0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 16588

അല്ല എന്ന് ഞാൻ തിരുത്താനും പോയില്ല.

'എപ്പോളും അവന്മാരുടെ കൂടെ നടക്കാതെ നമ്മളെ കൂടെ ഒന്ന് മൈൻഡ് ചെയ്യൂ..'

ഇടയ്ക്ക് തമ്മിൽ കണ്ടപ്പോൾ അവൾ പറഞ്ഞു

'നിന്നെ അല്ലേ കാണാൻ കിട്ടാത്തത്..'

ഞാൻ അവൾക്ക് മറുപടി കൊടുത്തു

' ഇപ്പോൾ അങ്ങനെ ആയോ..? പിന്നെ മൂഡോഫ് ഒക്കെ മൊത്തം മാറിയോ..?

അവൾ ചോദിച്ചു

'എന്ത് മൂഡോഫ്..?

'ഇഷാനി വരാത്തത് കൊണ്ട് മൂഡോഫ് ആയി ടൂറിനില്ല എന്ന് പറഞ്ഞു ഇരുന്നതല്ലേ.. അത് ഇപ്പോൾ മാറിയോ എന്ന്...'

'ആ അതൊക്കെ മാറി..'

ഞാൻ വെറുതെ പറഞ്ഞു

'പക്ഷെ ഞാൻ നോക്കിയിട്ട് ഇപ്പോളും എന്തോ ഒരു വിഷമം നിനക്കുണ്ടല്ലോ.. ആരും അതറിയാതെ ഇരിക്കാൻ നീ ബഹളം ഉണ്ടാക്കി നടക്കുന്ന പോലെയാ തോന്നുന്നേ..'

'അതൊക്കെ നിന്റെ തോന്നൽ ആടി..'

ഞാൻ ആ വിഷയം അവസാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. ടൂറിന്റെ ഓരോ ഡെസ്റ്റിനേഷൻ പോയിന്റ്സും ഞങ്ങൾ കവർ ചെയ്തോണ്ട് ഇരുന്നു. അതിനിടക്ക് ഒരു തവണ കൃഷ്ണ ഇഷാനിയെ പോലെ ഒരുങ്ങി വന്നു. ഇഷാനിയെ പോലെ എന്ന് വച്ചാൽ അവളുടെ അതേ ഡ്രസിങ്. ഒരു ബ്ലാക്ക് ഹൂഡി ആൻഡ് ജീൻസ്. പിന്നെ തലയിൽ ബാൻഡ് വച്ചു ഷോര്ട്ട് ഹെയർ പോലെ ആക്കി വച്ചിരിക്കുന്നു. ഒരേ ഷേപ്പും നിറവും ഒക്കെ കാണുമ്പോൾ തന്നെ എല്ലാവർക്കും ഇഷാനിയുടെ കട്ട് ഫീൽ ചെയ്യും. ഇഷാനിയെ ഒരു കണക്കിന് മറന്നു വന്ന എന്നെ അവൾ വീണ്ടും ഒരുങ്ങി വന്നു ഓർമിപ്പിച്ചു.

അന്ന് വൈകിട്ട് ഞങ്ങൾ ബസിൽ യാത്രയിൽ ആയിരുന്നു. ഞാൻ ആണേൽ അടിച്ചു പൂക്കുറ്റി ആയിരുന്നു. രാഹുൽ ഏതോ മാട്ട സാധനം കൊണ്ട് വന്നിരുന്നു. അത് അടിച്ചു ഞങ്ങൾ എല്ലാത്തിന്റെയും കിളി പോയി ഇരിക്കുവായിരുന്നു. ബസിൽ എല്ലാവരും ഉറക്കം പിടിച്ചിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോളാണ് കൃഷ്ണയുടെ മെസ്സേജ് എനിക്ക് വരുന്നത്. അവൾ സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കുവായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി ഇരുന്നു

'ക്രിസ്റ്റി എന്തിയെ..?

അവളുടെ അടുത്ത് എപ്പോളും ക്രിസ്റ്റി ആണ് ഇരിക്കാറ്. അവളെ കാണാഞ്ഞിട്ട് ഞാൻ ചോദിച്ചു

'അവൾ കുറച്ചു മുമ്പിലായ് ഇരിപ്പുണ്ട്.. നിനക്ക് ഉറക്കം വന്നില്ലേ..?

അവൾ ചോദിച്ചു

'ഇല്ല.. നിനക്ക് ഉറക്കം വന്നില്ലേ..?

ഞാൻ തിരിച്ചു ചോദിച്ചു

'ഇല്ല..'

അവൾ പറഞ്ഞു

'ഓ.. പിന്നെ എന്താ ഇന്ന് ഇങ്ങനെ ഒരു ഡ്രെസ്സിങ്..?

ഞാൻ അവളുടെ വേഷത്തെ പറ്റി അവളോട് തിരക്കി

'എങ്ങനെ ഡ്രെസ്സിങ്..?

അവൾ ചോദിച്ചു

'ഹൂഡിയൊക്കെ, പിന്നെ മുടി ഇങ്ങനെ ഷോർട് ആക്കി കെട്ടി വെച്ചിരിക്കുന്നെ..'

'അത് ചുമ്മാ ഒരു സ്റ്റൈൽ പിടിച്ചതല്ലേ..'

അവൾ പറഞ്ഞു

'ഉവ്വ.. എനിക്ക് തോന്നിയത് നീ ഇഷാനിയെ ഇമിറ്റേറ്റ് ചെയ്യുവാ എന്നാ..'

കെട്ട് തലക്ക് പിടിച്ചത് കൊണ്ട് ഞാൻ ഉള്ള് തുറന്നു സംസാരിക്കാൻ തുടങ്ങി

💬 Comments

View all comments