0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 140.7K

കള്ളം പറഞ്ഞ ഉടനെ അവളുടെ പുറകെ പോയത്..? അതും വേറെ ആരെയും കിട്ടിയില്ല അല്ലേ..'

അവൾ കൈ വീശി പിന്നെയും എന്നെ വേദനിപ്പിക്കാതെ തല്ലി

'ഇത് കൊള്ളാം.. കഴിഞ്ഞ കേസിന് ഒക്കെ ഇപ്പോൾ ആണോ വഴക്ക് ഇടുന്നത്.. അന്നീ സ്നേഹവും സങ്കടവും ദേഷ്യവും ഒന്നും കണ്ടില്ലല്ലോ..'

അവളുടെ കൈ പിടിച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു

'വിഷമം ഇല്ലാരുന്നെന്നോ..? നിങ്ങളെ ആദ്യമായ് കണ്ടപ്പോൾ തന്നെ എന്റെ നെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നി.. അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല.. ഫുൾ കരച്ചിൽ ആയിരുന്നു.. അറിയുമോ നിനക്ക്..?

ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു.. അവളുടെ ശബ്ദം കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു

'ശരിക്കും....?

ഞാൻ ആകാംഷ അടക്കാൻ വയ്യാതെ ചോദിച്ചു

'സത്യം.. അന്ന് മാത്രം അല്ല.. നിങ്ങളെ ഒരുമിച്ച് എപ്പോ കണ്ടാലും അന്നെല്ലാം ഞാൻ കുറെ നേരം ഇരുന്നു കരയുമായിരുന്നു.. കരഞ്ഞു കരഞ്ഞു എനിക്ക് നെഞ്ച് വേദന വന്നിട്ടുണ്ട്...'

ഇഷാനി ശരിക്കും കരയുമെന്ന് ആയപ്പോൾ ഞാൻ പതിയെ അവളുടെ കവിളിൽ തലോടി

'വെക്കേഷൻ തുടങ്ങി ഞാൻ നാട്ടിൽ പോയപ്പോൾ ആണ് നിന്നെ ഏറ്റവും മിസ്സ്‌ ആയത്. ഇവിടെ ആണേൽ കാണുവെങ്കിലും ചെയ്‌യായിരുന്നു.. പിന്നെ ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞു ഞാൻ നിന്നോട് അടുപ്പം കാണിച്ചത് ഒക്കെ എന്റെ മനസിൽ ഉള്ളത് നിന്നെ അറിയിക്കാൻ ആയിരുന്നു. പക്ഷെ അതും നടന്നില്ല.. അന്ന് എന്നെ രാവിലെ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു വിളിച്ചത് നിന്നോട് ഒന്ന് ശരിക്കും ഫ്രീ ആയി സംസാരിക്കാൻ ആയിരുന്നു.. അപ്പോൾ നീ മറ്റവളുടെ കൂടെ.....'

ഇഷാനി മുഴുവൻ പറഞ്ഞില്ല.. ദേഷ്യത്തോടെ അവൾ അർജുനെ

💬 Comments

View all comments