0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

ഞാനും തിരിച്ചു വിഷമം കാണിച്ചു പറഞ്ഞു

'വാ.. ഞാൻ വരാം പടത്തിന്.. അപ്പോൾ നിനക്ക് എന്നെ വിശ്വാസം ആകുമല്ലോ..'

അവൾ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

'വേണ്ട.. എന്നെ ബോധിപ്പിക്കാൻ വേണ്ടി അല്ലേ..?

'വന്നാലും വന്നില്ലേലും പിണക്കമാണോ... ഞാൻ ഇപ്പോൾ എന്തോ ചെയ്യണം.. അത് പറ..'

അവൾ വിഷമത്തോടെ ചോദിച്ചു

'താല്പര്യം ഇല്ലാതെ അല്ലെ വരുന്നത്. അല്ലാതെ ഇഷ്ടം ഉണ്ടായിട്ട് അല്ലല്ലോ..?

ഞാൻ ചോദിച്ചു

'ഇപ്പോൾ പടത്തിന് പോകാൻ എനിക്കൊരു താല്പര്യം ഇല്ലായിരുന്നു. അതാണ് ഞാൻ ആദ്യേ ഇല്ലെന്ന് പറഞ്ഞത്. പിന്നെ നീ നിർബന്ധം പിടിച്ച കൊണ്ടാണ് വരാമെന്ന് പറഞ്ഞത്. എനിക്ക് ഇഷ്ടം ഉണ്ടേലും ഇല്ലേലും നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ വരാം.. അത് പോരെ..'

അവൾ പറഞ്ഞത് കേട്ട് ഞാൻ ചെറുതായ് ഒന്ന് ചിരിച്ചു. പിണക്കം മാറി ചിരിച്ചത് ആണെന്ന് അവൾക്ക് മനസിലായി

'നീ കുറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലേ എന്റെ അടുത്ത്..'

ഞാൻ ചോദിച്ചത് കേട്ട് എന്ത് മറുപടി പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി. പിന്നെ അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ സംസാരിച്ചു

' നീ അങ്ങനെ കഷ്ടപ്പെടണ്ട.. എന്നോട് ശരിക്കും ഫീലിംഗ്സ് വരുമ്പോൾ നീ അത് പറഞ്ഞാൽ മതി. അത് കാണിക്കണം എന്ന് നിനക്ക് തോന്നുമ്പോ കാണിച്ചാൽ മതി. നിന്നെ ഫോഴ്സ് ചെയ്തു നിന്റെ ഇഷ്ടം സ്വന്തം ആക്കണമെന്ന് എനിക്കില്ല..'

ഞാൻ ചിരിച്ചു കൊണ്ട് തന്നെ ആണ് അത് പറഞ്ഞത്. അവൾ ഞാൻ പറഞ്ഞത് കേട്ട് അന്തം വിട്ട് നിൽക്കുകയാണ്.

'അപ്പൊ സിനിമ..?

'സിനിമയും കോപ്പും ഒന്നുമില്ല.

💬 Comments

View all comments