Chapter Title : റോക്കി 4 [സാത്യകി]
വന്നു വീണപ്പോൾ ആണ് ഇഷാനിയെ ഞാൻ കാണുന്നത്.. ശ്രുതിയുടെ അടുത്ത് നിന്ന് ഈ കാര്യം സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അവൾ എന്നെ മാറ്റി വിളിച്ചു കൊണ്ട് പോയി
'എന്നെ അവിടെ തീ തിന്നാൻ ഇരുത്തിയിട്ട് നീ കൂളായി ഇറങ്ങി പോയി അല്ലേടാ പട്ടി തെണ്ടി...'
ഇഷാനി അവളുടെ ഡിക്ഷണറിയിലെ കൊടിയ തെറികൾ ഒക്കെ പ്രയോഗിച്ചു. മൂപ്പത്തി ശരിക്കും ദേഷ്യത്തിൽ ആണ് അപ്പൊ..
'തീ തിന്നാൻ ഇരുത്തിയെന്നോ.. നീ എന്താ പറയുന്നേ..?
ഞാൻ ചോദിച്ചു
'നീ എന്താടാ എനിക്ക് തന്ന പേപ്പറിൽ എഴുതിയത്..?
അവൾ കയ്യൊങ്ങി കൊണ്ട് ചോദിച്ചു
'അതിപ്പോ നിനക്ക് വായിക്കാൻ അറിയില്ലേ.. ഐ.. ലവ്... യൂ.... അങ്ങനെ ആണ് അതിൽ എഴുതിയിരുന്നത്..'
'എക്സാം സമയത്ത് ആണോ നിന്റെ പ്രേമം മൂത്തത്.. അത് സാർ ടൈ ചെയ്തു കൊണ്ട് പോയി.. അറിയോ നിനക്ക്..'
'അതൂടെ ചേർത്താണോ നീ കൊടുത്തത്.. മണ്ടത്തരം.. അത് കീറി കളയാൻ മേലായിരുന്നോ..?
ഞാൻ ചോദിച്ചു
'ഒറ്റ ഒരെണ്ണം തരും.. സാർ എന്റെ മുമ്പിൽ നിന്ന് മാറിയില്ല. പിന്നെ എങ്ങനെ ഞാൻ അത് കളയും.?
അവൾ വീണ്ടും കയ്യൊങ്ങി കൊണ്ട് ചോദിച്ചു
'എന്നാൽ പിന്നെ അത് കുത്തി വരച്ചു കളഞ്ഞാൽ പോരായിരുന്നോ..?
ഞാൻ നിസാരമായി പറഞ്ഞു
'എനിക്ക് ദേഷ്യം വരുന്നുണ്ടേ.. നീ ഓരോന്ന് കാണിച്ചു വച്ചിട്ട് പോയിട്ട് എനിക്കാണോ അതൊക്കെ നേരെ ആക്കണ്ട പണി..?
അവൾ എന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു
'നീ ഉപദ്രവിക്കാതെ.. പുള്ളി അത് വലിയ കാര്യമായി ഒന്നും എടുക്കില്ല..'
ഞാൻ അവളെ കൂൾ ആക്കാൻ പറഞ്ഞു
'നിനക്ക്
💬 Comments
View all comments