0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

ഇഷാനിയോട് പറഞ്ഞു

'അവളെങ്ങാനാ മെഡക്സ് ന്റെ കാര്യം അറിഞ്ഞത്..?

'അവളാണ് എന്നോട് ഇതിന്റെ കാര്യം പറഞ്ഞത്. ഞാൻ അത് നിന്നോട് വന്നു പറഞ്ഞു. അതിനിടയിൽ അവൾ വന്നു ചോദിച്ചപ്പോ നീ കറക്റ്റ് പറയുകയും ചെയ്തു എങ്ങോട്ടാണ് എന്ന്. അപ്പോൾ പിന്നെ അവളോട് വരരുത് എന്ന് എനിക്ക് പറയാൻ പറ്റില്ലല്ലോ..'

'എങ്കിൽ നിങ്ങൾ രണ്ടും പൊക്കൂടായിരുന്നോ.. എന്നെ എന്തിനാ വിളിച്ചു കയറ്റിയത്.. നിങ്ങൾ രണ്ടും കറങ്ങി നടക്കുന്നതിന് കൂട്ട് വരാനായിരുന്നോ...?

ദേഷ്യവും കുശുമ്പും എല്ലാം നിറഞ്ഞ മുഖഭാവത്തോടെ ഇഷാനി ചോദിച്ചു

'അവൾ എന്നോട് വളാ വളാ ചിലച്ചോണ്ട് ഇരിക്കുന്നത് പോലെ നിനക്കും മിണ്ടി കൂടെ.. നീ എന്തിനാ ഉൾവലിഞ്ഞു നിക്കുന്നെ..?

ഞാൻ ഇഷാനിയോട് ചോദിച്ചു

അതിന് ഇഷാനി എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും വന്ന കൃഷ്ണ ഞങ്ങൾക്ക് ഇടയിലേക്ക് കയറി നിന്നത്

'ദേ അവിടെ ഐസ് ക്രീം...'

ഞങ്ങൾക്ക് ഇടയിലേക്ക് കയറിയപ്പോൾ തന്നെ കൃഷ്ണ വിദഗ്ദമായി ഇഷാനിയിൽ നിന്ന് എന്നെ മാറ്റി. എന്റെ കൈ പിടിച്ചോണ്ട് അവൾ ഐസക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു.. ഞങ്ങൾക്ക് പിറകെ അരിശത്തോടെ ഇഷാനിയും..

'എനിക്ക് ചോക്ലേറ്റ് മതി.. നിനക്ക് ഏതാ അർജുൻ..?

കൃഷ്ണ എന്നോട് ഫ്ലേവർ ഏതാണെന്നു ചോദിച്ചു. ഞാൻ ചോക്ലേറ്റ് തന്നെ മതിയെന്ന് പറഞ്ഞു..

'ജുന് ജി ഹ്യുന്നിന് ഏതാ വേണ്ടത്..?

ഇഷാനി ആദ്യം ഒന്ന് മുഖം ചുളിച്ചെങ്കിലും പിന്നെ പതിയെ പറഞ്ഞു

'അത് തന്നെ മതി..'

കൃഷ്ണ ഞങ്ങൾക്ക് മൂന്ന് പേർക്കും ചോക്ലേറ്റ് തന്നു പൈസ കൊടുക്കാൻ തിരിഞ്ഞപ്പോൾ ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു

💬 Comments

View all comments