0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 138.4K

ആയി വിലസിയിരുന്ന എസ് എൻ കോളേജിന്റെ പ്രതാപം അവസാനിപ്പിക്കാൻ പോന്ന ഉൽക്ക ആയിരുന്നു ആ ബോൾ അപ്പോൾ.. അതിന്റെ മിന്നൽ വേഗത്തിനെയും കരുത്തിനെയും കൈവിരലുകളിൽ തട്ടി തെറിപ്പിക്കാൻ ഗോളിക്ക് കഴിഞ്ഞില്ല. വിരലുകളിൽ തലോടി പന്ത് ഉള്ളിലേക്ക് പാഞ്ഞു.. അവരുടെ വല കുലുങ്ങുമ്പോളും അങ്ങിങ്ങായി കുറച്ചു ആക്രോശങ്ങൾ അല്ലാതെ അവിടെ ആകമാനം നിശബ്ദത മൂടിയിരുന്നു..

മൈതാനത്തു വീണു കിടന്ന ഞാൻ എണീറ്റപ്പോളും അവിശ്വസനീതയുടെ ആ മൂകത അവിടെ തളം കെട്ടിയിരുന്നു.. അവസാന നിമിഷം അട്ടിമറി വിജയത്തിലേക്ക് ചുവട് വച്ചപ്പോൾ ഗാലറി അടക്കം മൌനത്തിൽ ആയിരുന്നു എന്ന് പറഞ്ഞാൽ ആരും ഒരിക്കലും ആ കഥ വിശ്വസിക്കാൻ പോണില്ല.. നിലത്തു നിന്നും എഴുന്നേറ്റ ഞാൻ ഓടി ഗാലറിക്ക് നേരെ ചെന്ന് നിന്നു.. എസ് എൻ കോളേജിലെ കുട്ടികളാണ് ഈ സൈഡിൽ ഇരിക്കുന്നത്. ഇത്രയും നേരം ഞങ്ങളെ കൂക്കി വിളിച്ചും പരിഹസിച്ചും പാരഡി പാടിയും കളിയാക്കി നശിപ്പിച്ച പിള്ളേർ.. ഇപ്പോൾ ആ തൊണ്ടകൾ ഒക്കെയും നിശബ്ദമാണ്.. ചില മുഖങ്ങളിൽ എനിക്ക് നൈരാശ്യം കാണാം, ചിലതിൽ വേദനയും. അവർക്ക് മുന്നിലായ് മൈതാനത്തു ഒരു ജേതാവിനെ പോലെ ഞാൻ നിന്നു. രണ്ട് കൈകളും മുന്നോട്ടു നീട്ടി മിശിഹായെ പോലെ ഞാൻ അവർക്ക് മുന്നിൽ നിന്നു. അവിടെ ഗാലറിയിൽ ഞങ്ങളുടെ സൈഡിൽ നിന്ന് ആരവം മുഴങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ ഇവർ കരഞ്ഞു തുടങ്ങിരിക്കുന്നു. കപ്പ് മോഹിച്ചു പാട്ട് പാടി ബസും പിടിച്ചു ഇവിടെ വന്ന പത്തു നൂറെണ്ണത്തിനെ പച്ചയ്ക്ക് ഇരുത്തി കരയിപ്പിച്ചപ്പോൾ എന്റെ സെലിബ്രേഷൻ പൂർത്തി ആയതു പോലെ തോന്നി.

ഗാലറിയിൽ കരച്ചിൽ കണ്ട് ഉള്ള്

💬 Comments

View all comments