0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.6K

ആലോചിച്ചു

'നീ ഇത് പോലെ മഴ ഉള്ളപ്പോൾ എന്താ ചെയ്യുക വീട്ടിൽ ഇരുന്ന്..?

അവൾ ചോദിച്ചു

'ഞാൻ രണ്ടെണ്ണം വിടും..'

ഞാൻ പെട്ടന്ന് ഒരു ഫ്ലോയിൽ പറഞ്ഞു

'എന്ത്..?

അവൾ മനസിലാകാതെ നെറ്റി ചുളിച്ചു ചോദിച്ചു

വാണം എന്ന് പറഞ്ഞാൽ ശരിയാവില്ല. ഞാൻ എന്റെ ഉത്തരം ചേഞ്ച്‌ ചെയ്തു

' ബിയർ.. ബിയർ..'

'ഓ.. വേറെ എന്താ..?

അവൾ പിന്നെയും ചോദിച്ചു

'വേറെ ചുമ്മാ ഇരിക്കും മഴ നോക്കി.. പിന്നെ പാട്ട് കേൾക്കും..'

'സെയിം പിച്ച്..! ഞാനും പാട്ട് കേൾക്കും.. മഴയത്തു ഇളയരാജ മ്യൂസിക് യാ മോനെ..'

അവളെന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു

'ഞാൻ റഹ്മാനിയാക് ആണ്.. പുള്ളിയുടെ സോങ്‌സ് ആണ് അധികം കേൾക്കാറ്..'

ഞാൻ പറഞ്ഞു

'മ്മ്.. പക്ഷെ ഇളയരാജ ആണ് ബെസ്റ്റ്..'

അവൾ പറഞ്ഞു

'ഉവ്വ.. റഹ്മാന്റെ അടുത്തൊന്നും വരില്ല..'

ഞാൻ തർക്കിച്ചു

'അർജുൻ.. നിനക്ക് മ്യൂസിക്കിനെ പറ്റി ഒന്നും അറിയില്ല.. ഞാൻ പറയുന്നു ഇളയരാജ ആണ് ബെസ്റ്റ്...'

'മ്യൂസിക് പഠിച്ചു എന്ന് വച്ചു നീ പറയുന്നത് ശരിയാകണോ..? റഹ്മാൻ ആണ് ഗോട്ട്..'

'തേങ്ങാക്കൊല.. നിന്നോട് തർക്കിച്ചിട്ട് കാര്യമില്ല.. നിനക്ക് ഒന്നും മ്യൂസിക് സെൻസ് ഇല്ല..'

ഇഷാനി ദേഷ്യത്തിൽ എന്റെ അടുത്ത് നിന്നും മാറി ഇരുന്നു. ഇത്രയും നേരം ചേർന്നു ഇരുന്നപ്പോ ഒരു സുഖം ഉണ്ടായിരുന്നു. അത് പോയി കിട്ടി. തർക്കിക്കണ്ടായിരുന്നു എന്ന് തോന്നി.. ലച്ചുവുമായി ഫുട്ബോൾ പറഞ്ഞാണ് അടി ആകാറുള്ളത് എങ്കിൽ ഇവിടെ ഇഷാനി ആയി മ്യൂസിക് പറഞ്ഞു ഒരെണ്ണം സ്റ്റാർട്ട്‌ ചെയ്തു

'നീ വേറെ എന്തൊക്കെ ആണ് ചെയ്യാറ് മഴ ഉള്ളപ്പോൾ..'

💬 Comments

View all comments