Chapter Title : റോക്കി 4 [സാത്യകി]
'നീയെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..?
ഞാൻ ചോദിച്ചു
'ഒരു പെണ്ണ് വരുന്നില്ലെന്ന് വച്ചു നിനക്ക് വരാതെ ഇരിക്കാമെങ്കിൽ ഞങ്ങൾക്കും നീയില്ലാത്തത് കൊണ്ട് വരാതെ ഇരിക്കാം.. നിനക്ക് വലുത് അവളല്ലേ.. അവൾ ഉണ്ടേൽ അല്ലേ നീ എല്ലായിടത്തും വരുള്ളൂ..'
രാഹുൽ മുഖം കറുപ്പിച്ചു സംസാരിച്ചു..
അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കത് പെട്ടന്ന് ഫീലായ്. ഞാൻ എന്റെ ഫീലിംഗ്സ് മാത്രം നോക്കി നടന്നപ്പോ അത് അവരെ എങ്ങനെ അഫ്ക്റ്റ് ചെയ്യുമെന്ന്ഞാൻ ചിന്തിച്ചില്ല
ഗോകുൽ ഫോൺ എടുത്തതും അപ്പോളാണ്..
'ഹലോ.. എന്താടാ..?
'ഡാ ടൂറിനുള്ള സീറ്റ് ഒക്കെ ഫൈനലൈസ് ആക്കിയോ..?
ഞാൻ ഗോകുലിനോട് ചോദിച്ചു
'ഇല്ല.. നീ ഉണ്ടോ..? സീറ്റ് ഒന്നും പ്രോബ്ലം അല്ലടാ.. നീ വാ..'
അവൻ ഞാൻ ഉണ്ടെന്ന ആവേശത്തിൽ പറഞ്ഞു
'മ്മ്.. മൂന്ന് പേര് കൂടെ ഉണ്ട്.. ഞാനും ആഷിക്കും രാഹുലും..'
ഞാൻ അവന്മാരെ നോക്കി പറഞ്ഞു
'പൊളി.. പൊളി.. പൊളി.. നമുക്ക് പൊളിക്കാം.. ഡാ പിന്നെ നിങ്ങൾ മൂന്നുമെ ഉള്ളോ..? ഇഷാനി സമ്മതിച്ചോ..? അവൾക്കുള്ള സീറ്റും ഉണ്ടെടാ..'
അവൻ പറഞ്ഞു
'ഇല്ല.. ഞങ്ങൾ മൂന്ന് പേര് മാത്രം..'
ഞാൻ പറഞ്ഞു കോൾ കട്ട് ചെയ്തു.. രാഹുലും ആഷിക്കും എന്നെ സംശയത്തോടെ നോക്കി
'എന്താടാ മൈരുകളെ വിശ്വാസം വരുന്നില്ലേ..'
ഞാൻ ഓടി ചെന്നു രണ്ടിനെയും രണ്ട് തൊഴി കൊടുക്കുന്ന കൂട്ടത്തിൽ ചോദിച്ചു. ആ തൊഴിയിൽ അവൻമാർക്ക് എന്നോടുള്ള പിണക്കം മാറി.. ഞങ്ങൾ ടൂർ പോകാൻ റെഡി ആയി. ഇഷാനി ഇല്ലെങ്കിലും പോകാമെന്നു ഞാൻ ഏറ്റെങ്കിലും എനിക്ക് വേണ്ടി ഒന്നൂടെ ട്രൈ ചെയ്യാമെന്ന് അവർ കരുതി.. ശ്രുതിയും ആഷിക്കുമാണ് അവളോട് അത് സംസാരിക്കാൻ ചെന്നത്
'ഞാൻ വരുന്നില്ലട.. നിന്നോട് ഞാൻ മുന്നേ പറഞ്ഞതല്ലേ ഞാൻ ഇല്ലെന്ന്..'
ഇഷാനി ശ്രുതിയോട് പറഞ്ഞു
'ഇപ്പോളും നിനക്ക് വേണ്ടി ഒരു സീറ്റ് പറഞ്ഞു വച്ചിട്ടുണ്ട്.. നീ ജസ്റ്റ് ഒരു ഓക്കേ പറഞ്ഞാൽ മാത്രം മതി..'
ആഷിക്ക് പറഞ്ഞു
'എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാ.. പ്ലീസ് നിർബന്ധിക്കരുത്.'
ഇഷാനി പറഞ്ഞു
'അർജുൻ ആയി എന്തോ ഇഷ്യൂ ഉള്ളത് കൊണ്ടാണ് നീ വരാത്തത് എന്നറിയാം.. അതെന്താ എന്ന് ഞങ്ങൾക്ക് അറിയില്ല. അത് പറഞ്ഞു മാറ്റാൻ ഞങ്ങൾ കുറെ ശ്രമിച്ചു.. അത് നടന്നില്ല. ഇപ്പോൾ നീ ടൂറും അത് പറഞ്ഞു വേണ്ടെന്ന് വക്കുന്നു. താല്പര്യം ഇല്ലെന്നൊക്കെ നീ വെറുതെ പറയുവാ..'
ആഷിക്ക് പറഞ്ഞു
'അവൻ ആണ് പ്രശ്നം എങ്കിൽ അവൻ നിന്റെ അടുത്ത് പോലും വരില്ല. ഞാൻ ഉറപ്പ് തരാം.. ഞാൻ അല്ലേടാ വിളിക്കുന്നെ ഒന്ന് വാടാ..'
ശ്രുതി അവളുടെ കൈ പിടിച്ചു നിർബന്ധിച്ചു
'അവൻ കാരണം ഒന്നുമല്ല.. എനിക്ക് വരാൻ താല്പര്യം ഇല്ല..'
ഇഷാനി കുറച്ചു പരുക്കൻ ആയി സംസാരിച്ചു
'എന്തിനാടി കള്ളം പറയുന്നേ..
💬 Comments
View all comments