Chapter Title : റോക്കി 4 [സാത്യകി]
ഡ്രസ്സ് മാറട്ടെ..'
എന്റെ മുറിയിൽ കയറി അവൾ വാതിൽ അടച്ചു. ഞാൻ അവളുടെ ബാഗിൽ നിന്ന് എന്റെ ഫോൺ എടുത്തു. ചാർജ് കുറവായത് കൊണ്ട് അത് ഞാൻ ചാർജ് ചെയ്യാൻ ഇട്ടു. അടുക്കളയിൽ പോയി രണ്ട് പേർക്കുമുള്ള കാപ്പിയും ഇട്ടു. പെട്ടന്ന് തന്നെ അവൾ ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി. അവൾ ബാഗ് തുറന്നു ബുക്ക് വല്ലതും നനഞ്ഞോ എന്നൊക്കെ പരിശോധിച്ചു. പുറത്ത് മഴ ആരോടോ ഉള്ള വാശിക്കെന്ന പോലെ പെയ്തു കൊണ്ടിരുന്നു.
'ഓണറമ്മ ഫോൺ എടുക്കുന്നില്ല. ഞാൻ വരാൻ താമസിക്കും എന്ന് പറയാൻ വിളിച്ചതാ..'
ഇഷാനി പറഞ്ഞു
'റിംഗ് ഉണ്ടായിരുന്നോ..?
ഞാൻ ചോദിച്ചു
'ഉണ്ട്. അമ്മ പിന്നെ നേരത്തെ കിടക്കും. ഉണർത്തണം എങ്കിൽ പിന്നെ വെടി പൊട്ടിക്കണം. ഞാൻ ഷോപ്പിൽ നിന്ന് വരാൻ ലേറ്റ് ആകുന്ന കൊണ്ട് ഞാൻ വരുന്നതിന് മുമ്പ് തന്നെ കിടക്കും..'
'എങ്കിൽ പിന്നെ വിളിക്കണ്ടല്ലോ.. നീ താമസിച്ചത് അവര് അറിയുന്നില്ലല്ലോ.. നല്ല ഉറക്കം പിടിച്ചു കാണും ഇപ്പോൾ..'
ഞാൻ പറഞ്ഞു
'പണ്ടാരം മഴ ഒന്ന് തോരുന്നുമില്ലലോ..'
ഇഷാനി ബനിയന്റെ കൈകൾ തെറുത്ത് വച്ചു നിലത്തു ഇരുന്നു
'സോഫയിൽ കയറി ഇരിക്കാൻ മേലെ.. ഇടി ഒക്കെ ഉള്ളതാ..'
ഞാൻ പറഞ്ഞത് കേൾക്കാതെ അവൾ നിലത്തു തന്നെ ഇരുന്നു. ഞാൻ ഫ്രിഡ്ജിൽ എന്തെങ്കിലും കഴിക്കാൻ ഉണ്ടോന്ന് നോക്കി. ഒരു കോപ്പും ഇല്ല. വിശപ്പ് അത്ര പ്രശ്നം ആയിട്ടില്ല എങ്കിലും മഴയത്ത് എന്തെങ്കിലും കൊറിച്ചോണ്ട് ഇരിക്കുന്ന ശീലം ഉള്ളത് കൊണ്ട് ഒന്നും ഇല്ലാത്തതിന്റെ ഒരു മടുപ്പ് അടിച്ചു
'ഞാൻ ഒന്ന് ചൂടാവാൻ രണ്ടെണ്ണം അടിക്കുവാ.. നിനക്ക്
💬 Comments
View all comments