0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

മുഖത്ത് നോക്കി പറഞ്ഞു

'അത് വേണ്ട. നീ വീട്ടിൽ പോകാൻ നോക്ക്..'

ഞാൻ അവളെ ശാസിച്ചു

'നീ എന്ത് പറഞ്ഞാലും ഞാൻ പോകില്ല. നീ എനിക്ക് വേണ്ടി ഇത്രയും റിസ്ക് എടുക്കുന്ന അല്ലേ. അപ്പോൾ എനിക്കും തിരിച്ചു എടുക്കാം..'

അവൾ പറഞ്ഞു. ഞാൻ വീണ്ടും നിർബന്ധം പിടിച്ചെങ്കിലും അവൾ പോകാൻ കൂട്ടാക്കിയില്ല. സന്ധ്യയുടെ ഒരു തണൽ മൊത്തത്തിൽ പൊതിയാൻ തുടങ്ങി. പാർക്കിൽ ഒരു മൂലയിൽ ഒരു കല്ല് സ്ലാബിൽ ഇരിക്കുവായിരുന്നു ഞങ്ങൾ. ഞാൻ അതിനിടക്ക് ഫോണിൽ എന്തോ ശ്രദ്ധിച്ചു ഇരുന്നു. ഇഷാനി ടെൻഷൻ കാരണം കൈ കടിച്ചു കൊണ്ട് എവിടേക്കോ നോക്കി ഇരിക്കുന്നു. ഇഷാനിയുടെ മുഖത്ത് എന്തോ ഭാവവ്യത്യാസം വരുന്നത് ശ്രദ്ധിച്ചപ്പോൾ ആണ് ഞാൻ അവൾ നോക്കുന്ന സ്ഥലത്തേക്ക് കണ്ണ് പായിച്ചത്..

ഞങ്ങൾ കുറച്ചു ദൂരെയായി മറ്റൊരു മൂലയിൽ ഒരു ചെക്കനും പെണ്ണും ഇരുന്നു ചുംബിക്കുന്നു. ഇഷാനി അത് കണ്ടു അന്തം വിട്ടു ഇരിക്കുകയാണ്. ആദ്യമായി എന്തോ അത്ഭുതം കാണുന്ന കുട്ടിയുടെ ആശ്ചര്യവും കൗതുകവും എല്ലാം അവളുടെ കണ്ണിൽ ഉണ്ടായിരുന്നു.. പെണ്ണിന്റെയും ചെക്കന്റെയും കിസ്സടി കുറച്ചു കൂടി ശക്തമായപ്പോൾ ഇഷാനി എന്നെ നോക്കി. ഞാൻ പക്ഷെ വിദദ്ഗമായി എന്റെ കണ്ണുകൾ ഫോണിലേക്ക് മാറ്റിയിരുന്നു. ഞാൻ ആ പിള്ളേരെ ശ്രദ്ധിച്ചതും അവളെ നോക്കിയതും പുള്ളിക്കാരി അറിഞ്ഞിട്ടില്ല. ഞാൻ ഇതൊന്നും അറിയുന്നില്ലെന്ന ധൈര്യത്തിൽ അവൾ പിന്നെയും ആ പിള്ളേരെ നിരീക്ഷിക്കാൻ തുടങ്ങി

ആ പയ്യനെക്കാൾ ആക്രാന്തം ആ പെണ്ണിനായിരുന്നു എന്ന് എനിക്ക് തോന്നി. അവൾ ഒരു കൈ കൊണ്ട് അവന്റെ കവിളിൽ തലോടി കൊണ്ടാണ് ചുംബിച്ചത്. ഒരു പാമ്പിനെ പോലെ

💬 Comments

View all comments