Chapter Title : റോക്കി 4 [സാത്യകി]
അവൾ അനങ്ങുന്നതിന് മുമ്പ് തന്നെ ഞാൻ അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു അവളെ ഗാഡമായി ചുംബിച്ചു
എന്റെ ശരീരം ആണോ മനസ്സ് ആണോ അപ്പോൾ നിയന്ത്രണത്തിൽ ഉണ്ടായിരുന്നത് എന്ന് എനിക്ക് ഉറപ്പില്ല. ഏതോ യാന്ത്രികമായ വികാരത്തിൽ ഞാനത് ചെയ്യുകയായിരുന്നു. അവളുടെ പിണക്കം മാറ്റി അവളെ സന്തോഷിപ്പിക്കണം എന്നെ അപ്പോളത്തെ എന്റെ ഇടുങ്ങിയ ബുദ്ധിയിൽ എനിക്ക് തോന്നിയുള്ളു. അതിന് ചെയ്തത് ഒടുക്കത്തെ അബദ്ധവും. അബദ്ധത്തിന്റെ വ്യാപ്തി കൂടിയത് അത് ബോധം വരുന്നത് വരെ ഞാൻ അബദ്ധം ആണെന്ന് മനസിലാക്കിയില്ല എന്നത് ആണ്..
'ഇതെന്താടാ സാധനം.. സ്മെല് എനിക്ക് കിട്ടുന്നില്ലല്ലോ..'
എന്റെ വായിൽ നിന്നും മദ്യത്തിന്റെ ഗന്ധം അടിച്ചപ്പോൾ അവൾ പറഞ്ഞു
'ചാത്തൻ എന്ന് പറയും. രാഹുലിന്റെ അവിടുത്തെ എന്തോ സ്പെഷ്യൽ ഐറ്റം ആണ്.. അവൻ ടൂറിനു വേണ്ടി കരുതി ഇത്രയും നാൾ ഞങ്ങൾക്ക് ഇൻട്രഡ്യൂസ് ചെയ്യാതെ ഇരുന്നതാ..'
ഞാൻ പറഞ്ഞു
'ശേ.. ഫസ്റ്റ് കിസ്സ് നീ കിറുങ്ങി ഇരിക്കുമ്പോ വേണ്ടായിരുന്നു..'
അവൾ തെല്ലൊരു നിരാശയോടെ പറഞ്ഞു
'ഫസ്റ്റ് അല്ലല്ലോ.. സെക്കന്റ് അല്ലേ..? ഫസ്റ്റ് കിസ്സ് നീ ആയിരുന്നു കിറുങ്ങി ഇരുന്നെ..'
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
'ഇപ്പോൾ എന്ത് പറ്റി..? പെട്ടന്നൊരു ഇഷ്ടം..?
കൃഷ്ണ ചോദിച്ചു
'നീ ഭയങ്കര പാവമാ.. എനിക്ക് ഒരുമ്മ തരാൻ തോന്നി..'
ഞാൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
'ഞാൻ പാവമോ..?
അവൾ സംശയത്തോടെ ചോദിച്ചു
'ഈ മൂക്ക് ഇങ്ങനെ വലിച്ചോണ്ട് ഇരിക്കാൻ നല്ല രസം..'
അവൾക്ക് മറുപടി കൊടുക്കാതെ കുട്ടികളെ പോലെ അവളുടെ നീണ്ട മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു
'അത് പറിച്ചെടുക്കല്ലേ..'
അവൾ പറഞ്ഞു
ഞാൻ മൂക്കിൽ പിടിച്ചു വലിക്കുന്നത് തുടർന്നു. അവളുടെ കൈകൾ എന്റെ കവിളിലും താടിയിലും എല്ലാം പരതി നടന്നു.. വീണ്ടും ഒരുമ്മ കൊടുക്കാൻ ഒന്നും എന്റെ മനസിൽ ഇല്ലായിരുന്നു. അടുത്ത കിസ്സിന് മുൻകൈ എടുത്തത് അവളായിരുന്നു. മൂക്കിൽ നിന്ന് എന്റെ പിടി വിടുവിച്ചു അവൾ സ്വന്തം മൂക്ക് എന്റെ മൂക്കിൽ മുട്ടിച്ചു. ഇടയ്ക്ക് ഞങ്ങളുടെ നെറ്റിയും കൂട്ടി മുട്ടി, ചുണ്ടുകൾ ചെറുതായ് ഉരസി.. അവിടുന്ന് ചൂട് പിടിച്ചു കൃഷ്ണ എന്നെ അമർത്തി ചുംബിച്ചു.. ദാഹിച്ചിരുന്നിട്ട് വെള്ളം വിട്ടുന്നത് പോലെ പരവേശത്തോടെ അവൾ എന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ മൊത്തത്തിൽ കിറുങ്ങി ഇരിക്കുന്നത് കൊണ്ട് അവളുടെ അത്രയും മനോഹരമായി ചുംബിക്കാൻ എനിക്ക് കഴിഞ്ഞില്ല. എത്ര നേരം ഞങ്ങൾ ചുംബിച്ചു എന്ന് പോലും എനിക്ക് ഓർമയില്ല. ചുംബിക്കുന്നതിന് ഇടയിൽ ഞാൻ ഉറങ്ങി പോയോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്. പക്ഷെ കൃഷ്ണ അതൊന്നും കാര്യം ആക്കുന്നില്ലായിരുന്നു.. ഒരു പ്രതിമ പോലെ ഞാൻ ഇരുന്നിട്ടും അവൾ ഒരു മടിയും ഇല്ലതെ എന്റെ
💬 Comments
View all comments