0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

ആക്കുവാ..'

'അതെ. ഞാൻ ആണല്ലോ ടെൻഷൻ അടിക്കാൻ ആയി ഇങ്ങനെ ഒക്കെ ചെയ്തത്...'

അവൾ കണ്ണ് മിഴിച്ചു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു

'അതിന് ഞാൻ നിന്നെ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ട് നീ അതൊന്നും സമ്മതിക്കുന്നില്ല..'

ഞാൻ എന്റെ അവസ്‌ഥ പറഞ്ഞു

'ഇതാണോ ഹെല്പ്..?

അവൾ ചോദിച്ചു

'പിന്നെ അല്ലെ. എന്തായാലും എഴുതിയത് നീ അല്ലെന്ന് അങ്ങേർക്ക് മനസിലായാൽ പോരെ..'

'നീ അല്ലെ കുറച്ചു ദിവസം മുമ്പ് പറഞ്ഞത് എന്നെ ഈ കാര്യത്തിൽ നിർബന്ധിക്കില്ല, ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ. ഇപ്പോൾ നമ്മുടെ സീക്രെട് കാര്യം നീ സാറിനോട് പറയാൻ പോകുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ്. അത് പറയാതെ ഇരുന്നാലും പ്രശ്നം ആണ്. എല്ലാം നിന്റെ കയ്യിലെ കുഴപ്പം ആ..'

അവൾ സങ്കടത്തോടെ പറഞ്ഞു

'ശരി.. അത് പുള്ളി കാണാതെ ഇരിക്കണം.. അത് ഞാൻ നോക്കിക്കൊള്ളാം..'

'എങ്ങനെ..?

അവൾ സംശയത്തോടെ ചോദിച്ചു

'അന്ന് ലച്ചുവിന്റെ കയ്യിൽ നിന്ന് നിന്റെ ഫോട്ടോ എടുത്തത് പോലെ.. അടിച്ചു മാറ്റും..'

ഞാൻ കൂളായി പറഞ്ഞു

'അടിച്ചു മാറ്റാനോ...? എങ്ങനെ..?

അവൾ അത്ഭുതത്തോടെ ചോദിച്ചു

'അത് എങ്ങനെ എങ്കിലും. മിക്കവാറും ഇന്ന് രാത്രി ഇവിടെ കേറേണ്ടി വരും..'

ഞാൻ കോളേജിനെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് മീശ മാധവനിലെ ദിലീപേട്ടനെ പോലെ മീശ പിരിച്ചു

'അയ്യോ... അത് വേണ്ട.. ആരെങ്കിലും കണ്ടാൽ എന്താവും..?

'കണ്ടാൽ എനിക്ക് പണി കിട്ടും. ചിലപ്പോ ഡിഗ്രി പഠിത്തം കഴിയും അതോടെ..'

ഞാൻ നിസാരമായി പറഞ്ഞു

'അയ്യോ അത് വേണ്ട. അതൊക്കെ ഡെയ്ഞ്ചർ ആണ്..'

അവൾ പേടിയോടെ പറഞ്ഞു

'ഒറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ...!

💬 Comments

View all comments