0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 18582

ചെറിയ സ്റ്റാർ ആയി. കൃഷ്ണ തലേന്ന് എനിക്ക് വാങ്ങി തന്ന ഡ്രസ്സ്‌ ഇട്ടാണ് അവൻ അന്ന് കോളേജിൽ വന്നത്. അത് അവളും കണ്ടു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.. കൃഷ്ണ റൈസ് ആയി

'അത് ഞാൻ നിനക്ക് വാങ്ങി തന്നത് അല്ലേ..? എന്തിനാ അവന് ഇടാൻ കൊടുത്തത്..?

അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു

'അത് അവൻ ചോദിച്ചിട്ടാണ്. കണ്ടപ്പോൾ അവന് ഇടാൻ വേണമെന്ന് തോന്നി. രണ്ട് മൂന്ന് പ്രാവശ്യം ഇട്ട് കഴിഞ്ഞു അവൻ തരും..'

ഞാൻ സില്ലി ആയി പറഞ്ഞു

'അത് പക്ഷെ ഞാൻ നിനക്ക് വാങ്ങി തന്നതല്ലേ..? അവന് വേറെ ഡ്രസ്സ്‌ ഇട്ടൂടെ.. അത് തന്നെ വേണോ..?

'അതിപ്പോ അവനത് കണ്ടപ്പോൾ ആണ് ഇഷ്ടം ആയതു. നിന്റെ സെലെക്ഷൻ അവനാണ് ഇഷ്ടം ആയത് ശരിക്കും..'

'അപ്പോൾ നിനക്ക് ഇഷ്ടം ആയില്ലേ..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

'ആയി. പക്ഷെ അവനാണ് കൂടുതൽ ഇഷ്ടം ആയതു. അതിട്ടപ്പോൾ അവന്റെ ലുക്ക്‌ തന്നെ മാറിയത് കണ്ടോ..'

'അത് നീ ഇട്ട് കാണാനാണ് ഞാൻ നിനക്ക് വാങ്ങി തന്നത്..'

'അറിയാം. അവൻ തിരിച്ചു തരുമ്പോ ഞാൻ ഇടാം..'

ഞാൻ പറഞ്ഞു

'നീ ഒരു തവണ എങ്കിലും ഇട്ടിട്ട് അവന് കൊടുത്താൽ എനിക്ക് പ്രശ്നം ഇല്ലായിരുന്നു.. ഇത് ഞാൻ ഗിഫ്റ്റ് പോലെ തന്നത് അല്ലേ.. അപ്പോൾ എന്നോട് അത്ര ഇഷ്ടം അല്ലേ ഉള്ളു..'

'ഇതിനൊക്കെ നീ ഇങ്ങനെ ഓവർ ആകാതെ. ഫസ്റ്റ് ആരു ഇടുന്നു എന്നതിൽ ഒക്കെ എന്താണ്. വേണേൽ ഞാൻ ഇപ്പോൾ അത് മാറി ഇട്ടോണ്ട് വരാം..'

'വേണ്ട. എനിക്ക് വേണ്ടി അത്രക്ക് ബുദ്ധിമുട്ടണ്ട..'

അവൾ പറഞ്ഞു

'അല്ല പിന്നെ.. ഇതൊക്കെ ഇത്ര സെൻസിറ്റീവ് ആക്കാതെ. ഒരു ഡ്രസ്സ്‌ അല്ലേ.. നാളെ അത് കീറി പോകും മുഷിഞ്ഞു പോകും. അത്ര വില ഉള്ള ഗിഫ്റ്റ് ഒന്നും അല്ലല്ലോ. ഇതിപ്പോ ഞാൻ ടൂറിനു നിനക്ക് വാങ്ങി തന്ന കർഫും കൂളിംഗ് ഗ്ലാസും സംഭവങ്ങളും ഒക്കെ നീയിപ്പോ ഏതേലും മൂലക്ക് കൊണ്ട് കൊട്ടി കാണില്ലേ..? എന്ന് വച്ചു ഞാൻ നിന്നെ അതിന്റെ പേരിൽ ജഡ്ജ് ചെയ്യുമോ..?

ഞാൻ അതിനിടക്ക് ഒരു തീപ്പൊരി ഇട്ടു

'എന്താ.. നീ തന്നത് ഒക്കെ ഞാൻ കളഞ്ഞു എന്നോ? അപ്പോൾ അങ്ങനെ ആണോ നീ കരുതിയത്..? എന്നെ പറ്റി അങ്ങനെ ആണോ കരുതിയത്..?

അവൾ ശരിക്കും കലിപ്പിൽ ആയി

'അങ്ങനെ അല്ല ഞാൻ പറഞ്ഞത്, നീ പിന്നെ കുറെ നാൾ കഴിയുമ്പോ അതൊക്കെ കളയും എന്നാണ് പറഞ്ഞത്. ഇപ്പോൾ കളഞ്ഞു കാണുമെന്നല്ല..'

ഞാൻ കള്ളത്തരം പറഞ്ഞു

'അല്ല. നീ പറഞ്ഞത് ഞാൻ ആൾറെഡി എല്ലാം കളഞ്ഞു കാണുമെന്നാണ്. എനിക്ക് ചെവിക്ക് കുഴപ്പം ഒന്നുമില്ല..'

ഞാൻ കള്ളത്തരം പറഞ്ഞപ്പോ അവൾക്ക്

💬 Comments

View all comments