Chapter Title : റോക്കി 4 [സാത്യകി]
പോയാൽ മതി.. ഇല്ലേൽ ഫ്രണ്ട്സിനെ വിളിക്ക്..'
'ലവർ ആയി നീ ഉള്ളപ്പോ ഞാൻ എന്തിനാ അവരായി പടത്തിന് പോകുന്നെ..?
ഞാൻ അത് പറഞ്ഞതും അവൾ വല്ലാതെ ആയി
'നീ ചുമ്മ തമാശ കളിക്കാതെ.. നമുക്ക് വേറൊരു ദിവസം പോകാം..'
അവൾ പറഞ്ഞു
'ഇപ്പോൾ പോകാൻ തോന്നുമ്പോ ഇപ്പോളാണ് പോകേണ്ടത്.. നീ വരുന്നുണ്ടോ ഇല്ലയോ..?
ഞാൻ ചോദിച്ചു
'ഇല്ല...'
അവൾ കടുപ്പത്തിൽ മറുപടി തന്നു
'ഓ ശരി.. അപ്പോൾ അങ്ങനെ ആണല്ലോ..'
ഞാൻ പിണങ്ങിയ പോലെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു
'എങ്ങനെ..?
ഇഷാനി എന്റെ ഒപ്പം കയറി നടന്നു കൊണ്ട് ചോദിച്ചു
'ഞാൻ വിചാരിച്ച പോലെ തന്നെ.. നീ വീട്ടിൽ വച്ചു കള്ളം പറഞ്ഞാണ് എന്നെ ഇവിടേക്ക് കൊണ്ട് വന്നത്..'
'എന്റെ അച്ഛനെ ഇട്ട് വരെ ഞാൻ സത്യം ചെയ്തതല്ലേ.. എന്നിട്ടും നിനക്ക് എന്നെ വിശ്വാസം ഇല്ലല്ലേ..?
'എങ്കിൽ പിന്നെ എന്തിനാ നീ ഇങ്ങനെ പെരുമാറുന്നത്..?
ഞാൻ ചോദിച്ചു
'എങ്ങനെ..? സിനിമക്ക് വന്നില്ലേൽ ഇഷ്ടം അല്ല എന്നാണോ അർഥം.. എനിക്ക് ഇപ്പോൾ പോകാൻ താല്പര്യം ഇല്ല എന്നല്ലേ ഞാൻ പറഞ്ഞെ..'
'ഞാൻ നിന്നെ ടെസ്റ്റ് ചെയ്യാൻ ചോദിച്ചതാ.. അത് ചോദിച്ചപ്പോ തന്നേ നിന്റെ മുഖം മാറി.. നിന്റെ പറച്ചിലിൽ മാത്രേ സ്നേഹം ഉള്ളു.. പ്രവൃത്തിയിൽ ഇല്ല..'
'എന്തുവാടാ നീ ഇങ്ങനെ തുടങ്ങുന്നേ.. ഈ ചെറിയ കാര്യം ഒക്കെ വച്ചു നീ എന്നെ അളക്കുക ആണോ..?
അവൾ വിഷമത്തോടെ ചോദിച്ചു
'ഈ ചെറിയ കാര്യത്തിൽ പോലും നീ എന്നോട് ഇഷ്ടം ഉള്ളത് പോലെ പെരുമാറുന്നില്ല.. പിന്നെ ഞാൻ എന്താ കരുതേണ്ടത്..?
💬 Comments
View all comments