Chapter Title : റോക്കി 4 [സാത്യകി]
ഇവിടെ ഇരുന്നു അവരെന്താ പറയുന്നത് എന്ന് വരെ അറിയാൻ പറ്റും. അതാണ് എന്റെ ഒബ്സ്സർവേഷൻ പവർ..'
ഞാൻ ചുമ്മാ തള്ളി വിട്ടു. അവൾ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു
'ആ പെണ്ണ് ഇപ്പോൾ നമ്മളെ പറ്റി എന്തോ ആണ് പറയുന്നത്.. ശ്രദ്ധിച്ചു നോക്കിയാൽ അവൾ നമ്മളെ ഒരു കണ്ണ് കൊണ്ട് നോക്കുന്നത് കാണാം..'
അവരെ നോക്കാൻ ഞാൻ അവളെ നിർബന്ധിച്ചു. പക്ഷെ ഇഷാനി അതിന് കൂട്ടാക്കിയില്ല.
'അവൾ പറയുവാ, ഇത്രയും നേരം ആയിട്ടും നമ്മൾ ഇവിടെ ഇരുന്നിട്ട് നമ്മൾ ഒരു തവണ പോലും കിസ്സ് അടിച്ചില്ല എന്ന്.. ആ പയ്യൻ അപ്പോൾ പറയുവാ നമ്മൾ അടുത്തിടെ സെറ്റ് ആയ കപ്പിൾസ് ആകും അതാണ് ഒരു മടിയെന്ന്..'
അതിന് മറുപടിക്ക് മുമ്പേ എന്റെ തുടയിൽ ഒരു നുള്ള് ആയിരുന്നു ഇഷാനി തന്നത്..
'അത് അവരല്ല നീയാണ് ഉണ്ടാക്കി പറഞ്ഞത്. മോന്റെ അടവ് അങ്ങ് കയ്യിൽ വച്ചാൽ മതി.. '
'എന്റെ അടവോ.. കൊള്ളാം.. അവർ പറഞ്ഞത് അല്ലേ ഞാൻ പറഞ്ഞെ. ദേ ഇപ്പോൾ ആ പെണ്ണ് പറയുവാ ഞാൻ നിന്നോട് കിസ്സ് കെഞ്ചി ഇരിക്കുവാ നീ അത് മൈൻഡ് ആക്കാതെ ജാഡ ഇട്ട് ഇരിക്കുവാണെന്ന്..'
'നീ ഇനി വല്ലോം മിണ്ടിയാൽ ഞാൻ വല്ലതും എടുത്തു തലക്ക് അടിക്കും..'
ഇഷാനിക്ക് എന്റെ ദൃക്‌സാക്ഷി വിവരണം അരോചകം ആയെന്ന് തോന്നുന്നു. ഞാൻ ശ്രദ്ധിച്ചപ്പോൾ അവന്റെ വിരലുകൾ അവളുടെ കഴുത്തിലൂടെ ഒഴുകി നടക്കുന്നു. അവൾ വല്ലാതെ കുറുകുന്നുമുണ്ട്..
'ദേ ആ പെണ്ണ് പറയുവാ ലിപ്പിൽ അടിച്ചത് മതി ഇനി നെക്കിൽ
💬 Comments
View all comments