0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 18676

ശരിക്കും പൊട്ടി. അല്ലെങ്കിലും പറഞ്ഞ കാര്യം പറഞ്ഞില്ല എന്ന് മുന്നിൽ നിന്ന് തർക്കിക്കുമ്പോ ആർക്കായാലും ദേഷ്യം വരും

'ചെവിക്ക് അല്ലേലു തലക്ക് ആയിരിക്കും. ഞാൻ അങ്ങനെ ഒന്നുമല്ല പറഞ്ഞത്. നീ ഓരോന്ന് വഴക്ക് ഉണ്ടാക്കാൻ വരുവാ..'

ഞാൻ നിസാരമായി പറഞ്ഞു

'ശരി. എന്റെ തലയ്ക്ക് ആണ് കുഴപ്പം. എന്നോട് ഇനി മിണ്ടാൻ വരണ്ട.. '

എന്നോട് അരിശം കയറി അവൾ അത്രയും പറഞ്ഞിട്ട് എണീറ്റ് പോയി. ഞാൻ അവളെ തടയാൻ ചെറുതായ് ഒന്ന് ശ്രമിച്ചു. ശ്രമിച്ചു എന്നല്ല അങ്ങനെ അഭിനയിച്ചു എന്നതാണ് സത്യം. അവൾ ഒരുപക്ഷെ ഞാൻ കുറച്ചു കൂടി പുറകേ ചെല്ലുമെന്ന് കരുതി കാണും. അവൾ പിണങ്ങിയാലും എനിക്ക് ഒന്നുമില്ല എന്ന മട്ടിൽ ആയിരുന്നു എന്റെ ആ പെരുമാറ്റം. അങ്ങനെ അവളിൽ എന്നോടുള്ള വെറുപ്പിന്റെ ആദ്യത്തെ ഡോസ് തന്നെ ഞാൻ കയറ്റി വിട്ടു. ഇനി വേണ്ടത് ഇപ്പോൾ വീണ ഗ്യാപ് ഒട്ടാതെ നോക്കൽ ആണ്. ഇടയ്ക്ക് ഒന്നോ രണ്ടോ ഡോസ് കൂടെ ഇത് പോലെ കൊടുത്താൽ എന്നെ തൂറി എറിയാനുള്ള ലെവൽ വെറുപ്പ് അവൾക്ക് മനസ്സിൽ തോന്നും. എല്ലാം അവസാനിക്കും.. അങ്ങനെ മനസ്സിൽ കരുതി ഞാൻ അന്ന് രാത്രി കുറച്ചെങ്കിലും സ്വസ്‌ഥമായി ഉറങ്ങി..

പക്ഷെ എന്റെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന വിധം പ്രസന്നവദനയായി അവൾ പിറ്റേന്ന് എന്റെ അരികിൽ വന്നു

'ഇന്നലെ ഞാൻ കുറച്ചു ബോർ ആയല്ലേ..?

അവൾ എന്നോട് ചോദിച്ചു..

'ഞാനോ..?

ഞാൻ എന്നെ തന്നെ ചൂണ്ടി ചോദിച്ചു. ഞാനല്ലേ ഇന്നലെ ബോറൻ ആയതു അവൾ അല്ലല്ലോ

'അല്ലടാ.. ഞാൻ... ഞാൻ നിനക്ക് ഭയങ്കര ഇഷ്ടം ആയിട്ട് വാങ്ങി തന്നത് ആയിരുന്നു. നീ അത് അവനു കൊടുത്തപ്പോ എനിക്കത് ഇൻസൾട്ട് ആയി. പക്ഷെ ഞാൻ നിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോ നീയാണ് ശരിയെന്നു തോന്നി. അവൻ ആ ഷർട്ട് ഇഷ്ടപ്പെട്ടു ചോദിച്ചാൽ നീയെങ്ങനെ കൊടുക്കാതെ ഇരിക്കും. നീ ഫ്രണ്ട്ഷിപ്പ് ശരിക്കും വാല്യൂ ചെയ്യുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്കൊന്നും ഒരിക്കലും അത്രക്ക് സിനിസിയർ ആകാൻ പറ്റില്ല. ഒരു ദിവസം ക്രിസ്റ്റി എന്നേക്കാൾ ഒരുങ്ങി വന്നാൽ എനിക്ക് ഉള്ളിൽ കുശുമ്പ് എടുക്കും. പക്ഷെ നീ നിന്റെ കൂടെ ഉള്ളവരുടെ കാര്യം കഴിഞ്ഞേ നിന്നെ നോക്കൂ.. അപ്പൊ അത് മനസിലാക്കാതെ നിന്നോട് വഴക്കിട്ട ഞാനാണ് മണ്ടി..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ഇതെന്ത് മറിമായം. ജീവപര്യന്തം കിട്ടണ്ട കാര്യം ചെയ്തതിന് പദ്മഭൂഷൺ കിട്ടിയിരിക്കുന്നു എന്ന പോലെ ആയി എന്റെ അവസ്‌ഥ.

'അല്ല. എന്റെ ഭാഗത്തെ മിസ്റ്റേക്ക് ആയിരുന്നു...'

എനിക്ക് പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയുന്നതിനു മുമ്പ് അവൾ കേറി സംസാരിച്ചു

'അത് പോട്ടെ. ആരുടെ തെറ്റെങ്കിലും ആകട്ടെ. നമുക്ക് അത് വിടാം.. ഇപ്പോൾ ഒന്ന് സ്‌മൈൽ

💬 Comments

View all comments