0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 18478

ഇപ്പോൾ ഇവളും സ്‌ഥിരസാനിധ്യം ആയി

'കുഴപ്പം ഇല്ലടാ.. എനിക്ക് പ്രശ്നം ഇല്ല..'

അവൾ കെട്ടിപിടിച്ചു കൊണ്ട് തന്നെ പറഞ്ഞു

'കുഴപ്പമുണ്ട്..'

ഞാൻ മെല്ലെ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പറഞ്ഞു

'പോകാം നമുക്ക്..?

'പോകാം... പക്ഷെ കുറച്ചു നേരം കൂടി എന്നെ കെട്ടിപ്പിടിച്ചു നിക്കുമോ..?

അവൾ നിഷ്കളങ്കതയോടെ ചോദിച്ചു. ഞാൻ അവളെ വാരി പുണർന്നു. അവളെ അത് സന്തോഷവതി ആകുമെങ്കിൽ ആവട്ടെ എന്ന് കരുതി. പക്ഷെ ഞാൻ ആ നിമിഷം തൊട്ട് അവളെ എന്നിൽ നിന്നും അകറ്റാൻ ഉള്ള തന്ത്രങ്ങൾ ആലോചിക്കുകയായിരുന്നു.. എനിക്കൊരിക്കലും അവളെ അവൾ കരുതുന്നത് പോലെ സ്നേഹിക്കാൻ ആവില്ല. ഇപ്പോൾ ഉള്ളത് പോലും അധികം കാലം തുടരാൻ കഴിയില്ല. ആരെങ്കിലും ഒരാൾക്കു ഡൌട്ട് അടിച്ചാൽ എല്ലാവരിലും കഥ എത്തും. അത് ലച്ചു അറിയുന്നത് വരെയേ എല്ലാത്തിനും ആയുസ്സ് ഉള്ളു.. ഞാൻ ചിന്തിച്ചു.. ചിന്തിച്ചിട്ട് എത്തും പിടിയും കിട്ടാതെ ഞാൻ രാഹുലിന്റെ അടുത്ത് പോയി

വൈകിട്ട് അവൻ ആറിന്റെ തീരത്ത് ചൂണ്ട ഇടാൻ പോകും. ഒരു കൈലി ഒക്കെ ഉടുത്തു ഒരു മീൻപിടുത്തക്കാരന്റെ വേഷത്തിൽ അവൻ ചൂണ്ട വെള്ളത്തിൽ ഇട്ട് നിൽപ്പാണ്. ഞാൻ അടുത്തുള്ള ഒരു ചാഞ്ഞ തെങ്ങിൽ ചാരി അവന്റെ ചൂണ്ട ഇടൽ കണ്ടു നിൽക്കുന്നു. അവൻ പിടിച്ചിട്ട മീനൊക്കെ ഒരു ബക്കറ്റിൽ കിടന്നു പിടയ്ക്കുന്നുണ്ട്. അത് നോക്കി അവന്റെ ചേച്ചിയുടെ കുഞ്ഞു ദേവു ബക്കറ്റിന് ചുറ്റും വട്ടം കറങ്ങുന്നുണ്ട്. കയ്യിട്ട് തൊടണം എന്ന് അവൾക്ക് ആഗ്രഹം ഉണ്ടെങ്കിലും അത് എന്തെങ്കിലും ചെയ്യുമോ എന്ന് അവൾക്ക് പേടിയുണ്ട്. ഇപ്പോൾ ആറിന്റെ തീരത്ത് ഞങ്ങൾ മൂന്നുമെ ഉള്ളു. കുഞ്ഞിന് ആണെങ്കിൽ ഞങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുകയും ഇല്ല

'അവളോട് എങ്ങനെ പെരുമാറണം എന്നെനിക്ക് ഒരു പിടുത്തവും കിട്ടുന്നില്ലാ.. സ്നേഹം കാണിച്ചാൽ അവൾ പിന്നെയും ഒട്ടും. അകൽച്ച കാണിച്ചാൽ അവളുടെ മുഖം കാണുമ്പോൾ വിഷമം വരും. ശരിക്കും സുന..-

പെട്ടന്ന് കുഞ്ഞു അടുത്തുള്ള കാര്യം ഞാൻ ഓർത്തു. സുന കുടുങ്ങിയ ഉപമ ഞാൻ പിൻവലിച്ചു

'ശരിക്കും പെട്ട അവസ്‌ഥ ആണ്..'

'എനിക്ക് പറയാൻ ഉള്ളത് എന്താണെന്ന് വച്ചാൽ നീ ഇഷാനിയോട് ഒന്ന് സംസാരിക്കു..'

രാഹുൽ ചൂണ്ടയിൽ തന്നെ നോക്കി പറഞ്ഞു

'നീയെന്തിനാ എല്ലാത്തിനും അവളുടെ കാര്യം പറയുന്നേ..? ഇപ്പോൾ അവളാണോ ഇവിടുത്തെ വിഷയം..? എന്ത് ഉണ്ടേലും കിഷാനി കിഷാനി കിഷനിയോട് സംസാരിക്കു...'

എനിക്ക് ദേഷ്യം വന്നു

'അവളാണ് വിഷയം. അവൾ തന്നെ ആണ് എപ്പോളത്തെയും വിഷയം..'

അവൻ പഴയത് പോലെ തന്നെ കൂളായി മറുപടി പറഞ്ഞു

'അവളെന്നോട് മിണ്ടാതെ ഇരിക്കുന്നത് ഒന്നുമെനിക്ക് ഇപ്പോൾ പ്രശ്നം അല്ല. ഇപ്പോൾ പ്രശ്നം കൃഷ്ണയെ എങ്ങനെ നിലക്ക് നിർത്താം എന്നാണ്..'

ഞാൻ പറഞ്ഞു

'അവൾ മിണ്ടാത്തത്തിൽ

💬 Comments

View all comments