0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 19021

'ഇത് കൊള്ളാല്ലോ അളിയാ.. സെറ്റ്..'

അവൻ അത് പറഞ്ഞു അതെടുത്തു പോക്കറ്റിൽ ഇട്ടു

'ഇതിനി നാളെ ഷാഹിനയുടെ കയ്യിൽ എങ്ങാനും കണ്ടാല.. നിന്റെ പപ്പും പൂടയും ഞാൻ പറിക്കും..'

ഞാൻ അവനോട് കളിയായി പറഞ്ഞു. അവനും ഷാഹിനയും തമ്മിലുള്ള കളി ഞാൻ കണ്ടതായി അവനോട് പറഞ്ഞില്ല എങ്കിലും എന്തോ ചുറ്റിക്കളി കണ്ടു പിടിച്ചത് പോലെ ഞാൻ സംസാരിച്ചപ്പോൾ അവൻ എല്ലാം സമ്മതിച്ചു തന്നിരുന്നു. പ്രേമം ഒന്നുമല്ല ചുമ്മാ നേരമ്പോക്ക് എന്നാണ് അവനും പറഞ്ഞത്. ഞങ്ങളുടെ ഗ്യാങ് വിട്ടു ഈ കാര്യം വെളിയിൽ പോകില്ല എന്നും ഞാൻ അവന് വാക്ക് കൊടുത്തിരുന്നു.

പിറ്റേന്ന് ക്രിസ്തുമസ് ആഘോഷം ഒക്കെ ഭംഗിയായി നടന്നു. എല്ലാവരും വളരെ ഒരുങ്ങി കെട്ടി വന്നപ്പോൾ ഇഷാനി പഴയ കോലത്തിൽ ഹൂഡിയും ഇട്ട് വന്നു. ഒരു മാറ്റവുമില്ല. അജയ് അവൾക്ക് ചെയിൻ കൊടുത്തെങ്കിലും അവൾ അത് ഇട്ട് കണ്ടില്ല. കൃഷ്ണ എനിക്കൊരു മാല ആണ് തന്നത്. അതിൽ എന്താണ് പ്രത്യേകത എന്ന് എനിക്ക് മനസിലായില്ല. എന്തായാലും അവൾ തന്നത് ഒരു കൗതുകത്തോടെ ഞാൻ വാങ്ങി.. കാണാൻ നല്ല ഭംഗി ഉണ്ട്

'എങ്ങനെ ഉണ്ട്.. കൊള്ളാമോ..?

അവൾ ചോദിച്ചു

'കൊള്ളാം.. പക്ഷെ എന്താ ഇത്..? ഐ മീൻ.. ഇത് പുതിയ ട്രെൻഡ് വല്ലതും ആണോ..? കുറച്ചു ഓൾഡ് ഫാഷൻഡ് ആയാണ് തോന്നുന്നത്..'

ഞാൻ മാല പരിശോധിച്ച് പറഞ്ഞു

'അത് കണ്ടാൽ അറിഞ്ഞൂടെ കുറച്ചു പഴയത് ആണെന്ന്.. അതിന്റെ പ്രത്യേകത എന്തെന്ന് അറിയാമോ..? അറിയാമെങ്കിൽ പറ..'

അവൾ എന്നോട് ചോദിച്ചു

'അറിയില്ല. ഈ മാല എവിടയോ കണ്ടത് പോലെ ഉണ്ട്. പക്ഷെ ഓർമ കിട്ടുന്നില്ല..'

ഞാൻ പറഞ്ഞു

'ഒരു ക്ലൂ തരാം. ഇവിടുത്തെ ഒരു സൂപ്പർ സ്റ്റാർ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ ഇട്ട മാലയാണ് ഇത്.. അതും ആ സൂപ്പർ സ്റ്റാർ എനിക്ക് പേർസണൽ ആയി തന്ന മാല ആണ്..'

അവൾ ആവേശത്തോടെ പറഞ്ഞു

'സൂപ്പർ ഹിറ്റ്‌ മൂവി എന്ന് പറയുമ്പോ എന്തായാലും ഞാൻ കണ്ടിട്ടുണ്ട്.. അപ്പോൾ അതാണ് ഒരു ഓർമ എവിടയോ കണ്ടത് പോലെ.. അല്ല ഇതെങ്ങനെ നിന്റെ കയ്യിൽ കിട്ടി..?

'അത് ഞാൻ കുഞ്ഞിലേ പടത്തിന്റെ ഷൂട്ടിങ് കാണാൻ പോയപ്പോ ഈ സൂപ്പർ സ്റ്റാർ എനിക്ക് തന്നതാ. അന്ന് പാക്കപ്പ് ആയിരുന്നു. ഏറ്റവും കുഞ്ഞു ഞാനായത് കൊണ്ട് എനിക്ക് തന്നു. അത് പറഞ്ഞു അവളുമാരെ രണ്ടിനെയും ഞാൻ പണ്ട് ഒത്തിരി വിഷമിപ്പിക്കുമായിരുന്നു നിങ്ങൾക്ക് തന്നില്ല എന്ന് പറഞ്ഞു..'

'ഓ... അങ്ങനെ ഹിസ്റ്ററി ഉള്ള മാല ആണോ..?

'മ്മ്.. അവർക്ക് ഇടാൻ പോലും കൊടുക്കില്ലായിരുന്നു. അത്രക്ക് കെയർ ചെയ്തു കൊണ്ട് വന്നതാ. ഇപ്പോളും ഒരു കുഴപ്പവും ഇല്ല. അതാണ് നിനക്ക് എന്റെ ഗിഫ്റ്റ്..'

അവൾ

💬 Comments

View all comments