0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 139.9K

ഉണ്ടാക്കേണ്ട.. ഇവിടെ തന്നേ ഇരുന്നോ.. നീ എഴുതിയില്ലേൽ എനിക്ക് എന്താ.. നിന്റെ വാശിക്ക് ഒന്ന് താഴ്ന്നു തന്നപ്പോ തലയിൽ കയറുന്നോ..?

ഞാൻ വളരെ റൂഡ് ആയി ഷൗട്ട് ചെയ്തു. ഞാൻ ഒച്ചയെടുത്തതും കസേര താഴെ എറിഞ്ഞു ഒടിച്ചതും കണ്ടു ഇഷാനി ഷോക്കേറ്റ പോലെ നിന്നു. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.. ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു

'എന്തിനാ നീ ഇത്ര ദേഷ്യപ്പെടുന്നേ..?

'പിന്നെ ദേഷ്യപ്പെടാതെ നിന്നെ പിടിച്ചു ഉമ്മ വെക്കണോ...?

ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു. പെട്ടന്ന് ആ ചോദ്യം കേട്ട് അവളെന്നെ വല്ലാതെ ഒന്ന് നോക്കി.

'നീ എക്സാം നല്ലപോലെ എഴുതാൻ അല്ലേ ഞാൻ പറഞ്ഞുള്ളു. അല്ലാതെ നീ ചുമ്മ എനിക്ക് വേണ്ടി അവിടെ വന്നിരുന്നിട്ട് എന്തിനാ..?

ഇഷാനി നിസ്സഹായതയോടെ ചോദിച്ചു

'ഞാൻ മാക്സിമം താഴ്ന്നു തന്നതാണ് നിന്റെ മുന്നിൽ.. അതും നീ എക്സാം എഴുതാണ്ട് ഇരിക്കേണ്ട എന്ന് കരുതി. തോറ്റു തരുമ്പോ അപ്പോൾ നീ പിന്നെയും മനുഷ്യനെ ആസ്സാക്കാൻ നോക്കുവാ.. '

ഞാൻ പറഞ്ഞു

'ഞാൻ ഇനി എന്ത് ചെയ്യണം.. നിന്റെ ഈ പിണക്കം മൊത്തത്തിൽ മാറി നീ എക്സാമിന് വരാൻ..?

ഇഷാനി വിഷമത്തോടെ ചോദിച്ചു

'ഒന്നും ചെയ്യണ്ട.. നിന്നെ വേണേൽ ഞാൻ കോളേജിൽ ഇറക്കാം.. അല്ലേൽ രണ്ട് പേർക്കും വൈകുന്നേരം വരെ ഇവിടെ കുത്തിയിരിക്കാം..'

'നീ പറഞ്ഞത് എനിക്ക് ഓക്കേ ആണെങ്കിൽ പിണക്കം മാറ്റി എന്റെ കൂടെ എക്സാം എഴുതുമോ..?

'നീ ആ വിഷയം വിട്.. എനിക്ക് ഓർക്കുമ്പോ പെരുത്ത് കേറുന്നു..'

ഞാൻ ദേഷ്യത്തോടെ പറഞ്ഞു

'ഇല്ല.. വിടുന്നില്ല.. നീ

💬 Comments

View all comments