Chapter Title : റോക്കി 4 [സാത്യകി]
നിനക്ക് എന്നോട് ഒരിഷ്ടം ഒക്കെ തോന്നിയോ..?
ഞാൻ വീണ്ടും ചോദിച്ചു
'അന്നല്ല... അതിനുമൊക്ക മുമ്പ്.. നമ്മൾ ശരിക്കും ആദ്യം കണ്ട അന്ന്...'
ഇഷാനി പറഞ്ഞത് എനിക്ക് വ്യക്തം ആയില്ല
'അതല്ലേ നമ്മുടെ ഫസ്റ്റ് മീറ്റ്.. അല്ലാതെ അതിന് മുമ്പ് നമ്മൾ കണ്ടിട്ടുണ്ടോ..?
ഞാൻ ചോദിച്ചു
'ഉണ്ടല്ലോ..'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
'നോ വേ.. ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് നമ്മൾ മീറ്റ് ചെയ്യുന്നത്.. അതിന് മുമ്പ് ഞാൻ നിന്നെ കണ്ടിട്ടില്ല.. അല്ലെങ്കിൽ എവിടെ വച്ചെന്ന് നീ തന്നെ പറ..'
'അത് നീ ഇപ്പോൾ അറിയണ്ട..'
ഇഷാനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ വീണ്ടും നിർബന്ധിച്ചു നോക്കിയെങ്കിലും അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അവൾ താല്പര്യപ്പെട്ടില്ല
'അപ്പോൾ ഉള്ളിൽ ഇഷ്ടം ഒക്കെ ഉണ്ടായിട്ടാണോ നീ ഇടയ്ക്ക് എന്നെ കല്യാണം ആയെന്ന് പറഞ്ഞു ഒഴിവാക്കിയേ..?
ഞാൻ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു
'അത് പിന്നെ... പിള്ളേർ ഒക്കെ പറയുന്നു നിനക്ക് നല്ല ഗേൾസിനെ കിട്ടും, ഞാൻ കൊള്ളില്ല എന്നൊക്കെ.. അത് കേട്ടപ്പോൾ എനിക്ക് ഈഗോ അടിച്ചു.. അതാ അങ്ങനെ പറഞ്ഞെ. നീ അത് കേട്ട ഉടനെ പോയി ലക്ഷ്മിയുടെ പുറകെ പോകുമെന്ന് ഞാൻ കരുതിയില്ല..'
അവൾ വിഷമത്തോടെ പറഞ്ഞു
'ഞാൻ ഒരിക്കലും അവളുടെ പുറകേ പോകില്ലായിരുന്നു.. നീ അന്ന് ആ കള്ളം പറഞ്ഞത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ ആയി തീർന്നത്..'
ഞാൻ അത് പറഞ്ഞു തീർന്നതും എന്റെ കയ്യിൽ ഒരടി വന്നു വീണു.
'ഇതെന്തിനാ ഇപ്പോൾ ഒരടി..?
ഞാൻ ചോദിച്ചു
'ദേഷ്യം വന്നിട്ട്.. നീ എന്തിനാ ഞാൻ ഒരു
💬 Comments
View all comments