0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 16437

രാഹുൽ ചോദിച്ചു

'അല്ലടാ ഈ സമയം ഇല്ലാത്ത സമയത്ത് നിനക്ക് ജോക്കിയുടെ ഷോപ്പിൽ കൊണ്ട് പോയി അളവെടുത്തു ഇടീപ്പിച്ചു കൊണ്ട് വരാം.. എണീറ്റ് വാടാ കോമാളി പെട്ടന്ന്..'

ആഷിക്ക് അവന്റെ താടിയിൽ തട്ടി വിളിച്ചു. ഞങ്ങൾ അവിടേക്ക് നടന്നു. കുറച്ചു ദൂരമേ ഉള്ളു. ടൂർ അവളില്ലാതെ വിരസം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.. പക്ഷെ ഈ രണ്ട് വാണങ്ങൾ എന്റെ രണ്ട് സൈഡിലും ഉണ്ടേൽ ഫൺ തന്നെ ആകും മൊത്തത്തിൽ..

രാഹുൽ അവിടെ കണ്ട ഒരു കച്ചവടക്കാരോട് ഷഡിക്ക് വില പേശുമ്പോൾ ഞങ്ങൾ രണ്ടും വെറുതെ വേറെ ഒരിടത്തു നിന്ന് രണ്ട് ബനിയൻ നോക്കുകയായിരുന്നു.. ഇവിടെ കച്ചവടം ചെയ്യാൻ ഇരിക്കുന്നവരിൽ കൂടുതലും ഹിന്ദിക്കാരാണ്.. ഞാൻ ഹിന്ദിയിൽ കച്ചവടക്കാരനോട് സംസാരിക്കുമ്പോൾ ആണ് രാഹുൽ ഓടി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്

'ഡാ ഇഷാനി.....!

അവൻ പെട്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.. അവൾ വരുന്നില്ല എന്ന് പറഞ്ഞിട്ട് വന്നോ..? എന്റെ ഉള്ളിൽ സന്തോഷത്തിന്റെ ഒരു അമിട്ട് പൊട്ടാൻ തുടങ്ങുകയായിരുന്നു...

'ഇഷാനി.. ഇഷാനിയെ പോലെ തന്നെ കാണാൻ ലൂക്കുള്ള ഒരു കൊച്ചു.. ദേ ഇപ്പോൾ അവിടെ ഉണ്ടായിരുന്നു.. നിങ്ങളെ നോക്കി തല വെട്ടിച്ചപ്പോൾ കണ്ടില്ല.. '

എനിക്കവന്റെ പിടലി അടിച്ചു തിരിക്കാൻ തോന്നി. ഒറ്റ സെക്കൻഡിൽ ഞാൻ എത്ര മോഹിച്ചു പോയി. അവളെ പോലെ ഉള്ള ആരെയെങ്കിലും കണ്ടേനാണോ ഇവൻ ഈ ഓടി പിടിച്ചു വന്നത്.. കോപ്പൻ.. നിർഗുണൻ...

'അവളുടെ കാര്യം മേലാൽ എന്നോട് പറഞ്ഞേക്കല്ല്..'

ആഷി സീരിയസ് ആയി പറഞ്ഞിട്ട് അവനിട്ടൊരു കൊട്ട് കൊടുത്തിട്ട് പോയി.. രാഹുൽ ചമ്മിയ മുഖത്തോടെ എന്നെ നോക്കി

'എന്നോടും....'

ആഷിക്ക് പറഞ്ഞതിന്റെ ബാക്കിയായി തന്നെ ഞാനും അവനൊരു കൊട്ട് കൊടുത്തോണ്ട് പറഞ്ഞിട്ട് പോയി

'സത്യം ആയും അവളെ പോലെ ഉണ്ടായിരുന്നെടാ..'

വാങ്ങിയ ഷഡ്ഢി കവറിൽ ആക്കി ഞങ്ങൾക്ക് പിന്നാലെ ഓടി വന്നു കൊണ്ട് അവൻ പറഞ്ഞു

അതായിരുന്നു ഞങ്ങളുടെ ടൂറിന്റെ സകല ആഘോഷങ്ങളുടെയും വിനോദത്തിന്റെയും തുടക്കം.. അവിടുന്ന് ബസ് സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞു ഞങ്ങൾ അടിച്ചു പൊളിക്കാൻ തുടങ്ങി.. പാട്ടിട്ട് തുള്ളലും, രണ്ടെണ്ണം അടിച്ചു തുള്ളലും തുണി അഴിച്ചു തുള്ളലും ഒക്കെയായി പേ മോഡിൽ ആയിരുന്നു ഞങ്ങൾ. ഇഷാനിയും നീതുവും ഒഴിച്ച് ബാക്കി എല്ലാവരും ടൂറിനു ഉണ്ടായിരുന്നു. ടീച്ചർമാരുടെ കൂട്ടത്തിൽ രേണുവും വിനയ് സാറും ദീപ ടീച്ചറും.. ഞങ്ങളെ മേയക്കാൻ ഇവർ കുറെ പാട് പെടുമെന്ന് ഞാൻ ഓർത്തു..

ബസിന്റെ പിന്നിൽ ഞങ്ങൾ ബോയ്സിന്റെ തുണി അഴിച്ചു ചാട്ടം ആയിരുന്നു എങ്കിൽ ഏകദേശം മുന്നിലായ് ഗേൾസിന്റെ തുണി അഴിച്ചു ചാട്ടം ആയിരുന്നു. ഞങ്ങളെ പോലെ ഓവറായില്ല എങ്കിലും പലരും ഇന്നേ വരെ കാണിക്കാത്ത പലതും കാണിച്ചു ആടാൻ തുടങ്ങി. പിറകിൽ

💬 Comments

View all comments