Chapter Title : റോക്കി 4 [സാത്യകി]
ഇല്ലയോ..?
അവൾ ചോദിച്ചു
'തരാം.. നീ എന്താണെന്ന് പറ...'
'എനിക്കൊരു ഉമ്മ വേണം...!
യാതൊരു മടിയും കൂടാതെ ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു
'ഫിറ്റ് ആയോ മോളെ..?
ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു
'അല്ലടാ.. എനിക്കിത് വരെ ഉമ്മ കിട്ടിയിട്ടില്ല.. ഇപ്പോൾ ഉമ്മ വേണമെന്ന് തോന്നി..'
അവൾ പറഞ്ഞു
'അതിനെന്താ ഇപ്പോൾ തന്നേക്കാം.. ഞാൻ തമാശക്ക് അവളുടെ മുഖം എന്റെ മുഖത്തേക്ക് അടുപ്പിച്ചു.. അവൾ കണ്ണടച്ചു എന്റെ മുഖത്തിന് നേർക്ക് നിന്നു.. ഞാൻ വീണ്ടും മുഖം അടുപ്പിച്ചു.. ഇപ്പോൾ അവളുടെ ശ്വാസം എനിക്ക് അനുഭവിച്ചു അറിയാം.. അത്രക്കും അടുത്ത്.. പെട്ടന്നൊരു നിമിഷം എന്റെ തമാശ എന്റെ കയ്യിൽ നിന്ന് പോകുന്ന പോലെ എനിക്ക് തോന്നി.. എന്റെ കൈകുമ്പിളിൽ അവളുടെ മുഖം ഉണ്ട്. എന്റെ ചുണ്ടിന് തൊട്ടടുത്തായി ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ള അവളുടെ ചെഞ്ചുണ്ടുകളും.. ഞാൻ ഒരു നിമിഷം അനങ്ങാതെ ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോൾ കണ്ണടച്ചു ഇരുന്ന ഇഷാനി കണ്ണ് തുറന്നു. ഞാൻ ഒന്നും ചെയ്യാതെ ഇരിക്കുന്ന കണ്ട ഇഷാനി മെല്ലെ മുഖം എന്റെ നേർക്ക് അടുപ്പിച്ചു.. ഞങ്ങളുടെ ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ എത്തിയപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടി പിറകിലേക്ക് മാറി
'നീ ഫിറ്റാണ്.. ശരിക്കും ഫിറ്റാണ്..'
ഞാൻ വല്ലായ്മയിൽ പറഞ്ഞു
'നീ എന്തിനാണ് ഒരുമ്മ തരാൻ ഇത്ര പേടിക്കുന്നത്..?
അവൾ ചിരിയോടെ കുഴഞ്ഞു കൊണ്ട് ചോദിച്ചു
'നീ സീരിയസ് ആയിട്ടാണോ ഇത്രയും നേരം ചോദിച്ചത്..?
ഞാൻ ഒരു പൊട്ടനെ പോലെ ചോദിച്ചു
'പിന്നെ തമാശക്ക് ആണെന്ന് കരുതിയോ..?
'എന്റെ ദൈവമേ.. നിന്റെ റിലേ ഇത്രക്ക് പോകാനുള്ളതൊന്നും ഞാൻ ഒഴിച്ചില്ലലോ..?
ഞാൻ തലയിൽ കൈ വച്ചു പറഞ്ഞു.
'എന്റെ റിലേ ഒന്നും പോയില്ല..'
അവൾ ഈർഷ്യയോടെ പറഞ്ഞു
'പിന്നെ ബോധം ഉള്ള ആൾ ചോദിക്കുന്ന കാര്യം ആണല്ലോ ഉമ്മ..'
'എനിക്കെന്താ ഉമ്മ ചോദിച്ചാൽ..?
അവൾ തിരിച്ചു ചോദിച്ചു
'നീ എന്നോട് ഇഷ്ടം ആണെന്ന് പോലും പറഞ്ഞിട്ടില്ല.. എന്നിട്ടു ഇപ്പോൾ രണ്ട് ബിയർ അടിച്ചപ്പോൾ നിനക്ക് ഉമ്മ വേണമെന്ന്.. അത് റിലേ പോയത് അല്ലാതെ വേറെന്താണ്..?
ഞാൻ ചോദിച്ചു
'ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ലെന്നോ..? ഞാൻ പറഞ്ഞല്ലോ.. ഇവിടെ വച്ചു തന്നെ പറഞ്ഞല്ലോ..'
അവൾ കുഴയുന്ന സ്വരത്തിൽ മറുപടി തന്നു
'അത് ഞാൻ നിന്നെ കൊണ്ട് പറയിച്ചത് അല്ലേ..? വേറെ വഴി ഇല്ലാതെ നീ പറഞ്ഞത് അല്ലേ..?
'എടാ പൊട്ടാ എനിക്ക് ഇഷ്ടം ഇല്ലേൽ നീ എന്നെ കൊല്ലുമെന്ന് പറഞ്ഞാൽ പോലും എന്റെ വായിൽ നിന്ന് നീ ഇഷ്ടം ആണെന്ന് കേൾക്കില്ല..'
'അപ്പോൾ നീ ശരിക്കും ഇഷ്ടം ആയിട്ട് പറഞ്ഞതാണോ..? എന്നിട്ട് ഞാൻ അത് കാര്യമാക്കുന്നില്ല എന്ന് പറഞ്ഞപ്പോ നീയെന്താ ഒന്നും പറയാതെ ഇരുന്നത്..?
💬 Comments
View all comments