Chapter Title : റോക്കി 4 [സാത്യകി]
'സത്യം പറ... നീ കള്ളൻ വല്ലോം ആയിരുന്നോ മുമ്പ്..'
അവൾ കളിയാക്കി ആണേലും ചെറിയൊരു അത്ഭുതത്തോടെ ആണ് ചോദിച്ചത്
'സീരിയസ് ആയി പറയട്ടെ.. നീ വിശ്വസിക്കുമോ എന്നറിയില്ല.. ഞാൻ കുറെ നാൾ നല്ല ഒന്നാന്തരം കള്ളന്മാരുടെ കൂടെ കഴിഞ്ഞിട്ടുണ്ട് നോർത്തിൽ.. അല്ലറ ചില്ലറ ടെക്നിക് ഒക്കെ അവിടെ നിന്ന് പഠിച്ചിട്ടുണ്ട്.. പിന്നെ ഈ മതിൽ ചാട്ടം ഒക്കെ പണ്ടേ എന്റെ ഹോബി ആയിരുന്നു..'
'ഹോബി എന്ന് വച്ചാൽ..?
ഞാൻ ആ പറഞ്ഞത് അവൾക്ക് മനസിലായില്ല. പണ്ട് കളിക്കാൻ വേണ്ടി പല ചിക്ക്കളുടെയും വീട്ടിലും ഹോസ്റ്റലിലും ഒക്കെ ചാടി വലിഞ്ഞു കയറി ചെന്നിട്ടുള്ളതാണ് ഞാൻ ഉദ്ദേശിച്ച മതിൽ ചാട്ടം. അത് പക്ഷെ ഇവളുടെ അടുത്ത് പറയാൻ കഴിയില്ലല്ലോ
'അതൊന്നും ഇല്ല. ബെറ്റ് വച്ചു ഇതേ പോലെ എവിടെ എങ്കിലും കേറുന്ന ശീലം ഉണ്ടായിരുന്നു. അതാണ് പറഞ്ഞെ..'
ഞാൻ കള്ളം പറഞ്ഞു ആ കാര്യം വഴി തിരിച്ചു വിട്ടു
'സമയം പോകുന്നുമില്ലല്ലോ..'
അവൾ ദേഷ്യത്തോടെ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു
'നീ ഇനി കടയിലേക്ക് പൊക്കോ.. എല്ലാം സെറ്റ് ആയി കഴിഞ്ഞു ഞാൻ നിന്നെ വിളിക്കാം..'
ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു
'ഇല്ല. നീ അതെടുത്തു എന്റെ മുന്നിൽ വന്നു കഴിഞ്ഞിട്ടേ ഞാൻ ഇന്ന് വീട്ടിൽ പോകുവൊള്ളൂ..'
ഇഷാനി പറഞ്ഞു
'നീ ധൈര്യം ആയിട്ട് പൊക്കോടി.. എന്നെ വിശ്വാസം ഇല്ലേ..?
ഞാൻ ചോദിച്ചു
'വിശ്വാസം ഉണ്ട്. പക്ഷെ അതല്ല പ്രശ്നം. അഥവാ നിന്നെ ഇനി ആരെങ്കിലും പിടിച്ചാൽ നീ ഒറ്റക്ക് പെടണ്ട. ഔട്ട് ആകുവാണേൽ നമ്മൾ രണ്ടും ഒരുമിച്ച്..'
ഇഷാനി എന്റെ
💬 Comments
View all comments