0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 16106

അവനാണ് റീസൺ എന്ന് എല്ലാവർക്കും അറിയാം.. അവനെ ഒഴിവാക്കാൻ ആണ് നിന്റെ തീരുമാനം എങ്കിൽ അങ്ങനെ ആയിക്കോ,, ഇനി അവന്റെ കാര്യത്തിൽ ഞങ്ങൾ നിന്നെ നിര്ബന്ധിക്കില്ല.. പക്ഷെ ടൂറിന്റെ കാര്യം വരുമ്പോൾ നീ ഒഴിവാക്കുന്നത് ഞങ്ങളെ എല്ലാം അല്ലെ..? ഞങ്ങളും നിന്റെ ഫ്രണ്ട്സ് അല്ലെ..?

അർജുനെതിരെ ഇട്ട അതെ സൈക്കോളജിക്കൽ മൂവ് ഇഷാനിക്ക് എതിരെയും ആഷിക്ക് പ്രയോഗിച്ചു. പക്ഷെ അത് തിരിച്ചടിച്ചത് മറ്റൊരു വിധത്തിൽ ആയിരുന്നു

'അവൻ എന്നോട് മിണ്ടുന്ന കൊണ്ടല്ലേ നിങ്ങളും എന്നോട് മിണ്ടി തുടങ്ങിയത്. ഇപ്പോളും ഈ വന്നു നിർബന്ധിക്കുന്നത് എല്ലാം അവനു വേണ്ടി തന്നെ അല്ലെ.. അല്ലാതെ എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അത്ര ആഗ്രഹം ഉണ്ടായിട്ടാണോ..?

പെട്ടന്ന് വന്ന ഏതോ ഒരു മൂഡിൽ ഇഷാനി അങ്ങനെ പറഞ്ഞു

'നീ എന്താ ഇങ്ങനെ സംസാരിക്കുന്നെ. അർജുൻ ഇവിടെ വരുന്നതിന് മുമ്പ് ഞാൻ നിന്റെ അടുത്ത് സംസാരിക്കാൻ വന്നിട്ടില്ലേ..? കമ്പിനി ആകാൻ വന്നിട്ടില്ലേ..? അപ്പോളൊക്കെ നീയാണ് അവോയ്ഡ് ചെയ്തത്.. എല്ലാവരുടെയും കൂട്ടത്തിൽ നീ എന്നെ കൂട്ടരുതായിരുന്നു..'

ശ്രുതി വേദനയോടെ പറഞ്ഞു. ശ്രുതി പറഞ്ഞത് സത്യം ആണല്ലോ എന്ന് ഇഷാനി ചിന്തിച്ചു. ആരും തന്നെ മൈൻഡ് ആക്കാതെ ഇരുന്നപ്പോ പോലും ശ്രുതി തന്നോട് അടുത്തിടപഴകാൻ വന്നിട്ടുണ്ട്. ഒരിക്കലും താൻ അവളോട് അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു.. താൻ വാവിട്ട് പറഞ്ഞു പോയതിനെ ഓർത്തു ഇഷാനിക്ക് കുറ്റബോധം തോന്നി.. ആഷിക്ക് പറഞ്ഞത് അതിന്റെ ഇരട്ടി കുറ്റബോധം അവളിൽ ഉണ്ടാക്കി

'ശരി.. നീ എന്നെ ഉദ്ദേശിച്ചാണ് അപ്പൊ പറഞ്ഞതെങ്കിൽ അത് സത്യം ആണ്.. അർജുൻ വരുന്നതിന് മുമ്പ് ഞാൻ നിന്നെ മൈൻഡ് ആക്കിയിട്ടില്ല നിന്നെ പറ്റിയുള്ള സ്റ്റോറി ഒക്കെ സത്യം ആണെന്നും വിചാരിച്ചിരുന്നു.. പക്ഷെ നമ്മൾ ഫ്രണ്ട്സ് ആയി കഴിഞ്ഞു എപ്പോളെങ്കിലും ഞാൻ നിന്നോട് ഫേക്ക് ആയതായി നിനക്ക് തോന്നിയിട്ടുണ്ടോ..? അർജുന് നിന്നോട് മുഴുത്ത പ്രേമം ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ നിന്നോട് സംസാരിച്ചിരുന്നതും നിന്റെ ഒപ്പം നടന്നതും എന്നൊക്കെ ആണോ നീ കരുതിയിരുന്നത്.. നീ ഒരിക്കലും ഇങ്ങനെ ഒന്നും സംസാരിക്കുമെന്ന് ഞാൻ കരുതിയില്ല ഇഷാനി.. '

ആഷിക്ക് അത് പറഞ്ഞപ്പോ താൻ ഇല്ലാതെ ആയതു പോലെ അവൾക്ക് തോന്നി.. ഇവിടെ അർജുൻ ആയി ഉടക്കി കഴിഞ്ഞും കംഫർട് ആയിരുന്ന കുറച്ചു പേരുടെ സൗഹൃദം കൂടി താൻ നശിപ്പിച്ചിരിക്കുന്നു.. ആർക്ക് വേണ്ടി..? എന്തിന് വേണ്ടി..?

'എടാ ഞാൻ അത് ഒന്നും ഓർത്തു പറഞ്ഞതല്ല.. എനിക്ക് എന്തോ ദേഷ്യം വന്നപ്പോ പറഞ്ഞു പോയതാ.. നിന്നെ ഞാൻ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്.. റിയലി അയാം സോറി.. '

ആഷിക്ക് അത് കേട്ടിട്ട് തിരിച്ചു നടന്നു. അവൻ നല്ലത് പോലെ ഫീൽ ആയിരുന്നു അവൾ പറഞ്ഞത്. ഇഷാനി

💬 Comments

View all comments