0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14844

മതി.. ഇനിയില്ല എന്ന് പറഞ്ഞാൽ ഇല്ല..'

ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു

'ലാസ്റ്റ്... ഒരെണ്ണം കൂടി.. പ്ലീസ്....'

ഇഷാനി കെഞ്ചി

'ഇല്ല.. ഇല്ല... ഇല്ല..'

'നീ എത്ര എണ്ണം അടിച്ചു. ഞാൻ എതിർത്തില്ലലോ.. എനിക്ക് ഒരെണ്ണം കൂടിയല്ലേ ചോദിച്ചുള്ളൂ.. ലാസ്റ്റ് ഒരെണ്ണം കൂടി..'

അവൾ പറഞ്ഞു

'എന്ത് പറഞ്ഞാലും ഇല്ല. ഇതാണ് ഞാൻ ആദ്യമേ തരില്ല എന്ന് പറഞ്ഞത്. മണം അടിച്ചപ്പോ തന്നെ നീ അഡിക്ട് ആയി..'

'അഡിക്റ്റ് ഒന്നും അല്ല.. പക്ഷെ ഓരോ ഗ്ലാസ്സ് കുടിക്കുമ്പോളും നിന്റെ അടുത്ത് എനിക്ക് അങ്ങ് ഇഷ്ടം കൂടി വരുവാ..'

ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു

'സോപ്പൊന്നും ഇടണ്ട ഇഷാനി.. ഇനിയില്ല.. ഞാൻ ഇത് എടുത്തു വക്കാൻ പോകുവാ..'

ഞാൻ എണീക്കാൻ തുടങ്ങി.. ഇഷാനി പെട്ടന്ന് എന്റെ കൈയ്ക്ക് കയറി പിടിച്ചു

'എടാ പ്ലീസ്.. ഒരെണ്ണം മതി.. ലൈഫിൽ ഇനി ഒരിക്കലും ഞാൻ അടിക്കൂല.. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നൂടി വേണം... പ്ലീസ്..'

ഞാൻ വീണ്ടും എതിർത്തെങ്കിലും അവൾ ചെവിതല തരാതെ ചോദിച്ചോണ്ട് ഇരുന്നു. ഒടുക്കം ഒരു പകുതി ഗ്ലാസ്സ് ഞാൻ ഒഴിച്ച് കൊടുത്തു. അവൾ അത് എടുത്തു കുടിക്കുന്ന സമയത്തു ഞാൻ ബിയർ എടുത്തു മാറ്റി..

'അടിച്ചിട്ട് ഇപ്പോൾ ഇഷ്ടം കൂടിയോ എന്നോട്..?

ഞാൻ കളിയായി ചോദിച്ചു

'പിന്നെ.. ശരിക്കും കൂടി..'

ഇഷാനി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.. ഞാൻ മുമ്പിരുന്ന പോലെ അവളെ കെട്ടിപിടിച്ചു.. മഴയുടെ തണുപ്പ് ഞങ്ങൾ രണ്ടും അറിയാതെയായി.. പോയ കറന്റ് അപ്പോളേക്കും വന്നിരുന്നു

'ഇഷാനിക്ക് ഇന്ന് ഭയങ്കര ഡേ ആരുന്നല്ലോ.. കുറെ ഓടി, മഴ നനഞ്ഞു, ദേ ഇപ്പോൾ വെള്ളമടിച്ചു ഒരു വഴിക്കുമായി..'

ഞാൻ പറഞ്ഞു

'സത്യം.. നിന്റെ കൂടെ നടക്കുമ്പോ ആണ് എനിക്കിങ്ങനെ പണി കിട്ടുന്നത്..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ നാക്ക് ചെറുതായ് കുഴയുന്ന പോലെ. സംസാരം കേൾക്കാൻ എന്നാലും നല്ല രസമുണ്ടായിരുന്നു..

'ഞാൻ ഉള്ളത് കൊണ്ട് നീ ഇതൊക്കെ എക്സ്പീരിയൻസ് ചെയ്തു..'

ഞാൻ പറഞ്ഞു

' അങ്ങനെയും പറയാം.. ആദ്യമായി ബൈക്കിൽ കയറിയത്, ആദ്യമായി ഓടി അണച്ചത്, ആദ്യമായ് പോയത് അങ്ങനെ എല്ലാം നീ കാരണമാണ്..'

'ഇനി എന്തേലും ഒക്കെ എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹം ഉണ്ടേൽ പറ..'

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

'എന്ത് പറഞ്ഞാലും സാധിച്ചു തരുമോ..?

അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു

'നീ പറയെന്നെ..'

'ഇപ്പോൾ തന്നെ സാധിച്ചു തരണം..'

അവൾ പറഞ്ഞു

'ഇപ്പോളോ..? ഇപ്പോൾ ഇവിടെ വച്ചു പറ്റുന്ന വല്ലതും ആണേൽ ചെയ്യാം..'

ഞാൻ പറഞ്ഞു

'ചെയ്യാമെന്ന് ഉറപ്പ് തരുവാണേൽ പറയാം..'

അവൾ പറഞ്ഞു

'നീ കാര്യം പറയാതെ എങ്ങനെ ഉറപ്പ് പറയും..?

ഞാൻ ചോദിച്ചു

'സാധിച്ചു തരുമോ..

💬 Comments

View all comments