Chapter Title : റോക്കി 4 [സാത്യകി]
ചെയ്യാൻ പാടില്ലായിരുന്നു.. ഇറ്റ്സ് മൈ മിസ്റ്റേക്ക്.. മൈൻ ഒൺലി..'
ഞാൻ പറഞ്ഞു
'ഇപ്പോളാണോ എന്നിട്ട് ബോധോദയം ഉണ്ടായത്..?
അവൾ അല്പം സീരിയസ് ആയി എന്നെ നോക്കി ചോദിച്ചു
'പറഞ്ഞില്ലേ.. ഇന്നലെ ഒരു ബോധം ഇല്ലായിരുന്നു മൊത്തത്തിൽ..'
ഞാൻ ആകെ വൾനെറിബിൾ ആയി
അവൾ എന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് പുച്ഛം ആണോ ദേഷ്യം ആണോ പക ആണോ എന്നൊന്നും എനിക്ക് മനസിലായില്ല. ഒരുപക്ഷെ അറപ്പായിരിക്കും. എന്റെ കൈകളിൽ നിന്ന് കൈ വിടുവിച്ചു അവൾ രോഷത്തോടെ എന്റെ അരികിൽ നിന്നും ദൂരേക്ക് നടന്നു..
'കൃഷ്ണാ...'
ഞാൻ ഓടി അവളുടെ മുന്നിൽ കയറി നിന്നു..
'യൂ ആർ ഏ ചീറ്റർ.. ഐ ഡോണ്ട് വാണ്ട് ടു ടോക്ക് ടു യൂ..'
അവൾ അരിശത്തോടെ പറഞ്ഞിട്ട് വീണ്ടും എന്നിൽ നിന്ന് മാറി നടന്നു. വഴിയോര കടകളുടെ ഒടുവിൽ ചെറിയൊരു ഇടവഴി തുടങ്ങുന്ന അവിടെ വച്ചു ഞാൻ അവളോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു
'അയാം സോറി.. നീ കരുതുന്നത് പോലെ അല്ല..'
എനിക്ക് അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്നറിയില്ലായിരുന്നു...
'ഇനഫ്.. നീ ഇങ്ങനെ എന്നോട് കാണിക്കും എന്ന് ഞാൻ കരുതിയില്ല.. ഇത് തന്നെ ആണോ നീ അവളോടും കാണിച്ചത്..? അതാണോ അവൾ നിന്നോട് ഒരിക്കലും മിണ്ടാത്തത്..?
കൃഷ്ണ ഉദ്ദേശിച്ചത് ഇഷാനിയെ കുറിച്ചാണ്. അപ്പോളാണ് ഇന്നലെ ഇഷാനിയുടെ പിണക്കത്തിന്റെ കാര്യവും എന്റെ വായിൽ നിന്ന് പോയത് ഞാൻ ഓർത്തത്
'നോ... അത് ഞാൻ പറഞ്ഞത് തന്നെ ആണ് സത്യം ആയും.. നിന്റെ പക്ഷെ.. ഐ വാസ്ന്റ് യൂസിങ് യൂ..'
ഞാൻ വാക്കുകൾക്ക് വേണ്ടി കഷ്ടപ്പെട്ടു
'പിന്നെ എന്താണ് ഇത്..? ഞാൻ എന്തായി കരുതണം അതിനെ..? നിന്റെ ഒരു നേരമ്പോക്ക് ആയിട്ടോ..?
'ഞാൻ പറഞ്ഞല്ലോ... എന്റെ തെറ്റാണ്.. ഹോറിബിൾ മിസ്റ്റേക്ക്.. എനിക്ക് അതിന് നിന്നോട് എങ്ങനെ ക്ഷമ ചോദിക്കണം എന്നോ ഒന്നും അറിയില്ല..'
'നീ എത്ര ക്ഷമ പറഞ്ഞിട്ടും കാര്യമില്ല. എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഓർക്കുമ്പോ തന്നെ..'
അവൾ വല്ലായ്മയോടെ പറഞ്ഞു
' തെറ്റ് ചെയ്ത് വേദനിപ്പിച്ചിട്ട് ക്ഷമിക്കണം എന്ന് പറയുന്നത് ശരിയല്ല എന്നറിയാം.. വേറെന്ത് പറയണം എന്നെനിക്ക് അറിയില്ല.. നീ പറ.. '
ഞാൻ ഒരു ശിക്ഷ ചോദിക്കുന്നത് പോലെ അവളോട് ചോദിച്ചു
'അത് നടന്നില്ല എന്നത് പോലെ മുന്നോട്ടു പോകാൻ എനിക്ക് പറ്റില്ല.. നിനക്ക് പറ്റുമായിരിക്കും.. എന്നെ ഹേർട്ട് ചെയ്യാതെ ഇരിക്കാനാണ് നീ നോക്കുന്നത് എങ്കിൽ എന്നോട് ഒരിക്കലും നീ ഇങ്ങനെ ഒന്നും സംസാരിക്കില്ലായിരുന്നു..'
അവൾ എന്തോ അർഥം വച്ചു പറഞ്ഞു
'നീ പറയുന്നത്....?
'അങ്ങനെ സംഭവിച്ചു.. അത് നമ്മൾ അറിഞ്ഞു കൊണ്ട് തന്നെ ആണ്. അങ്ങനെ കരുതിയാൽ നിനക്ക് എന്താണ് പ്രോബ്ലം..?
ഒരു കൊടുങ്കാറ്റു പോലെ
💬 Comments
View all comments