Chapter Title : റോക്കി 4 [സാത്യകി]
ചെയ്യുന്നില്ല ഒരു കോപ്പും ചെയ്യുന്നില്ല..'
സംസാരത്തിന് ഇടയിൽ ഇഷാനി ആയുള്ള കാര്യങ്ങൾ ഒക്കെ ഓർമ വന്നപ്പോൾ ഞാൻ കുറച്ചു ട്രിഗ്ഗർ ആയി.. പാന്റിന് ഇടയിൽ തള്ളി വച്ചിരുന്ന കുപ്പി എടുത്തു ഞാൻ വായിലേക്ക് കമിഴ്ത്തി..
'ഉയ്യോ.. ഇതും കയ്യിൽ വച്ചാണോ നടപ്പ്..'
കയ്യിലെ കുപ്പി കണ്ടു അവൾ ചോദിച്ചു
'ആ കുറച്ചു മിച്ചം ഉണ്ടായിരുന്നു. അതോണ്ട് കയ്യിൽ വച്ചതാ..'
ഒറ്റ കമിഴ്ത്തിൽ നെഞ്ച് എരിഞ്ഞപ്പോളും ഞാൻ പറഞ്ഞു
'ഇങ്ങനെ പച്ചക്ക് അടിച്ചു കയറ്റിയാൽ കൂമ്പ് വാടുമേ..'
അവൾ ഉപദേശിച്ചു
'വാടട്ടെ.. അല്ല നീ ഇപ്പോൾ അടി ഇല്ലേ..?
ഞാൻ അവളോട് ചോദിച്ചു
'ഞാൻ.. ഞാൻ ഇപ്പോൾ ഇല്ല..'
'കള്ളം പറയരുത്.. സത്യം പറയടി.. നീ അടിച്ചിട്ടുണ്ടോ..?
'ഇല്ല.. സത്യം..'
അത് പറഞ്ഞു അവൾ എന്റെ മുഖത്തേക്ക് ഊതി. അവളുടെ നിശ്വാസം എന്റെ മുഖത്ത് പതിച്ചു.
'ഞാൻ അന്നത്തേതിൽ പിന്നെ അത്രക്ക് ഓവർ ആകാറില്ല. ഇടയ്ക്ക് ചെറുതായ് കഴിക്കും. അത്രേ ഉള്ളൂ..'
അവൾ പറഞ്ഞു
'ഓ അന്നത്തെ പോലെ ഓവർ ആയി ആരെയെങ്കിലും പിടിച്ചു ഉമ്മ വയ്ക്കുമോ എന്ന് പേടിച്ചിട്ട് ആകും അല്ലേ..?
ഞാൻ കളിയാക്കി ചോദിച്ചു
'പോ.. ഞാൻ അങ്ങനെ എല്ലാവരുടെ അടുത്തും ഉമ്മ വയ്ക്കാൻ നടക്കുവോന്നുമല്ല..'
കൃഷ്ണ എന്നോട് പിണങ്ങി കൊണ്ട് പറഞ്ഞു. എന്റെ തമാശ അവൾക്ക് രസിച്ചില്ല
'പിണങ്ങിയോ.. ഞാൻ വെറുതെ പറഞ്ഞതാടി..'
ഞാൻ അവളുടെ പിണക്കം മാറ്റാൻ നോക്കി. അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. ഞാൻ തോളിലൂടെ കയ്യിട്ടു അവളോട് ചേർന്നിരുന്നു.. ഉള്ളിലുള്ള മദ്യത്തിന്റെ പരുപാടി ആണോന്ന് അറിയില്ല. അടുത്തുള്ളത് ഇഷാനി ആണോന്ന് എനിക്ക് പെട്ടന്ന് കൺഫ്യൂഷൻ ആയി. അവളുടെ അതേ ഗേറ്റപ്പിൽ കൃഷ്ണ ഇരിക്കുന്നത് കൊണ്ടാണോ അതോ ഞാൻ ഫിറ്റ് ആയതാണോ..? എടാ രാഹുലെ മഹാപാപി... നീ എന്ത് നരകം ആട എനിക്ക് ഒഴിച്ച് തന്നത്....?
ബസിനുള്ളിൽ ഒരു തണുപ്പ് നിറഞ്ഞു നിന്നിരുന്നു. ബാക്കി എല്ലാവരും ഉറക്കം പിടിച്ചത് പോലെ തോന്നി. ഞങ്ങൾ അല്പം ഒച്ച താഴ്ത്തി അടക്കം പറയുന്നത് പോലെയാണ് സംസാരിച്ചിരുന്നത്.. കൃഷ്ണ എന്നോട് കുറച്ചു കൂടി ചേർന്നിരുന്നു. അന്ന് ആ മഴയുള്ള രാത്രി ഇഷാനി എന്നിലേക്ക് ചേർന്നു ഇരുന്നത് പോലെ.. കൃഷ്ണയുടെ സംസാരരീതി മെല്ലെ മാറി വന്നു. അവൾ എന്റെ മുഖത്തിന് അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി. ചെറുതായ് വികാരം കൊണ്ട പോലെ ആയിരുന്നു അവളുടെ ശബ്ദം അപ്പോൾ. എന്താണ് ഞങ്ങൾ സംസാരിക്കുന്നത് എന്ന് അത് പറഞ്ഞു കഴിയുമ്പോളേക്കും മറന്നു പോകുന്ന അവസ്‌ഥയിൽ എത്തിയിരുന്നു ഞാൻ. എന്തോ പറഞ്ഞിട്ട് എനിക്കത് മനസിലായില്ല എന്നും ഞാൻ അവളെ ശ്രദ്ധിക്കുന്നില്ല എന്നും തോന്നിയപ്പോൾ കൃഷ്ണ വീണ്ടും എന്നോട് പിണങ്ങിയത് പോലെ നീങ്ങി ഇരിക്കാൻ നോക്കി.. പക്ഷെ
💬 Comments
View all comments