Chapter Title : റോക്കി 4 [സാത്യകി]
ഒന്നു ഹെല്പ് ചെയ്യാം.. അപ്പോൾ എന്താണ് ഫീൽ ആകുന്നത് എന്ന് നിനക്കും അറിയാമല്ലോ അപ്പോൾ..'
ഞാൻ ഒരു തമാശ പോലെ അവളോട് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു
'ദേ എനിക്ക് ഇങ്ങനത്തെ തമാശ ഒന്നും ഇഷ്ടം അല്ല കേട്ടോ..'
സാധാരണ ഇത്തരം കുസൃതി പറഞ്ഞാൽ ഒരു വീക്കാണ് കിട്ടുക. ഇപ്പോൾ പക്ഷെ അതിലും രൂക്ഷമായി ഒരു നോട്ടമാണ് കിട്ടിയത്. ഇഷാനി ദേവി പിണങ്ങിയിരിക്കുന്നു
'നിനക്ക് ഉമ്മ കിട്ടി എക്സ്പീരിയൻസ് ഇല്ലല്ലോ.. അത് ഓർത്തു പറഞ്ഞതാണ്. ഒരു പരോപകാരം. ഇഷ്ടം അല്ലേൽ വേണ്ട..'
'വേറെ കുറെ പേരില്ലേ... അവരുടെ അടുത്ത് ചെല്ല്.. എന്റെ അടുക്കലേക്ക് ഇതും പറഞ്ഞു വരണ്ട..'
ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
'നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട. ഞാൻ എന്നാൽ ആ പിള്ളേരുടെ കിസ്സടി കണ്ടെങ്കിലും നിർവൃതി അടയട്ടെ..'
ഞാൻ പിള്ളേർ കിസ്സ് ചെയ്യുന്ന ഇടത്തേക്ക് നോക്കി ഇരുന്നു
'അയ്യേ.. നിനക്ക് നാണമില്ലേ വല്ലവരുടെയും പരുപാടി ഒളിഞ്ഞു നോക്കാൻ..'
എടി ഭയങ്കരി... കുറച്ചു മുന്നേ നീ രഹസ്യമായി ഇതേ കിസ്സിങ് ആസ്വദിക്കുന്നത് ഞാൻ കണ്ടതാ.. ഇപ്പോൾ അത് പറഞ്ഞ ഞാൻ ചെറ്റ അല്ലേ..? ഇത് ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളു. നേരിട്ട് പറഞ്ഞാൽ അവൾ ഒട്ട് സമ്മതിച്ചു തരുകയും ഇല്ല പിണക്കം ആകുകയും ചെയ്യും.
'ഒളിഞ്ഞു നോക്കുന്നില്ലല്ലോ.. നേരെ അല്ലേ നോക്കുന്നെ..'
ഞാൻ മറുപടി ആയി കൊടുത്തു
' അയ്യേ ശീ...'
അവൾ വൃത്തികേട് എന്ന രീതിയിൽ വീണ്ടും ചെരിഞ്ഞു ഇരുന്നു. ഞാൻ അവളോട് ചേർന്നു ഇരുന്നു
'ഇതൊക്കെ ഒരു ഒബ്സ്സർവേഷൻ ആണ്. എനിക്ക്
💬 Comments
View all comments