Chapter Title : റോക്കി 4 [സാത്യകി]
വരെയേ ആ വിശ്വാസത്തിനു ആയുസ്സ് ഉള്ളായിരുന്നു. ഉച്ചക്ക് ഫുഡ് കഴിച്ചു എല്ലാവരും അടുത്തുള്ള കടകളിൽ ചെറിയ ഷോപ്പിങ് നടത്തുവായിരുന്നു. ഒരു ഫ്രോക്കും ധരിച്ചു തലയിൽ ഒരു തൊപ്പിയുംവച്ചു ചിരിച്ചു കൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു.. എന്റെ കൂടെ അവന്മാർ ഒന്നും അപ്പോൾ ഇല്ലായിരുന്നു..
'എന്താ നോക്കുന്നെ..?
കടയിൽ ഞാൻ എന്തോ വാങ്ങാൻ നിക്കുന്നു എന്ന് കരുതി അവൾ എന്നോട് ചോദിച്ചു
'ഒന്നുമില്ല.. വെറുതെ നോക്കി നിന്നതാ...'
അവളോട് അത് പറഞ്ഞു ഞാൻ കടയുടെ മുന്നിൽ നിന്നും മുന്നോട്ടു നടന്നു..
'എന്റെ തൊപ്പി എങ്ങനെ ഉണ്ട്..?
അവൾ തൊപ്പിയിൽ പിടിച്ചു കൊണ്ട് എന്നോട് ചോദിച്ചു
'അടിപൊളി ആയിട്ടുണ്ട്.. ഏതോ പടത്തിലെ എമി ജാക്ക്സണെ പോലുണ്ട്. ഒരു ബ്രിട്ടീഷ് ടച്ച്..'
ഞാൻ അവളെ പുകഴ്ത്തി ഒരു രസത്തിൽ പറഞ്ഞു
'ബ്രിട്ടീഷ് ആണോ കൊറിയൻ ആണോ റോക്കി ഭായ് കിടു...?
അവൾ തിരിച്ചു എനിക്കിട്ട് ചൊറിഞ്ഞതാണ്..
'മ്വോളെ...'
ഞാൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് വിളിച്ചു. പെട്ടന്ന് അവൾ അവളുടെ കൈ എന്റെ കയ്യിലൂടെ ഇട്ടു. അങ്ങനെ കൈ കോർത്തു വച്ചു ഞങ്ങൾ ആ കടകളുടെ ഇടയിലൂടെ നടന്നു. എനിക്ക് ചെറിയൊരു ബുദ്ധിമുട്ട് തോന്നി. കടകളിൽ ഒക്കെ ഞങ്ങടെ ക്ലാസ്സിലെ പിള്ളേർ ഉണ്ട്. അവരരെങ്കിലും ശ്രദ്ധിച്ചാൽ ചുമ്മാ ഇല്ലാത്ത കഥ ഇറങ്ങും. ഞാനത് ആലോചിച്ചോണ്ട് ഇരുന്നപ്പോൾ അവൾ എന്നോട് വേറെന്തോ പറയുക ആയിരുന്നു. ഞാനത് കേട്ടില്ല എന്ന് മനസിലാക്കിയപ്പോൾ അവൾ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു
'ഇവിടല്ലേ നീ.. അതോ ഇന്നലത്തെ അടിച്ച ചാത്തൻ ഇത് വരെ ഇറങ്ങിയില്ലേ..?
'ഹേ.. ഞാൻ പെട്ടന്ന് വേറെന്തോ ആലോചിച്ചു.. നീയെന്താ പറഞ്ഞെ..? അല്ല ഞാൻ അടിച്ചതിന്റെ പേര് നിനക്ക് എങ്ങനെ കിട്ടി..?
ഞാൻ ചോദിച്ചു
'നീ അല്ലേ ഇന്നലെ പറഞ്ഞു തന്നത്..'
അവൾ സംശയത്തോടെ പറഞ്ഞു
'ഇന്നലെ അടിച്ചു കഴിഞ്ഞു നമ്മൾ സംസാരിച്ചോ..?
പെട്ടന്ന് ഞാൻ പേടിച്ചത് എല്ലാം സത്യം ആണെന്ന യാഥാർഥ്യം ഞാൻ മനസിലാക്കി. എങ്കിലും മുഖത്ത് ഞെട്ടൽ വരുത്താതെ ഞാൻ ചോദിച്ചു
'കളിക്കല്ലേ.. നീ ഇന്നലെ വന്നു സംസാരിച്ചത് ഒന്നും നിനക്ക് ഓർമ ഇല്ലേ..?
അവൾ എന്നെ സൂക്ഷിച്ചു നോക്കി ചോദിച്ചു
'അയാം സോറി.. ഞാൻ.. ഞാൻ നിന്നോട് സോറി പറയണം എന്ന് ഇരുന്നതാ.. എന്തോ ഒരു പേടി കാരണം ആണ് ഇത്രയും ആയിട്ടും പറയാഞ്ഞത്.. അയാം സോറി.. ഞാൻ ഇന്നലെ കുറച്ചു ഓവർ ആയിരുന്നു..'
ഞാൻ ഒരു ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു
'അത് സാരമില്ല. ഞാനും കുറച്ചു ഓവർ ആരുന്നു...'
അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ പറഞ്ഞ മീനിങ് ഇവൾക്ക് മനസിലായിട്ടില്ല എന്ന് തോന്നുന്നു
'എടി അതല്ല.. ഞാൻ നിന്റെ അടുത്ത് അങ്ങനെ.. അങ്ങനെ
💬 Comments
View all comments