0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

അവൾ തലയാട്ടി ആസ്വദിച്ചാണ് ചുംബിക്കുന്നത്. അവരിൽ നിന്ന് കണ്ണുകൾ അവരെ നിരീക്ഷിക്കുന്ന ഇഷാനിയിൽ എത്തിയപ്പോൾ അവളുടെ മുട്ടിയിരുന്ന റോസാപ്പൂ ചുണ്ടുകൾ മെല്ലെ ഒന്നടർന്നു. അവളുടെ വായ് അറിയാതെ ഒരല്പം തുറന്നത് പോലെ ഉണ്ട്. അല്ലാതെ തന്നെ അല്പം തടിച്ച അവളുടെ കീഴ്ചുണ്ടുകൾ ഇപ്പോൾ വല്ലാതെ മലർന്ന് തടിച്ചു കിടക്കുന്നു. അവളുടെ തൊണ്ടക്കുഴിയിൽ നിന്നും ഉമിനീര് ഇറങ്ങുന്നത് വരെ ഞാൻ അവളറിയാതെ കണ്ടു.

പെൺകുട്ടി എണീറ്റ് അവന്റെ മടിയിൽ കയറി ഇരുന്നു ചുംബിക്കാൻ തുടങ്ങിയപ്പോൾ മുഖത്തിന്‌ അടുത്ത് ഇരുന്ന കൈ കൊണ്ട് ഇഷാനി ചെറുതായി ഒന്ന് തന്റെ ചുണ്ടുകളിൽ തൊട്ടു. പെട്ടന്ന് ഞാൻ അടുത്തുണ്ടെന്ന ബോധം വന്ന അവൾ കൈ വലിച്ചു അവിടെ നിന്നും എഴുന്നേറ്റു

'വാ ഇവിടെ നിന്ന് പോകാം.. ഈ സ്‌ഥലം ശരിയല്ല..'

അവൾ പറഞ്ഞു

'എന്താ കാര്യം..?

ഞാൻ കാര്യം മനസിലാകാത്തത് പോലെ ചോദിച്ചു

'ദേ ആ പിള്ളേർ കാണിക്കുന്ന കണ്ടോ.. ഒരു നാണവും ഇല്ല. നമുക്ക് എങ്കിലും നാണം വേണ്ടേ..?

അവിടെ നിന്ന് പോകാൻ അവൾ എന്നെ നിർബന്ധിച്ചു. ഒരു പരിധി വരെ അവൾ ആ ചുംബനം ആസ്വദിച്ചു എന്ന് എനിക്ക് ഉറപ്പാണ്. ഒരുപക്ഷെ ഞാൻ അടുത്തുള്ളത് കൊണ്ടാവാം അവൾ ഇങ്ങനെ പറഞ്ഞത്

'അതിനെന്താ.. അവർ എന്തേലും കാണിക്കട്ടെ. അവിടെ മാറിയല്ലേ.. നമ്മുടെ നേരെ മുന്നിൽ ഒന്നും അല്ലല്ലോ..'

ഞാൻ അവിടെ തന്നെ ഇരുന്നു

'എന്നാലും എങ്ങനെ ആണ് ഇതൊക്കെ നടക്കുമ്പോ അതിന് അടുത്ത് ഇരിക്കാൻ തോന്നുന്നത്..'

'ഉമ്മ വയ്ക്കുന്നത് അത്ര വലിയ പാപം ആണോ..? ഇവിടെ ഒക്കെയേ അവർക്ക് വന്നു ഇരിക്കാൻ

💬 Comments

View all comments