0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140K

പോയി.. ഇഷാനി ഏറ്റവും ഒടുവിൽ ആണ് എക്സാം ഹോളിൽ നിന്നും പുറത്ത് വന്നത്. താമസിച്ചത് കൊണ്ട് അവൾക്ക് പരീക്ഷ എഴുതാൻ സമയം തികഞ്ഞോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു..

'എങ്ങനെ ഉണ്ടായിരുന്നു.. ടൈം കിട്ടിയോ..?

ഞാൻ ചോദിച്ചു

'കുഴപ്പം ഇല്ലായിരുന്നു.. സമയം ഒരു വിധത്തിൽ ഒപ്പിച്ചു...'

അവൾ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിൽ സംസാരിച്ചു

'ഞാൻ പേടിച്ചു ഇനി നിനക്ക് സമയം കിട്ടാതെ പോകുമോ എന്നോർത്ത്..'

'നീ എന്താ നേരത്തെ ഇറങ്ങിയത്..? ഒന്നും എഴുതി ഇല്ലേ..?

അവൾ സംശയത്തോടെ ചോദിച്ചു

'ഞാൻ അല്ലേലും അവസാനം വരെ ഇരിക്കാറില്ലല്ലോ നിന്നെ പോലെ. ആവശ്യത്തിന് എഴുതി എന്ന് തോന്നുമ്പോ ഞാൻ ഇറങ്ങും..'

ഞാൻ മറുപടി കൊടുത്തു

' എന്നിട്ട് ഇന്ന് ആവശ്യത്തിന് എഴുതിയോ..?

അവൾ വീണ്ടും ചോദിച്ചു

'ആ എന്ന് തോന്നുന്നു.. ജയിച്ചാൽ മതിയാരുന്നു..'

'ജയിച്ചാൽ മതിയെന്നോ...? അപ്പോൾ ജയിക്കും എന്ന് ഉറപ്പില്ലേ.. നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ടാ അവിടുന്ന് ഇറങ്ങിയത്.. നീ എന്നിട്ട് അതിന് വല്ല വിലയും കൊടുത്തോ..?

ഇഷാനി ദേഷ്യപ്പെടാൻ തുടങ്ങി

'നീ ചൂടാകാതെ.. ഞാൻ ജയിക്കും..'

ഞാൻ പറഞ്ഞു

'ജയിച്ചാൽ മതി.. ഇല്ലേൽ മോന് സുഖമാ..'

ഇഷാനി ദേഷ്യത്തോടെ എന്നെ കുത്തി നോക്കി കൊണ്ട് പറഞ്ഞു

'ഭയങ്കര മടുപ്പ്.. ഒരു പടത്തിന് പോയാലോ..?

ഞാൻ വിഷയം മാറ്റാൻ വെറുതെ എടുത്തിട്ടു

'ഞാനെങ്ങും ഇല്ല..'

ഇഷാനി താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

'അതെന്താ നീ ഇല്ലാത്തത്..?

'എനിക്കിപ്പോ പടം കാണാൻ തോന്നുന്നില്ല..'

അവൾ പറഞ്ഞു

'അത് സാരമില്ല.. എന്റെ കൂടെ വന്നാൽ മതി..'

'ഞാനില്ല.. മോൻ തന്നെ

💬 Comments

View all comments