Chapter Title : റോക്കി 4 [സാത്യകി]
ഞാൻ അവളോട് ചോദിച്ചു
'ഞാൻ പാട്ട് കേൾക്കും, കുക്ക് ചെയ്യും, ബുക്ക് വായിക്കും... പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് അറിയാമോ..?
'എന്താണ്..?
ഞാൻ ചോദിച്ചു
'ഒന്നും ചെയ്യാതെ പുതച്ചു മൂടി തലയിണയും കെട്ടിപിടിച്ചു കിടക്കുന്നത്...'
ഇഷാനി നെഞ്ചോടു കൈ വച്ചു കെട്ടിപ്പിടിക്കുന്ന പോലെ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു
'ആഹാ.. നല്ല മഴ അല്ലേ.. ഇവിടെ തലയണ ഇല്ല വേണേൽ എന്നെ കെട്ടിപിടിച്ചോ..'
ഞാൻ ചുമ്മാ പറഞ്ഞു
'നീ ഒരെണ്ണം കൂടി തരുവാണേൽ കെട്ടിപ്പിടിക്കാം..'
അവൾ കുസൃതിചിരിയോടെ പറഞ്ഞു
'അടവ് കയ്യിൽ വച്ചാൽ മതി.. ഇനിയില്ല എന്ന് പറഞ്ഞാൽ ഇല്ല..'
ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു
'ലാസ്റ്റ്... ഒരെണ്ണം കൂടി.. പ്ലീസ്....'
ഇഷാനി കെഞ്ചി
'ഇല്ല.. ഇല്ല... ഇല്ല..'
'നീ എത്ര എണ്ണം അടിച്ചു. ഞാൻ എതിർത്തില്ലലോ.. എനിക്ക് ഒരെണ്ണം കൂടിയല്ലേ ചോദിച്ചുള്ളൂ.. ലാസ്റ്റ് ഒരെണ്ണം കൂടി..'
അവൾ പറഞ്ഞു
'എന്ത് പറഞ്ഞാലും ഇല്ല. ഇതാണ് ഞാൻ ആദ്യമേ തരില്ല എന്ന് പറഞ്ഞത്. മണം അടിച്ചപ്പോ തന്നെ നീ അഡിക്ട് ആയി..'
'അഡിക്റ്റ് ഒന്നും അല്ല.. പക്ഷെ ഓരോ ഗ്ലാസ്സ് കുടിക്കുമ്പോളും നിന്റെ അടുത്ത് എനിക്ക് അങ്ങ് ഇഷ്ടം കൂടി വരുവാ..'
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു
'സോപ്പൊന്നും ഇടണ്ട ഇഷാനി.. ഇനിയില്ല.. ഞാൻ ഇത് എടുത്തു വക്കാൻ പോകുവാ..'
ഞാൻ എണീക്കാൻ തുടങ്ങി.. ഇഷാനി പെട്ടന്ന് എന്റെ കൈയ്ക്ക് കയറി പിടിച്ചു
'എടാ പ്ലീസ്.. ഒരെണ്ണം മതി.. ലൈഫിൽ ഇനി ഒരിക്കലും ഞാൻ അടിക്കൂല.. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നൂടി വേണം... പ്ലീസ്..'
ഞാൻ
💬 Comments
View all comments