Chapter Title : റോക്കി 4 [സാത്യകി]
കൂട്ടത്തിൽ ആണ്. ഒരുപക്ഷെ അവൾ മൂവ് ഓൺ ആയി കാണും.. ഞാനും അപ്പോൾ അത് തന്നെ ആലോചിച്ചു ഇരിക്കേണ്ട കാര്യം ഒന്നുമില്ല. കുറച്ചു പ്രയാസത്തോടെ ആണെങ്കിലും ലച്ചുവിനെ ലൈഫിൽ നിന്ന് ഞാൻ പറിച്ചു മാറ്റി. ഒരു സെക്സ് പാർട്ട്‌ണർ എന്നതിൽ ഉപരി ഉള്ള ബന്ധം ആയിരുന്നു എനിക്ക് ലച്ചുവിനോട്. അവൾ ഉള്ളപ്പോൾ എനിക്ക് ആരൊക്കെയോ ഉള്ള ഒരു ഫീൽ ഉണ്ടായിരുന്നു. എപ്പോളും വിളിക്കും.. എന്ത് ഉണ്ടെങ്കിലും പറയും.. എല്ലാത്തിനും കൂടെ നിൽക്കും.. അവളെ പൂർണമായി ഒഴിവാക്കി ലൈഫ് മുന്നോട്ടു പോയപ്പോൾ സത്യത്തിൽ ഒരു ഏകാന്തത തോന്നി തുടങ്ങി. അത് നല്ലൊരു പരിധി വരെ മാറിയത് കോളേജിൽ ഇഷാനി ഒത്തുള്ള നിമിഷങ്ങളിൽ ആയിരുന്നു
'അപ്പോൾ ഇത് വരെയും അവൾ ബ്ലോക്ക് മാറ്റിയില്ല...?
ബൈക്ക് പാർക്ക് ചെയ്യുന്ന മരത്തണലിൽ ഇരുന്ന് ബദാം കാ വായിലിട്ട് ചവയ്ക്കുന്നതിന് ഇടയിൽ അവൾ എന്നോട് ചോദിച്ചു
'ഇല്ലെന്നേ.. ഒരെണ്ണം ഒഴിയാതെ എല്ലാത്തിലും ബ്ലോക്ക് ആണ്..'
പാറക്കല്ലിനും ഇരിക്കുന്ന പടവിനും ഇടയിൽ ബദാം കാ ഇടിച്ചു പൊട്ടിച്ചു അതിനുള്ളിലെ വെള്ള എടുക്കുന്നതിനു ഇടയിൽ ഞാൻ പറഞ്ഞു
'നീ വേറെ ഏതെങ്കിലും നമ്പറിൽ നിന്ന് ട്രൈ ചെയ്തൂടായിരുന്നോ..?
ഇഷാനി ചോദിച്ചു
'ഓ.. അത് ഞാൻ ചെയ്തില്ല..'
പൊട്ടിച്ചു കൂട്ടിയ വെള്ള അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു
'എന്തേ...?
അവൾ പുരികം ഉയർത്തി ചോദിച്ചു
' എല്ലാം നിർത്തി എന്ന് പറഞ്ഞാണ് അവൾ അന്ന് പോയത്.. അത് തന്നെ ആണ് നല്ലത് എന്ന് എനിക്ക് തോന്നി..'
ഒരു നിമിഷം, ഒരൊറ്റ നിമിഷം ഇഷാനിയുടെ മുഖം തെളിഞ്ഞു
💬 Comments
View all comments