0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

പ്രസാദിക്കുന്നതും അവളുടെ ചുണ്ടുകളിൽ ഒരു ചിരി വിടരുന്നതും ഞാൻ കണ്ടു.. എന്നാൽ തൊട്ടടുത്ത നിമിഷം അത് മാഞ്ഞു. ഒരു വിഷമഭാവം മുഖത്ത് വരുത്തി ഇഷാനി പറഞ്ഞു

'ശോ.. കഷ്ടം ആയി.. എന്നാലും എന്റെ പേരിൽ രണ്ട് പേരും വഴക്ക് ഉണ്ടാക്കി പിരിഞ്ഞല്ലോ എന്നോർക്കുമ്പോൾ...'

'നിന്റെ പേരിൽ ഒന്നുമല്ല. അത് ഞാൻ എക്സ്‌പെക്ട് ചെയ്ത ഒരടി ആയിരുന്നു. അന്ന് നിന്റെ മുന്നിൽ വച്ചു അത് നടന്നു എന്ന് മാത്രം.. ആ റിലേഷൻ ഒരുപാട് നീട്ടി കൊണ്ട് പോകുന്നതും സേഫ് അല്ല. ഇത്രയും നാൾ ആയിട്ടും കൃഷ്ണ ഇതൊന്നും അറിയാഞ്ഞത് ആരുടെയോ ഭാഗ്യം മാത്രം..'

ഞാൻ പറഞ്ഞു.

ഇഷാനി ബദാം കൊറിക്കൽ തുടർന്നു. അടുത്ത് വീണു കിടക്കുന്ന ബദാം എല്ലാം പെറുക്കി ഇടിച്ചു പൊട്ടിച്ചു ഞാൻ അവൾക്ക് കൊടുത്തു കൊണ്ടിരുന്നു. പെട്ടന്നാണ് വേറൊരു കാര്യം എന്റെ മനസ്സിൽ വന്നത്

'നമുക്ക് മെഡക്സിന് പോയാലോ..? ഇന്ന് ഉച്ച കഴിഞ്ഞു ഒരു പീരീഡ് അല്ലേ ഉള്ളു. അത് കേറണ്ട. മെഡക്സിന് പോകാം.. എന്ത്..?

ഞാൻ ഇഷാനിയോട് ചോദിച്ചു.

'ഇന്ന് പോകണോ..? ക്ലാസ്സ്‌ കട്ട് ചെയ്തിട്ട്..? നമുക്ക് അവധി ഉള്ള ഏതെങ്കിലും ദിവസം പോകാം..?

ക്ലാസ്സ്‌ കട്ട് ചെയ്യാനുള്ള മടി കൊണ്ട് ഇഷാനി ചോദിച്ചു

'അവധി ദിവസം എല്ലാം നീ കടയിൽ അല്ലേ. മെഡക്സ് ഒന്നും നിന്റെ സൗകര്യത്തിന് വരില്ല. ഇപ്പോളൊക്കെയേ ഇത് കാണാൻ പറ്റൂ..'

ഞാൻ അവളെ നിർബന്ധിച്ചു. ലാസ്റ്റ് അവൾ സമ്മതിച്ചു. ഞാൻ ആ സന്തോഷത്തിൽ ബൈക്ക് വളച്ചു ഇഷാനി അതിൽ കയറാൻ തുടങ്ങുന്നതിനു തൊട്ട് മുമ്പാണ് കൃഷ്ണ വണ്ടിയുടെ മുന്നിലേക്ക്

💬 Comments

View all comments