശയിൽ വച്ചിരിക്കുന്ന ഭീമൻ ട്രോഫി ഞങ്ങൾക്ക് സ്വപ്നത്തിൽ പോലും കിട്ടില്ലായിരുന്നു....
ആഘോഷങ്ങൾ കോളേജ് കഴിഞ്ഞും നീണ്ടു നിന്നു. ഇഷാനിയെ ഷോപ്പിൽ
💬 Comments
View all comments