0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.2K

സ്‌ഥലം ഉള്ളു..'

ഞാൻ അവരുടെ സൈഡ് നിന്ന് കാര്യം പറഞ്ഞു. അല്ലെങ്കിലും ഞാൻ എപ്പോളും ചുംബിക്കുന്നവരുടെ സൈഡ് ആണല്ലോ...!

'പിന്നെ പബ്ലിക് പ്ലേസ് വന്നല്ല ഇതൊന്നും കാണിക്കേണ്ടത്.. എത്ര ആൾക്കാർ വരുന്നതാ..'

ഇഷാനി ആ പിള്ളേരെ കുറ്റം പറയുന്നത് നിർത്താൻ ഉദ്ദേശം ഇല്ല.

'അതിപ്പോ ഓരോരുത്തർ ചിന്തിക്കുന്ന പോലെ ഇരിക്കും. യൂറോപ്പ് ഒക്കെ ആളുകൾ പബ്ലിക് പ്ലേസ് ഇരുന്നു ചുംബിക്കുന്നത് അത്ര വളഗർ ആയി കാണാറില്ല.. ഇവിടെ ആണ് ഒരുമ്മ വച്ചാൽ തന്നെ സദാചാര പോലീസ് വരുന്നത്..'

ഞാൻ പറഞ്ഞു

'ഞാൻ സദാചാരം ഒന്നും പറഞ്ഞതല്ല. പിന്നെ ഇത് യൂറോപ്പ് ഒന്നുമല്ല. ഇവിടെ കാണിക്കേണ്ട ഒരു മാന്നേഴ്സ് ഉണ്ട്..'

ഇഷാനി തർക്കിച്ചു

'യൂറോപ്പ് അല്ല എറണാകുളം ആയാലും ചുംബിക്കുന്നവർ എപ്പോളും ഒരേപോലെ ആണ്. അവർ നമ്മൾ ഇരിക്കുന്ന പാർക്കിലെ അല്ല ഇപ്പോൾ. നമ്മളെ അവർ ശ്രദ്ധിക്കുന്നു പോലുമില്ല. അവർ വേറെ ലോകത്താണ്..'

ഞാൻ കുറച്ചു റൊമാന്റിക് ആയി പറഞ്ഞു

'വലിയ എക്സ്പീരിയൻസ് ഉള്ളത് പോലെ ആണല്ലോ പറച്ചിൽ..'

അവൾ പെട്ടന്ന് കേറി പറഞ്ഞു

'ഉണ്ടല്ലോ. അതല്ലേ ഇത്ര കൃത്യമായി പറഞ്ഞത്..'

ഞാൻ ഒന്നും ഓർക്കാതെ പെട്ടന്ന് കേറി പറഞ്ഞു

'ഓ.... ഞാൻ ഓർത്തില്ല ആരോടാണ് പറയുന്നത് എന്ന്..'. അത് പറഞ്ഞിട്ട് അവൾ എനിക്ക് മുഖം കാണാത്ത രീതിയിൽ തിരിഞ്ഞു ഇരുന്നു. അവൾ പിണങ്ങി എന്ന് എനിക്ക് മനസിലായി. എന്റെ ഏതെങ്കിലും ചുംബനം മനസ്സിൽ ചിന്തിച്ചപ്പോൾ ആയിരിക്കും അവൾക്ക് വിഷമം ആയത്. അപ്പോൾ അവൾക്ക് ഫീലിംഗ്സ് ഒക്കെ ഉണ്ട്. പക്ഷെ അത് കാണിക്കാൻ മടിയാണ്

'വേണേൽ ഞാൻ നിന്നെയും

💬 Comments

View all comments