Chapter Title : റോക്കി 4 [സാത്യകി]
ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുമയുമില്ല എന്നാൽ അവളുടെ കാര്യം ഒട്ട് നടക്കുകയും വേണം..'
'ഇത് വെറുതെ പണി ആകും. നീ സാറിനോട് കാര്യം പറയുന്നതാണ് അതിലും നല്ലത്..'
അവൾ പറഞ്ഞു
'സാറിനോട് ഇനി ഒന്നും പറയുന്നില്ല. ഈ കാര്യത്തിൽ നിനക്ക് കൺഫോർറ്റബിൾ അല്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല. ആ പേപ്പർ ന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം..'
അവളോട് അത് പറഞ്ഞിട്ട് ഞാൻ വേഗത്തിൽ നടന്നു. കോളേജ് വിട്ടു എല്ലാവരും പോയിട്ടും ഇഷാനി ഷോപ്പിൽ പോകാതെ ഗേറ്റ് ന് മുന്നിൽ വട്ടം ചുറ്റി നിൽപ്പുണ്ടായിരുന്നു.. എന്നെ കണ്ടതും അവൾ ഓടി അടുത്തേക്ക് വന്നു
'കിട്ടിയോ.. പേപ്പർ കിട്ടിയോ..?
അവൾ ആകാംക്ഷയോടെ ചോദിച്ചു
'ഇല്ല..'
ഞാനത് പറഞ്ഞപ്പോ അവളുടെ മുഖം ശോകമായി.
'ഇപ്പോൾ എടുക്കാൻ പറ്റില്ല. ആൻസർ പേപ്പർ എല്ലാം സ്റ്റാഫ് റൂമിൽ സാറിന്റെ മേശയിൽ ആണ്. അതിന്റെ കീ സ്റ്റാഫ് റൂമിൽ തന്നെ ഉണ്ട്. പക്ഷെ ഇവർ പോകുമ്പോൾ സ്റ്റാഫ് റൂം പൂട്ടിയിട്ട് ആകും പോകുന്നത്. അത് തുറക്കാൻ പണിയാണ്..'
'ശോ.. അപ്പോൾ ഇനി എന്ത് ചെയ്യും..?
'നീ വാ..'
ഞാൻ അവളെ വിളിച്ചു ബൈക്കിൽ കയറ്റി. പാർക്കിൽ ആണ് ഞങ്ങൾ പോയി ഇരുന്നത്. അവളുടെ മൂഡോഫ് ഒന്ന് മാറട്ടെ എന്ന് കരുതി.
'നിനക്ക് സ്റ്റാഫ് റൂമിൽ കയറാൻ പറ്റുമോ അർജുൻ.. എനിക്ക് അത് ഇവിടെ ഇരുന്നു ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു.. നിനക്ക് ഒരു പേടിയും ഇല്ലല്ലോ കണ്ടിട്ട്..'
അവൾ എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു
'എനിക്ക് ഇതിലൊക്കെ നല്ല എക്സ്പീരിയൻസ് അല്ലേ. അതോണ്ട് ടെൻഷൻ ഒന്നുമില്ല..'
💬 Comments
View all comments