0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 14743

ഇരുന്നു അടിക്കാമല്ലോ.. വൈബ് ആണ് കമ്പിനി കൂടുന്നത്..'

ഞാൻ ചുമ്മ പറഞ്ഞു

'നിന്റെ ലച്ചു കമ്പിനി തരുമായിരുന്നോ..?

ഇഷാനി പൊടുന്നനെ ആ ചോദ്യം എനിക്ക് മുന്നിൽ ഇട്ടു. അവൾ ബനിയനിൽ ഒന്ന് തൊട്ട് നോക്കി കൊണ്ടാണ് ചോദിച്ചത്. ബനിയൻ ആരുടെ ആണെന്ന് അവൾക്ക് ഞാൻ പറയാതെ തന്നെ മനസിലായി.

'യെസ്..'

ഞാൻ പതിയെ പറഞ്ഞു. ലച്ചു ഞങ്ങളുടെ ഇടയിൽ ഇപ്പോൾ വല്ലപ്പോഴും മാത്രം വരുന്ന ടോപ്പിക് ആണ്.

'അവൾ എങ്ങനാ നല്ല വൈബ് ആയിരുന്നോ...?

ഇഷാനി വീണ്ടും ചോദിച്ചു. ഇവൾ എന്തിനാണ് വീണ്ടും ലച്ചുവിലേക്ക് പോകുന്നത് എന്ന് എനിക്ക് മനസിലായില്ല..

'മ്മ്..'

ഞാൻ അതേ എന്ന അർഥത്തിൽ ഒന്ന് മൂളുക മാത്രം ചെയ്തു

'ആഹാ കൊള്ളാല്ലോ..'

അത് പറഞ്ഞു തന്റെ മുന്നിൽ ഇരുന്ന ബിയർ നിറച്ച ഗ്ലാസ്സ് ഇഷാനി വായിലേക്ക് കമിഴ്ത്തി. മുഴുവൻ ഇറക്കി കഴിഞ്ഞു കയ്പ്പ് രുചിച്ചത് പോലെ അവളുടെ മുഖം മാറി

'നിനക്ക് എന്താ വട്ടായോ..?

ഞാൻ പെട്ടന്ന് തട്ടിക്കയറി ചോദിച്ചു

'നിനക്കൊരു കമ്പിനി തരാമെന്ന് കരുതി..'

അവൾ കൂളായി പറഞ്ഞു

'ഒറ്റ ഒരെണ്ണം വച്ചു തന്നാൽ ഉണ്ടല്ലോ..'

ഞാൻ ദേഷ്യപ്പെട്ടു

'എന്തിനാ ദേഷ്യപ്പെടുന്നേ.. നിനക്ക് കമ്പിനി തരുന്നവരെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ദേഷ്യപ്പെടുന്നോ..?

ഇഷാനി ചിരിച്ചു കൊണ്ട് ചോദിച്ചു

'ആ പറഞ്ഞ വാശിക്ക് ആണോ എടുത്തു കമിഴ്ത്തിയത്..?

ഞാൻ ചോദിച്ചു

' അതിനാണോന്ന് ചോദിച്ചാൽ...'

ഇഷാനി ചിരിച്ചു

'എന്റെ വൈബ് എങ്ങനെ ഉണ്ട് അർജുൻ..?

അവൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയാതെ ചിരിച്ചു കൊണ്ട് ചോദിച്ചു

'ആ കുഴപ്പമില്ല. ആവറേജ്.. '

ഞാൻ ഈർഷ്യയോടെ പറഞ്ഞു

'എന്നാൽ ഒരെണ്ണം കൂടി ഒഴിക്കട..'

അവൾ ആജ്ഞാപിച്ചു

'എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.. മര്യാദക്ക് ഇരുന്നോ..'

ഞാൻ പറഞ്ഞു

'ദേഷ്യം ആണല്ലോ മോനെ..'

ഇഷാനി മെല്ലെ എന്റെ അടുത്തോട്ടു നീങ്ങി ഇരുന്നു. എന്റെ തോളിൽ തല ചാരി വച്ചു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു

'ഒന്നൂടെ ഒഴിക്കട.. എന്തായാലും അടിച്ചു പോയില്ലേ.. ഇനി ലൈഫിൽ ഒരിക്കലും അടിക്കില്ല... നീയാണേ സത്യം..'

'എന്ത് പറഞ്ഞാലും ഇനിയില്ല..'

ഞാൻ ബിയറിന്റെ കുപ്പി മാറ്റി വച്ചു കൊണ്ട് പറഞ്ഞു

'എന്റെ മുത്തല്ലേ.. പ്ലീസ്..'

ഇഷാനി എന്റെ മേലേക്ക് കൂടുതൽ ചാഞ്ഞു എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. അവളിപ്പോ കുറച്ചു കുട്ടിത്തം ഉള്ളത് പോലെയാണ് പെരുമാറുന്നത്..

'ഒറ്റ ഒരെണ്ണം കൂടെ.. അത് കഴിഞ്ഞു ചോദിച്ചാൽ ഈ മഴയത്ത് ഇറക്കി കതക് അടക്കും ഞാൻ..'

ഞാൻ കുറച്ചു സ്ട്രിക്ട് ആയി പറഞ്ഞു. പിന്നെ അവളുടെ നിർബന്ധം സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് ഒരു ഗ്ലാസ്സ് കൂടി കൊടുത്തു. അത് കുടിക്കാൻ കുറച്ചു സമയം എടുത്തു അവൾ

'നീ

💬 Comments

View all comments