0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.3K

പെട്ടന്ന് ഒന്ന് പകച്ചു പോയി.. ഇഷാനി ആണേൽ ശരിക്കും പേടിച്ചു.. അവൾ അല്പം കൂടി എന്റെ അടുത്തേക്ക് ചേർന്നു നിന്നു. അവളുടെ കയ്യിൽ ഇരിക്കുന്ന ഹെൽമെറ്റ്‌ എന്റെ വയറിൽ ആണ് ഇപ്പോൾ മുട്ടി നിൽക്കുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും ശരീരങ്ങൾക്ക് ഇടയിൽ ആ ഹെൽമെറ്റ്‌ മാത്രം ഒരു തടസമെന്ന പോലെ..

ഇത് വരെ അവളിൽ കാണാത്ത ഒരു സൗന്ദര്യം ഞാൻ അറിഞ്ഞു. ഇത് വരെ അവളെ കാണാത്ത ഒരു രീതിയിൽ ഞാൻ അവളെ നോക്കി. ചിറക് വിരിച്ചത് പോലെ വിടർന്ന പിരികങ്ങൾ... ചെറിയ കണ്ണുകളിൽ നിന്നും കറുത്ത ഗോട്ടി പോലെ തോന്നിപ്പിക്കുന്ന കൃഷ്ണമണി എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.. അളവിൽ കൊത്തി വച്ചത് പോലെ അവളുടെ നാസികകൾ... അതിന് താഴെയായി ചോരചുവപ്പിൽ വിറയ്ക്കുന്ന ചുണ്ടുകൾ.. ദൈവമേ ഇവൾ ബാക്കിയെല്ലാവരെയും പോലെ മജ്ജയും മാംസവുമായി ഇവിടെ ജനിച്ചു വീണതാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഏതോ ശില്പി അയാളുടെ പരിപൂർണശില്പത്തിന് ജീവൻ കൊടുത്തത് പോലെയാണ് എനിക്ക് തോന്നിയത്..

അവളൊരു ശില്പമായിരുന്നു എങ്കിൽ എന്ന് ഞാൻ ചിന്തിച്ചു.. എങ്കിൽ ഞാൻ അവളെ എന്റെ സർവ്വസ്വവും കൊടുത്തു സ്വന്തം ആക്കിയേനെ.. അവളൊരു രാജകുമാരി ആയിരുന്നെങ്കിൽ അവൾക്ക് വേണ്ടി ഞാൻ യുദ്ധം ചെയ്തേനെ.. അവളൊരു ദേവത ആയിരുന്നെങ്കിൽ അവൾക്ക് വേണ്ടി ഞാൻ തപസ്സ് ചെയ്തേനെ... എന്നാൽ യഥാർത്ഥ്യത്തിൽ എന്റെ കൈയ്യകലത്തിൽ മഴയുടെ തണുപ്പിൽ അടിമുടി വിറച്ചു നിൽക്കുന്ന വെറുമൊരു പെൺകുട്ടി മാത്രമാണ് അവൾ.. ആ അവളെ എങ്ങനെ സ്വന്തം ആക്കണമെന്ന് മാത്രം എനിക്ക് അറിയില്ലായിരുന്നു...

മഴ ശരീരത്തെ തണുപ്പിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ അടുത്തുണ്ടെന്ന ബോധം എന്റെ

💬 Comments

View all comments