0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 139.4K

അത് കൊണ്ട് ഞാൻ തന്നെ അത് ഇരുന്നു തിന്നു. സമയം പിന്നെയും നീങ്ങി. എക്സാം തുടങ്ങാൻ പതിനഞ്ച് മിനിറ്റ് കൂടെയേ കാണൂ.. ഇവൾ ആണേൽ അനങ്ങുന്നും ഇല്ല.. എനിക്ക് ഒരു പേടി ആയി തുടങ്ങി. ഇവൾ ഇനി ശരിക്കും പോണില്ലേ..?

'ദേ ക്ലോക്കിലേക്ക് നോക്കിക്കേ.. പതിനഞ്ച് മിനിറ്റ് കൂടെയേ ഉള്ളു. ഇനി നീ പോയാലും സമയത്ത് എത്തില്ല..'

ഞാൻ അവളെ പേടിപ്പിക്കാൻ നോക്കി

'അത് നിനക്കും ബാധകം ആണ്..'

അവൾ തിരിച്ചു പറഞ്ഞു

'ഞാൻ അതിന് പോകാൻ ഉദ്ദേശിച്ചിട്ടില്ല..'

ഞാൻ മറുപടി കൊടുത്തു

'ഞാനും..'

ഞാൻ കൊടുത്തത്തിലും വേഗം മറുപടി തിരിച്ചു വന്നു.

'ഇന്റെർണൽ എഴുതി ഇല്ലേൽ സി മാർക്ക് പോകും. പിന്നെ നിന്റെ റിസൾട്ടിൽ അത് അഫ്ഫക്റ്റ് ചെയ്യും.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..'

ഞാൻ അവളെ പേടിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു

'സെയിം റ്റൂ യൂ..'

എന്നെ നോക്കാതെ അവൾ പറഞ്ഞു

'എനിക്ക് സി മാർക്ക് ഒന്നും വേണ്ട. ഫുൾ മാർക്ക് വാങ്ങിക്കാൻ അല്ല ഞാൻ എക്സാം എഴുതുന്നതും. നിനക്ക് അല്ലേ രണ്ട് മാർക്ക് കുറഞ്ഞാൽ തന്നെ വിഷമം..?

'ആ വിഷമം ഞാൻ അങ്ങ് സഹിച്ചു..'

അവൾ എന്റെ പേടിപ്പിക്കലിൽ ഒന്നും വീഴുന്നില്ല

'നിനക്ക് എക്സാംനെക്കാളും മാർക്കിനെക്കാളും ഒക്കെ പ്രയോരിറ്റി അപ്പോൾ ഞാനാണോ..? എനിക്ക് വേണ്ടി ഇവിടെ കുത്തിയിരിക്കുന്നു..?

ഞാൻ പറഞ്ഞത് കേട്ട് ഇഷാനി കുറച്ചു നേരത്തിനു ശേഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ടു പിന്നെയും മുഖം മാറ്റി

'അങ്ങനെ ആണേൽ പിന്നെ ശരിക്കും തുറന്നു അത് സമ്മതിച്ചാൽ പോരേ.. ഈ ഡിമാൻഡ്

💬 Comments

View all comments