0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

ഞാൻ അവളോട് കൃഷ്ണയുടെ തോളിൽ പിടിക്കാൻ പറഞ്ഞു. മനസില്ലമനസോടെ ഇഷാനി അത് അനുസരിച്ചു.

അവിടെ എത്തുന്നത് വരെ കൃഷ്ണ എന്റെ ചെവിക്ക് റസ്റ്റ്‌ തന്നില്ല. ഓരോ കാര്യങ്ങൾ പറഞ്ഞു അവളെന്റെ ചെവി തിന്നോണ്ട് ഇരുന്നു. ഞങ്ങളുടെ സംസാരം എല്ലാം കേട്ട് കൊണ്ട്, എന്നാൽ അത് കേൾക്കാത്തത് പോലെ ഏറ്റവും പിന്നിലായ് ഇഷാനിയും. അവിടെ എത്തുന്നത് വരെ കപ്പിൾസ് ന് കൂട്ട് വരുന്ന ഫ്രണ്ടിന്റെ അവസ്‌ഥ ആയിരുന്നു ഇഷാനിക്ക്.

മെഡക്സ് നടക്കുന്ന അവിടെ എത്തി കഴിഞ്ഞും അതിന് വലിയ മാറ്റം ഒന്നും വന്നില്ല. ഇഷാനി ആയി മനസ്സ് തുറന്ന് ഒന്ന് എൻജോയ് ചെയ്യാനാണ് ഞാൻ അവളെ കൂട്ടി ഇവിടേക്ക് വന്നത്. എന്നാൽ ഇവിടെ വന്നിട്ട് നടക്കുന്നത് കൃഷ്ണ ആയി സൊള്ളല് മാത്രം. ഇഷാനി ഞാൻ എന്തെങ്കിലും ചോദിച്ചാൽ മിണ്ടി എന്ന് മാത്രം. കൃഷ്ണയുടെ സാമീപ്യം അവളെ കുറച്ചു അസ്വാരസ്യപ്പെടുത്തിയിരുന്നു. മാത്രം അല്ല കൃഷ്ണയേ പോലെ ചുമ്മാ സംസാരിച്ചോണ്ട് ഇരിക്കാൻ അവൾക്ക് വശമില്ല. കൃഷ്ണ എന്നോട് എന്തെങ്കിലും സംസാരിക്കുകയോ എവിടൊക്കെ കേറണം എന്ന് പറഞ്ഞു എന്നെ വലിച്ചോണ്ട് പോകുമ്പോ ഞങ്ങളുടെ പുറകെ മൗനമായി നടന്നു വരികയും ആണ് ഇഷാനി. സത്യം പറഞ്ഞാൽ നല്ല പോസ്റ്റ്‌ ആണ് അവൾക്ക് കിട്ടിയിരിക്കുന്നത്.

'നീ അവളുടെ പുറകെ നടക്കാൻ ആണേൽ എന്നെ എന്തിനാ ഇവിടേക്ക് വിളിച്ചോണ്ട് വന്നത്..?

കൃഷ്ണ ഒന്ന് വാഷ് റൂമിൽ പോയ, ഞങ്ങൾക്ക് രണ്ട് പേർക്കും സംസാരിക്കാൻ കിട്ടിയ ഒരു ചെറിയ ഗ്യാപ്പിൽ ഇഷാനി എന്നോട് ദേഷ്യത്തോടെ ചോദിച്ചു

'അവൾ ഇടയ്ക്ക് കേറി വരുമെന്ന് ഞാൻ അറിഞ്ഞോടി..?

ഞാൻ എന്റെ നിസ്സഹായാവസ്‌ഥ

💬 Comments

View all comments